Connect with us

kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് കത്ത്. കേസിലെ പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജാണ് കത്ത് നല്‍കിയത്.

കേസില്‍ വിജിലന്‍സ് അന്വേഷണം പക്ഷപാതപരമെന്നാണ് കത്തില്‍ പറയുന്നത്. നിയമപ്രകാരം 3 മാസത്തിനകം സര്‍ക്കാര്‍ തീരുമാനം അറിയിക്കണം. തിരുവനന്തപുരം വിജിലന്‍സ് കോടതി കേസ് 27 ന് പരിഗണിക്കും. അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ല എന്ന് പറഞ്ഞു എഡിജിപിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇത് റദ്ദാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് എഡിജിപിക്കെതിരയായ നടപടിയില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയ ശേഷമേ വിജിലന്‍സ് കോടതിക്ക് തുടര്‍നടപടിക്ക് നിര്‍ദേശിക്കാന്‍ കഴിയൂ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ടുള്ള വിജിലന്‍സ് അന്വേഷണം പക്ഷപാതപരമായിരുന്നു. കൃത്യമായ അന്വേഷണം നടത്തിയിട്ടില്ല. അജിത് കുമാറിന്റെ ബിനാമികളെ സംബന്ധിച്ചുള്ള അന്വേഷണം നടന്നില്ല. സ്വത്തുവകകളുടെ കൃത്യമായ കണക്കെടുത്തില്ല. അജിത് കുമാറിനെ രക്ഷിക്കാന്‍ വേണ്ടി വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ‘പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി; ഭാര്യയുടെ സ്വത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് ഹൈക്കോടതി

ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

കൊച്ചി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ഭാര്യയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ലെന്ന് ഹൈക്കോടതി സുപ്രധാനമായി വിധിച്ചു. കൊലയാളിക്ക് സ്വത്തവകാശം നേടാന്‍ കഴിയില്ലെന്നും അത്തരമൊരു അവകാശം കോടതിക്ക് തടയാമെന്നും കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ സ്വത്തവകാശ നിയമം ബാധകമല്ലെന്നും നിയമതത്വം പ്രയോഗിക്കുന്നത് പ്രതിയുടെ മൗലികാവകാശ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജില്ലാ കോടതി ഭര്‍ത്താവിന് സ്വത്തവകാശമുണ്ടെന്നു നല്‍കിയിരുന്ന വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

1996ല്‍ ക്രിസ്ത്യന്‍ മതവിശ്വാസികളായ യുവതിയുടെയും യുവാവിന്റെയും വിവാഹം നടന്നു. വിവാഹത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടില്‍ 75,000 രൂപ നിക്ഷേപിച്ചിരുന്നു. എന്നാല്‍ 1997ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും സെഷന്‍സ് കോടതി ശിക്ഷിക്കുകയും ചെയ്തു. ഭാര്യയുടെ മരണത്തിന് പിന്നാലെ ജോയിന്റ് അക്കൗണ്ടിലെ തുകയ്ക്കായി യുവതിയുടെ അമ്മ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയും പിന്നീട് ജില്ലാ കോടതിയും ഭര്‍ത്താവിനാണ് സ്വത്തവകാശമെന്ന് വിധിച്ചു. ഇതിനെതിരെ യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയത്തില്‍ വിശദമായ പരിഗണന നടത്തി താഴ്ന്ന കോടതികളുടെ വിധി റദ്ദാക്കി. കൊലയാളിക്ക് സ്വത്ത് കൈവശപ്പെടുത്താന്‍ നിയമപരമായ അവകാശമില്ലെന്നതില്‍ കോടതി വ്യക്തത വരുത്തി. സ്ത്രീധന പീഡനക്കേസുകളിലെ സ്വത്തവകാശ പ്രശ്‌നങ്ങളില്‍ നിര്‍ണായക മാര്‍ഗനിര്‍ദേശമായി ഈ വിധി വിലയിരുത്തപ്പെടുന്നു.

Continue Reading

kerala

രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാര്‍ക്ക് മദ്യമെത്തിക്കും; കൊച്ചിയില്‍ 52 ലിറ്റര്‍ മദ്യവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.

Published

on

കൊച്ചി: നഗരത്തില്‍ രാത്രി 12 മണിക്ക് ശേഷം ആവശ്യക്കാരിലേക്ക് മദ്യം എത്തിച്ചുനല്‍കിയിരുന്ന സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എക്സൈസിന്റെ പിടിയിലായി. തിരൂരങ്ങാടി സ്വദേശി അല്‍ക്കൂ എന്ന ഷെഫീക്കിനെയാണ് 52 ലിറ്റര്‍ മദ്യവുമായി അറസ്റ്റ് ചെയ്തത്. അര്‍ധരാത്രിക്ക് ശേഷമുള്ള അനധികൃത മദ്യവിതരണത്തെ കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം മദ്യം എത്തിച്ചുനല്‍കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം എന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നു.

Continue Reading

kerala

അള്‍ട്രാവയലറ്റ് വികിരണം; സംസ്ഥാനത്ത് ഏഴിടത്ത് മഞ്ഞ അലര്‍ട്ട്

പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മുന്നാര്‍, തൃത്താല, മാനന്തവാടി എന്നീ പ്രദേശങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതല്‍ 7 വരെയായ പ്രദേശങ്ങളാണ് അലര്‍ട്ടിന്റെ പരിധിയില്‍. കോന്നിയിലും മുന്നാറിലുമാണ് ഏറ്റവും ഉയര്‍ന്ന സൂചികയായ 7 രേഖപ്പെടുത്തിയത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘസമയം ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പ്.

പകല്‍ 10 മുതല്‍ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം പരമാവധി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. പുറംജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്-നേത്ര രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, കണ്ണട എന്നിവ ഉപയോഗിക്കുക. മുഴുവന്‍ ശരീരവും മൂടുന്ന പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുക. മലനിരകളും ഉഷ്ണമേഖല പ്രദേശങ്ങളും ജലാശയങ്ങള്‍, മണല്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും യുവി സൂചിക കൂടുതലാകാമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

 

Continue Reading

Trending