മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്.
ഗോവ: മലയാളത്തിന്റെ ക്ലാസിക് ചിത്രമായ ‘കിരീടം’ 56ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (IFFI) 4k ദൃശ്യഗുണത്തോടെ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാല്‍-തിലകന് താരജോഡി അമരക്കാരാക്കിയ ഈ സിനിമയുടെ സ്ക്രീനിങ്, പ്രത്യേക പ്രദര്‍ശനങ്ങളുടെ ഭാഗമായി ലോക പ്രീമിയറായാണ് നടന്നത്. നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ (NFAI) 35mm റിലീസ് പ്രിന്റില്‍ നിന്നാണ് ചിത്രം സൂക്ഷ്മതയോടെ പുനഃസ്ഥാപിച്ചത്. യഥാര്‍ത്ഥ ക്യാമറ നെഗറ്റീവ് ജീര്‍ണ്ണിച്ചിരുന്നുവെങ്കിലും, പതിറ്റാണ്ടുകളായി ആര്‍ക്കൈവ് അത് സംരക്ഷിച്ചുവെന്നാണ് വിവരം. ചിത്രത്തിന് അന്തിമ ഗ്രേഡിങ് നിര്‍വഹിച്ചത് ഇതിന്റെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു.
ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു. ‘കിരീടം പുനഃസ്ഥാപിച്ച് ലോകപ്രീമിയര് കാണാന്‍ കഴിയുന്നത് ഒരു ബഹുമതിയാണ്, ഇന്ത്യയുടെ സിനിമാറ്റിക് പൈതൃകം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കുന്ന NFAIക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. മോഹന്‍ലാല്‍-തിലകന് വികാരാധിഷ്ഠിതമായി അവതരിപ്പിച്ച അച്ഛന്-മകന് ബന്ധം, പ്രത്യേകിച്ച് ‘കത്തി താഴെയിടെടാ’ എന്ന ഐക്കോണിക് രംഗം, ഇന്നും മലയാളസിനിമയിലെ ഏറ്റവും ശക്തമായ നിമിഷങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ എന്‍. ഉണ്ണിക്കൃഷ്ണനും ദിനേഷ് പണിക്കറും നല്കിയ പഴയ അഭിമുഖത്തില്‍, ‘കിരീടത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച സ്വീകാര്യത, പിന്നീടുണ്ടാക്കിയ സിനിമകള്‍ക്കുപോലും ലഭിച്ചിട്ടില്ല. കഥയുടെ ആഴമാണ് അതിന്റെ ശക്തി’ എന്ന് വ്യക്തമാക്കിയിരുന്നു. കിരീടത്തിന്റെ തുടര്‍ച്ചയായിരുന്ന ചെങ്കോല്‍ ഈ സ്വീകാര്യതയിലേക്കുയര്‍ന്നില്ല എന്നും അവര്‍ പറഞ്ഞിരുന്നു. ലോഹിതദാസിന്റെ തിരക്കഥയും സിബി മലയില്‍ സംവിധാനം ചെയ്ത സംവിധാന മികവും ഒന്നിച്ചെത്തി 1989 ജൂലൈ ഏഴിന് പുറത്തിറങ്ങിയ കിരീടം, ഒരു യുവാവിന്റെ ജീവിതം സാഹചര്യങ്ങള്‍ എങ്ങനെ വഴിമാറിക്കുന്നു എന്നതിന്റെ കടുത്ത സാമൂഹിക-വൈകാരിക അവതരണമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച ‘ഭരതം’ ഉള്‍പ്പെടെ നിരവധി ക്ലാസിക് സിനിമകളുടെ റെസ്റ്ററേഷന്‍ നടപടികളും ഇപ്പോള്‍ അവസാനഘട്ടത്തിലാണ്.
വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക.
ദുല്‍ഖര്‍ സല്മാന് നായകനാവുന്ന ‘ഐ ആം ഗെയിം’ ഫസ്റ്റ് ലുക്ക് റിലീസ് തീയതി പുറത്ത്. നവംബര്‍ 28 വെള്ളിയാഴ്ച, വൈകുന്നേരം 6 മണിക്കാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുക. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്തു എന്നിവര്‍ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത് ആദര്‍ശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ആര്‍ഡിഎക്സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ ആം ഗെയിം’.
ഇപ്പൊള്‍ ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല്പതാം ചിത്രമായി ഒരുക്കുന്ന ‘ഐ ആം ഗെയിം’ ല്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് എന്നിവരും വേഷമിടുന്നുണ്ട്. കബാലി, കെജിഎഫ് സീരിസ്, കൈതി, വിക്രം, ലിയോ, സലാര്‍ എന്നീ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിട്ടുള്ള അന്‍പറിവ് മാസ്റ്റേഴ്സ് ‘ആര്‍ഡിഎക്സ്’ എന്ന ചിത്രത്തിന് ശേഷം വീണ്ടും നഹാസ് ഹിദായത്തുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന് ചാലിശ്ശേരി, മേക്കപ്പ് – റോണക്സ് സേവ്യര്‍. കോസ്റ്റ്യൂം- മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, അസോസിയേറ്റ് ഡയറക്ടര്‍- രോഹിത് ചന്ദ്രശേഖര്‍. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, VFX – തൗഫീഖ് – എഗ്വൈറ്റ്, പോസ്റ്റര്‍ ഡിസൈന്‍- ടെന്‍ പോയിന്റ്, സൗണ്ട് ഡിസൈന്‍- സിങ്ക് സിനിമ, സൗണ്ട് മിക്സ് – കണ്ണന് ഗണപത്, സ്റ്റില്‍സ്- എസ് ബി കെ, പിആര്‍ഒ- ശബരി
മമ്മൂട്ടി ആരാധകര്‍ ഏറെ കാത്തിരുന്ന ‘കളങ്കാവല്‍’ റിലീസ് തീയതി ഒടുവില്‍ പ്രഖ്യാപിച്ചു. ജിതിന് കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുമ്പ് നവംബര്‍ 27 എന്നാണ് റിലീസ് നിശ്ചയിച്ചിരുന്നത്, എന്നാല്‍ പിന്നീടാണ് തീയതി മാറ്റിയത്. ടീസറില്‍ നിന്നുമാണ് മമ്മൂട്ടി ശക്തമായ വില്ലന്‍ വേഷത്തില്‍ എത്തുന്നുവെന്ന നിഗമനം പ്രേക്ഷകരിലുണ്ടായത്.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന് ജിതിന് കെ. ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘കുറുപ്പ്’ സിനിമയുടെ കഥയും ജിതിന് തന്നെയായിരുന്നു ഒരുക്കിയത്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് എത്തുന്നത്. വിനായകന് ഒരുപ്രത്യേക പൊലീസ് ഓഫിസറുടെ വേഷം കൈകാര്യം ചെയ്യുന്നു. ജിബിന്‍ ഗോപിനാഥും പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
വന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
ആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
നീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്