Connect with us

News

Amazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്

കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

Published

on

വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി ആമസോൺ മുന്നിലെത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന വാൾമാർട്ടിനെ മറികടന്നാണ് ആമസോണിന്റെ ഈ നേട്ടം.

കഴിഞ്ഞ 12 മാസത്തിനിടെ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. അതേസമയം വാൾമാർട്ടിന്റെ വരുമാനം 713.2 ബില്യൺ ഡോളറായിരുന്നു. റീട്ടെയിൽ വ്യാപാരത്തോടൊപ്പം ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിൽ, പ്രത്യേകിച്ച് ആമസോൺ വെബ് സർവീസസിന്റെ വളർച്ച, കമ്പനിയുടെ വരുമാന വർധനയ്ക്ക് പ്രധാന കാരണമായി.

ഓൺലൈൻ വിപണിയിൽ ആമസോണിന് ശക്തമായ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപ്പും ഏകദേശം 2.7 ബില്യൺ ആളുകൾ സന്ദർശിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഓഫ്‌ലൈൻ സ്റ്റോർ ശൃംഖലയിൽ വാൾമാർട്ടിനാണ് മുൻതൂക്കം. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വാൾമാർട്ടിന് ആയിരക്കണക്കിന് സ്റ്റോറുകളുണ്ട്.

അതേസമയം, വിപണിമൂല്യത്തിൽ ആമസോൺ ഇപ്പോഴും ഒന്നാമതല്ല. 4.5 ട്രില്യൺ ഡോളർ വിപണിമൂല്യമുള്ള Nvidia ആണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഏകദേശം ഇരട്ടിയാണ് നിവിഡിയയുടെ മൂല്യം.

News

ചേർത്തല താലൂക്ക് ആശുപത്രിയിലും ചികിത്സാപ്പിഴവ് ആരോപണം; മുറിവിൽ ചില്ലുകഷണങ്ങൾ നീക്കാതെ കെട്ടിയതായി പരാതി

കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

Published

on

By

ചേർത്തല: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. കയ്യിലെ മുറിവിൽ നിന്നുള്ള ചില്ലുകഷണങ്ങൾ നീക്കാതെയാണ് വച്ചുകെട്ടിയതെന്നാണ് പരാതിയുമായി രോഗി രംഗത്തെത്തിയത്.

ഓട്ടോ അപകടത്തിൽ പരുക്കേറ്റ തുറവൂർ സ്വദേശി രാധാകൃഷ്ണപിള്ള ഡിസംബർ 16-നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മുറിവ് കെട്ടിയെങ്കിലും, മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്ന് വീണ്ടും ചികിത്സ തേടി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കയ്യിൽ ചില്ലുകഷണങ്ങൾ ശേഷിക്കുന്നതായി കണ്ടെത്തി.

63 ദിവസങ്ങൾക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലൂടെ അഞ്ച് ചില്ലുകഷണങ്ങളാണ് പുറത്തെടുത്തത്. സംഭവത്തിൽ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

 

Continue Reading

News

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ പിഴവ്; യുവതിയുടെ വയറ്റില്‍ അഞ്ച് വര്‍ഷത്തിന് ശേഷം കത്രിക കണ്ടെത്ത

അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്.

Published

on

By

ആലപ്പുഴ: അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്.

2021 മെയ് 5-ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെട്ടു. വര്‍ഷങ്ങളോളം വേദനാശമന മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ട് പോയത്.

വേദന ശക്തമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ സമീപിച്ചപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായി കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രികയുണ്ടെന്ന വിവരം പുറത്തുവന്നത്. ബുധനാഴ്ച എടുത്ത എക്‌സറേയിലൂടെയാണ് കത്രിക വ്യക്തമായത്.

സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമാണെന്ന് ഉഷ വ്യക്തമാക്കുന്നു.

സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.

 

Continue Reading

News

ഇറാനെ തൊട്ടാല്‍ തീക്കളി; ഹോര്‍മൂസ് കടലിടുക്കില്‍ ചൈനയും റഷ്യയും ഇറാനുമായി കൈകോര്‍ത്ത് സംയുക്ത നാവികാഭ്യാസം

ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ‘മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്’ എന്ന പേരില്‍ വമ്പന്‍ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.

Published

on

ടെഹ്റാന്‍: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിലനില്‍ക്കെ, അമേരിക്കയ്ക്കും ഇസ്രാഈലിനും മുന്നറിയിപ്പുമായി ഇറാന്‍-റഷ്യ-ചൈന സഖ്യം. ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് ‘മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്’ എന്ന പേരില്‍ വമ്പന്‍ സംയുക്ത നാവികാഭ്യാസം ആരംഭിച്ചു.

ഇറാനെതിരായ സൈനിക നീക്കം ‘തീക്കളിയാണെന്ന്’ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഇറാന് റഷ്യയുടെയും ചൈനയുടെയും പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍-ഇസ്രാഈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കെയാണ് ഇറാന് കരുത്തുപകര്‍ന്ന് റഷ്യയും ചൈനയും നാവികാഭ്യാസത്തില്‍ പങ്കുചേരുന്നത്. ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗത്തുമായാണ് ഈ സംയുക്ത അഭ്യാസം. ഇറാനെ ആക്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മേഖലയില്‍ ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി.

അതേസമയം ഇറാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാല്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ അതിശക്തമായ പടക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഉടന്‍ ഇസ്രാഈല്‍ തീരത്തെത്തും.

Continue Reading

Trending