Connect with us

world

ഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്‌കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്.

Published

on

ബെര്‍ലിന്‍: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ബെര്‍ലിന്‍ അന്താരാഷ്ട്ര ച ലച്ചിത്ര മേളയില്‍ (ബെര്‍ലിനേല്‍) പുരസ്‌കാരം നിരസിച്ച് പ്രശസ്ത ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ. സിനിമ ഫോര്‍ പീസ് അവാര്‍ഡ് വേദിയില്‍ തനിക്ക് ലഭിച്ച ‘മോസ്റ്റ് വാല്യുബിള്‍ ഫിലിം’ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ട്രോഫി വേദിയില്‍ തന്നെ ഉപേക്ഷിച്ചു. ഗസ്സയില്‍ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നും കൗതര്‍
പറഞ്ഞു. അവാര്‍ഡ്ദാനച്ചടങ്ങില്‍ കൗതര്‍ നടത്തിയ പ്രസംഗം വേദിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘അക്രമങ്ങള്‍ക്ക് മേല്‍ പൂശാനുള്ള സുഗന്ധദ്രവ്യമല്ല സമാധാനം. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം കു ടിയാണ്’ -കൗതര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇസ്രാഈല്‍ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയതെന്നും അവര്‍ ആഞ്ഞടിച്ചു.

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്. കൗതര്‍ ബെന്‍ ഹനിയയുടെ പ്രതിഷേധത്തിന് പിന്നാലെ ബെര്‍ലിനേല്‍ ചലച്ചിത്ര മേളയില്‍ വലിയ അസ്വസ്ഥതകള്‍ പുകയുകയാണ്. മേളയുടെ രാഷ്ട്രീയ നിശബ്ദതയ്‌ക്കെതിരെ ടില്‍ഡ സ്വിന്റണ്‍, ഹാവിയര്‍ ബാര്‍ഡം, ബ്രയാന്‍ കോക്‌സ് തുടങ്ങിയ പ്രശസ്ത താരങ്ങളും മൈക്ക് ലീ ഉള്‍പ്പെടെയുള്ള സംവിധായകരും രംഗത്തെത്തി. ഇസ്രാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെര്‍ലിനേല്‍ ശബ്ദമുയര്‍ത്തണമെന്ന് 81 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

യുക്രെയ്ന്‍, ഇറാന്‍ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മേള ഫലസ്തീന്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന ജൂറി പ്രിസിഡന്റ് വിം വെന്‍ഡേഴ്സിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് മേളയില്‍ നിന്ന് പിന്മാറിയിരുന്നു. ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും കത്തുകളില്‍ ആരോപിക്കുന്നുണ്ട്. അമേരിക്ക നിര്‍മിത തെര്‍മോബാറിക് ബോംബുകള്‍ ഉപ യോഗിച്ച് ഇസ്രാഈല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇല്ലാതാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ഇത്രയും ശക്തമായ പ്രതിഷേധം ഉയരുന്നത്.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇന്ന് രാത്രി, നന്ദിയേക്കാള്‍ ഉപരിയായി ഉത്തരവാദിത്തമാണ് എനിക്ക് അനുഭവപ്പെടുന്നത്. ‘ദ വോയ് സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം ഒരു കുട്ടിയെക്കുറിച്ച് മാത്രമല്ല. ആ കുട്ടിയുടെ കൊലപാതകത്തിന് കളമൊരുക്കിയ വ്യവസ്ഥിതിയെക്കുറിച്ച് കൂടിയാണ് പറയുന്നത്. ഹിന്ദിന് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, അതൊരു വംശഹത്യയുടെ ഭാഗമാണ്.

ഇന്ന് രാത്രി ഈ ബെര്‍ലിന്‍ നഗരത്തില്‍, ആ വംശഹത്യയ്ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കിയ ആളുകളുണ്ട്. സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ‘സ്വയം പ്രതിരോധം’ ആണെന്നും ‘സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍’ ആണെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അവര്‍ തരംതാഴ്ത്തുന്നു. എന്നാല്‍ ഒന്നോര്‍ക്കുക, അധികാരകേന്ദ്ര ങ്ങള്‍ക്ക് പരിഷ്‌കൃതരായി ചമയാനും സുഖമായി ഇരിക്കാനും അക്രമങ്ങള്‍ക്കുമേല്‍ തളിക്കാനുമുള്ള ഒരു സുഗന്ധദ്രവ്യമല്ല സമാധാനം. സിനിമ എന്നത് വെറും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗവുമല്ല. നമ്മള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം എന്നാണ് അര്‍ത്ഥം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സമാധാനം ഉണ്ടാകില്ല. ഇസ്രാഈല്‍ സേന ഹിന്ദ് റജബിനെ കൊന്നു; അവളുടെ കുടുംബത്തെ കൊന്നു; അവളെ രക്ഷിക്കാന്‍ വന്ന രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും കൊന്നു.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നത്. അവരുടെ മരണത്തെ സമാധാനത്തെക്കുറിച്ചുള്ള ഒരു മാന്യമായ പ്രസംഗത്തിന് പശ്ചാത്തലമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വ്യവസ്ഥിതികള്‍ക്ക് മാറ്റമില്ലാതെ എനിക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ന് രാത്രി ഈ പുരസ്‌കാരം ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഒരു ഓര്‍മ്മപ്പെടുത്തലായി ഞാനിത് ഇവിടെ ഉപേക്ഷിക്കുന്നു. എന്നെങ്കിലും വംശഹത്യയില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍, സമാധാനം എന്നത് ഒരു നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയായി മാറുമ്പോള്‍, അന്ന് ഞാന്‍ തിരികെ വന്ന് സന്തോഷത്തോടെ ഈ പുരസ്‌കാരം സ്വീകരിക്കും.

 

world

ഇറാനെ തൊട്ടാല്‍ അത് തീക്കളി; ട്രംപിന് മുന്നറിയിപ്പുമായി റഷ്യ

അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.

Published

on

By

മോസ്‌കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ മുന്നറിയിപ്പ്. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്റോവിന്റെ ഈ നിര്‍ണ്ണായക ഇടപെടല്‍. മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘര്‍ഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇത്തരം നീക്കങ്ങള്‍ തീക്കളി ആണെന്ന് ലാവ്റോവ് വിശേഷിപ്പിച്ചു.

Continue Reading

More

ഇറാനെതിരെ യുഎസും ഇസ്രായേലും ഉടൻ സൈനിക നീക്കത്തിന് മുതിർന്നേക്കുമെന്ന് റിപ്പോർട്ട്

Published

on

ഇറാനെതിരെ വൻതോതിലുള്ള ഒരു സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായും ഇത് ഉടൻ തന്നെ ആരംഭിച്ചേക്കാമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നടന്ന 12 ദിവസത്തെ സംഘർഷത്തേക്കാൾ വളരെ വലുതും ആഴ്ചകളോളം നീണ്ടുനിൽക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂർണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും അമേരിക്കൻ മാധ്യമസ്ഥാപനം റിപ്പോർട്ടില്‍ പറയുന്നു.
ചെറിയ രീതിയിലുള്ള തിരിച്ചടികൾക്ക് പകരം ഇറാനെ പൂർണമായി പ്രതിരോധത്തിലാക്കുന്ന ഒരു ക്യാമ്പയിനാണ് ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ജനീവയിൽ നടന്നുകൊണ്ടിരിക്കുന്ന ആണവ ചർച്ചകൾ ഫലപ്രദമാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. നയതന്ത്ര ചർച്ചകളിലൂടെ ഇറാൻ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സൈനികമായ പോംവഴി തേടുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
മിഡിൽ ഈസ്റ്റിൽ യുഎസ് തങ്ങളുടെ നാവിക-വ്യോമ സേനാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. ഉപകരണങ്ങളുമായും യുദ്ധവിമാനങ്ങളുമായി ഏകദേശം 150ലധികം യുഎസ് സൈനിക ചരക്ക് വിമാനങ്ങൾ മേഖലയിൽ എത്തിക്കഴിഞ്ഞതായാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു സൈനിക നീക്കം പശ്ചിമേഷ്യയിലെ മുഴുവൻ സുരക്ഷാ സാഹചര്യങ്ങളെയും മാറ്റിമറിക്കും. ഇത് ട്രംപിന്റെ ബാക്കിയുള്ള ഭരണകാലാവധിയിൽ ആഗോളതലത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നും റിപ്പോർട്ട് പറയുന്നു.
Continue Reading

News

മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യുഎസ്; 24 മണിക്കൂറിനുള്ളില്‍ അയച്ചത് 50-ല്‍ അധികം യുദ്ധവിമാനങ്ങള്‍

മേഖലയില്‍ വിന്യസിച്ചിട്ടുള്ള യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

Published

on

മിഡില്‍ ഈസ്റ്റിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിച്ച് യുഎസ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50-ല്‍ അധികം യുദ്ധവിമാനങ്ങളാണ് യുഎസ് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്നത്. ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നീക്കം. മേഖലയില്‍ വിന്യസിച്ചിട്ടുള്ള യുഎസിന്റെ നാവിക, വ്യോമ സേനകളെ ശക്തിപ്പെടുത്തുന്നതില്‍ പങ്കുവഹിക്കുന്ന ഒരു വലിയ ചുവടുവെപ്പായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

വിമാനങ്ങളുടെ നീക്കങ്ങള്‍ യുഎസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി അക്‌സിസോ റിപ്പോര്‍ട്ട് ചെയ്തു. എ22, എ35, എ16 ഫൈറ്റര്‍ ജെറ്റുകള്‍ ഉള്‍പ്പെടെ നിരവധി വിമാനങ്ങള്‍ ഈ മേഖലയിലേക്ക് നീങ്ങുന്നതായി സ്വതന്ത്ര ഫ്ലൈറ്റ് ട്രാക്കിംഗ് ഡാറ്റയും സൈനിക വിമാന നിരീക്ഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ആക്രമണത്തില്‍ സ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തയ്യാറെടുക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50-ല്‍ അധികം ഫൈറ്റര്‍ ജെറ്റുകള്‍ ഈ മേഖലയിലേക്ക് മാറ്റിക്കഴിഞ്ഞു. യുഎസ് സൈനിക വിന്യാസത്തിന്റെ വ്യാപ്തിയും വേഗതയും ഇത് അടിവരയിടുന്നു.’ ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെയും ഇറാന്റെയും ഉദ്യോഗസ്ഥര്‍ ജനീവയില്‍ രണ്ടാമത്തെ പരോക്ഷ ആണവ ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടയിലാണ് ഈ നീക്കം എന്നതാണ് ശ്രദ്ധേയം.

Continue Reading

Trending