Connect with us

Business

ആമസോണിലും കൂട്ട പിരിച്ചുവിടല്‍; ജോലി പോവുന്നത് 9,000പേര്‍ക്ക്

സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്

Published

on

കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണും. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. വരും ദിവസങ്ങളില്‍ 9000ത്തില്‍ അധികം പേരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും ഇതേ രീതിയില്‍ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. മെറ്റ 10,000 പേരെയാണ് പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുന്നത്.

Business

ഹോട്ടലുടമയുടെ കൊലപാതകം; ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട്ടില്‍ നിന്ന്

Published

on

ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ സംഭവത്തില്‍ ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് കോഴിക്കോട് നിന്ന്. ഇലക്ട്രിക് കട്ടര്‍ വാങ്ങിയത് സിദ്ദിഖിന്റെ കൊലയ്ക്കുശേഷമാണ്. ട്രോളിബാഗുകളും വാങ്ങിയത് കോഴിക്കോട് നഗരത്തിലെ കടയില്‍ നിന്ന്. സിദ്ദിഖിന്റെ എടിഎം പിന്‍ നമ്പര്‍ ഷിബിലി മുമ്പേ അറിഞ്ഞിരുന്നു.

ഹോട്ടലിലേക്ക് സാധനം വാങ്ങാന്‍ സിദ്ദിഖ് പിന്‍നമ്പര്‍ നല്‍കിയിരുന്നെന്ന് സൂചനയുണ്ട്.
അതേസമയം, കേസില്‍ മൂന്ന് പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.
പുലര്‍ച്ചെ എത്തിച്ച ഷിബിലിയേയും ഫര്‍ഹാനയേയും ആഷിക്കിനേയും തിരൂരിനടുത്ത് എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

കൊലപാതകത്തില്‍ കൂടുതല്‍ പങ്കുണ്ടെന്ന് കരുതുന്ന ഫര്‍ഹാനയെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യും.

Continue Reading

award

ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം എം.എ യൂസഫലിയ്ക്ക് സമ്മാനിച്ചു

Published

on

തിരുവനന്തപുരം : ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ ദേശീയ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

മതസൗഹാര്‍ദ്ദത്തിനും, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആഗോളതലത്തില്‍ നല്‍കിയ സംഭാവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം.
വക്കം ഖാദറിന്‍റെ ഓര്‍മ്മയ്ക്കായി ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ നാഷണല്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരുന്നത്.
മെയ് 25നായിരുന്നു വക്കം ഖാദറിൻ്റെ 106 ആം ജന്മവാർഷികം.

ഫൗണ്ടേഷന്‍ പ്രസിഡന്‍റ് എം.എം.ഹസ്സന്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എം. ഇക്ബാല്‍, ട്രഷറര്‍ ബി.എസ്.ബാലചന്ദ്രന്‍, കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

Auto

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മോട്ടോര്‍ ശേഷി കൂട്ടി തട്ടിപ്പ്; മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍, ഷോറൂമുകള്‍ക്ക് പിഴയിട്ടു

Published

on

ഇലക്ട്രിക് സ്‌കൂട്ടര്‍ വ്യാപാര മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ ഷോറൂമുകളില്‍ വ്യാപക പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഷോറൂമുകള്‍ക്ക് മോട്ടോള്‍ വാഹന വകുപ്പ് പിഴ ഈടാക്കി. 200 പവര്‍ വാട്ട് നിര്‍ദേശിക്കുന്ന സ്‌കൂട്ടറുകള്‍ക്ക് 1000 മുതല്‍ 1400 വരെ പവര്‍ കൂട്ടി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയത്.

ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ നാല് ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമുകള്‍ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. 12 ബ്രാന്‍ഡുകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസും നല്‍കിയിട്ടുണ്ട്. പരമാവധി വേഗത 25 കിലോമീറ്റര്‍ പെര്‍ അവര്‍ ആണെന്നിരിക്കെ പല സ്‌കൂട്ടറുകള്‍ക്കും 48 കിലോമീറ്റര്‍ സ്പീഡ് ഉള്‍പ്പെടെയാണ് നല്‍കുന്നത്.

വരുംദിവസങ്ങളിലും മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ തുടരും. ഇന്ന് നടത്തിയ പരിശോധനയില്‍ എറണാകുളം ജില്ലയില്‍ മാത്രം 11 ഷോറൂമുകളില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന വാഹനങ്ങളില്‍ കൃത്രിമത്വം കണ്ടെത്തി. ഓടിക്കാന്‍ ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ വേണ്ടാത്ത വാഹനങ്ങളിലാണ് ഇത്തരത്തിലുള്ള വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

Continue Reading

Trending