Connect with us

News

ആമസോണിന് 340 കോടി പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി

ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി.

Published

on

ആമസോണിന് വലിയ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. 39 ദശലക്ഷം ഡോളര്‍ (340 കോടിയോളം) ആണ് പിഴ ചുമത്തിയിരിക്കുന്നത്.

ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയുടെ സമാന ലോഗോ രേഖപ്പെടുത്തിയ ഉല്‍പന്നം വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2020 ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ലോഗോ ഉപയോഗിക്കരുതെന്നും പരാതിക്ക് അടിസ്ഥാനമായ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്ന് പിന്‍മാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് 2020 ഒക്ടോബര്‍ 12-ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.

അതേസമയം ആമസോണ്‍ ടെക്‌നോളജീസ് തുടര്‍ന്നുള്ള നടപടികളില്‍ ഹാജരായിരുന്നില്ല. അതിനാലാണ് ഇപ്പോഴത്തെ നടപടി.

വ്യാപാര പ്ലാറ്റ്ഫോം എന്ന നിലയിലും, ചില്ലറ വ്യാപാര സംവിധാനം എന്ന നിലയിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബ്രാന്‍ഡുകളുടെ കാര്യത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്ന് വിലയിരുത്താം എന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി പ്രതിഭ എം സിങ് പിഴ വിധിച്ചത്.

 

News

അജ്മീര്‍ സ്‌റ്റേഷനില്‍ ഭീതി; ബോംബ് ഭീഷണി ട്രെയിന്‍ യാത്ര തടസപ്പെടുത്തി

അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്‌സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി.

Published

on

അജ്മീര്‍: അജ്മീറില്‍ നിന്ന് ദാദറിലേക്ക് പോകാനിരുന്ന അജ്മീര്‍-ദാദര്‍ എക്‌സ്പ്രസ് ട്രെയിന്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ വൈകി. ബുധനാഴ്ച വൈകുന്നേരം ലഭിച്ച ഭീഷണിസൂചനയുടെ അടിസ്ഥാനത്തില്‍ ജിആര്‍പി, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്, സിഐഡി എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിനും സ്‌റ്റേഷനും ചേര്‍ന്ന് വ്യാപക പരിശോധന നടത്തി. സ്‌റ്റേഷനില്‍ കനത്ത പൊലീസ് സംഘത്തെയും ഏര്‍പ്പെടുത്തി. പരിശോധനയ്ക്കിടെ മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം തുടരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതേസമയം, രാജ്യത്ത് തുടര്‍ച്ചയായി സമാന ഭീഷണികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യമാണ് സംഭവം. ലഖ്‌നൗ ലുലു മാളില്‍ ഉണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു. നവംബര്‍ 23ന് ഹൈദരാബാദിലെ ആര്‍ജിഐ വിമാനത്താവളത്തില്‍ ബഹ്‌റൈനില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചു വിട്ട വിമാനത്തിലെ ഭീഷണിയും വ്യാജമാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്‍ഡ് നീട്ടി

അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്.

Published

on

ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു.

കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലും ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ കവര്‍ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ മുരാരി ബാബു ചുമതലയേല്‍ക്കുന്നതിന് മുന്‍പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില്‍ അതില്‍ പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല്‍ കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില്‍ ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന്‍ മഹസര്‍ തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലക ശില്‍പ്പാളിയിലെ സ്വര്‍ണപ്പാളി മോഷണക്കേസില്‍ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്‍ണക്കൊള്ളക്കേസില്‍ ആറാം പ്രതിയുമാണ് മുരാരി ബാബു.

Continue Reading

kerala

മലപ്പുറത്ത് കാട്ടാനക്കലി: അതിഥി തൊഴിലാളിയെ ചവിട്ടിക്കൊന്നു

ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം

Published

on

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില്‍ ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്‍ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.

കാട്ടാനയെ കണ്ടതോടെ തൊഴിലാളികള്‍ ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്‍ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ജനവാസമേഖലകളില്‍ കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.

Continue Reading

Trending