News
റമദാന്‍ തുടക്കം അഭയാര്‍ത്ഥികള്‍ക്കൊപ്പം; റോഹിങ്ക്യന്‍ ക്യാമ്പില്‍ ചെലവഴിച്ച് മെസ്യൂദ് ഓസില്‍
സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
ധാക്ക: വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച് പ്രമുഖ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഓസില്‍ കോക്സ് ബസാറിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തുര്‍ക്കിഷ് കോപ്പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സി പ്രസിഡന്റ് അബ്ദുള്ള എറന്‍, ബംഗ്ലാദേശിലെ തുര്‍ക്കി അംബാസഡര്‍ റാമിസ് സെന്‍ എന്നിവരും ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഏതാനും മാധ്യമപ്രവര്‍ത്തകരും ഇവരോടൊപ്പമുണ്ടായിരുന്നു. ഉഖിയയിലെ ബാലുഖാലി, കുട്ടുപാലോങ് ക്യാമ്പുകളാണ് സംഘം സന്ദര്‍ശിച്ചത്.
രാവിലെ പ്രത്യേക വിമാനത്തില്‍ കോക്സ് ബസാറിലെത്തിയ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ക്യാമ്പിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് റോഹിങ്ക്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഓസിലും പങ്കുചേര്‍ന്നു. ലോകപ്രശസ്ത താരത്തെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം പന്തുതട്ടാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. മത്സരത്തിന് ശേഷം വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി.
വൈകുന്നേരം ക്യാമ്പിലെ ഒരു റോഹിങ്ക്യന്‍ കുടുംബത്തോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
‘ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഞാന്‍ റമദാനിലെ ആദ്യ ദിനം ചെലവഴിച്ചത്. ടിക്ക, ദിയാനത്ത് വഖഫി എന്നിവയുടെ സഹകരണത്തോടെ അവിടെ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍, സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടു. എങ്കിലും, റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം, വലിയൊരു മാറ്റം കൊണ്ടുവരാം’- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓസില്‍ വ്യക്തമാക്കി.
News
‘കരാറിലെത്തണം, അല്ലെങ്കില്‍ ആക്രമണം’: ഇറാന് 10-15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് ട്രംപ്
താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടന്‍
ലണ്ടന്‍: ഇറാനുമായുള്ള ആണവ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിനകം ആണവ കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കരാര്‍ സാധ്യമായില്ലെങ്കില്‍ ‘മോശമായ കാര്യങ്ങള്‍’ സംഭവിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വാഷിംഗ്ടണില്‍ നടന്ന ‘ബോര്‍ഡ് ഓഫ് പീസ്’ യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്കായി തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുള്ള മുന്‍കൂര്‍ ആക്രമണങ്ങള്‍ക്ക് ഡിയാഗോ ഗാര്‍ഷ്യ, ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് എന്നീ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് യുകെയുടെ നിലപാട്.
പശ്ചിമേഷ്യയില്‍ അമേരിക്ക വലിയ തോതിലുള്ള സൈനിക വിന്യാസം നടത്ത. 150-ലധികം കാര്‍ഗോ വിമാനങ്ങളും അത്യാധുനിക യുദ്ധവിമാനങ്ങളും മേഖലയിലുണ്ട്.
അതേസമയം ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തത്തോടെ ഇറാന്‍ നാവികാഭ്യാസം തുടരുകയാണ്. ഇതിനിടെ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഇറാന്‍ താല്‍ക്കാലികമായി അടച്ചതായാണ് റിപ്പോര്‍ട്ട്.
ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രാഈല്‍ സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
News
സംസ്ഥാനത്ത് ശക്തമായ വേനൽമഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍ചൂടിന് ഇടയില്‍ ആശ്വാസമായി വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ഇടിമിന്നലിനിടെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക, വന്‍മരങ്ങളുടെ ചുവട്ടില്‍ അഭയം തേടാതിരിക്കുക, വൈദ്യുതി ഉപകരണങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
india
‘വിജയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടായി, ബിജെപിയുമായി സഖ്യമുണ്ടാക്കില്ല’: നിലപാട് വ്യക്തമാക്കി ടിവികെ
രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു
ചെന്നൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം. ബിജെപിയില്‍ നിന്ന് വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു.
വിജയ്‌യുടെ സിനിമകള്‍ തടഞ്ഞും സിബിഐ അന്വേഷണങ്ങള്‍ ഉപയോഗിച്ചും ബിജെപി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. ബിജെപിയെ തങ്ങളുടെ പ്രധാന ‘പ്രത്യയശാസ്ത്ര ശത്രു’വായാണ് വിജയ് കാണുന്നത്. വര്‍ഗീയ ശക്തികളുമായി ഒരു തരത്തിലും ഒത്തുപോകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.
-
News24 hours agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News1 day agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News1 day agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world24 hours agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News1 day agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News1 day agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News22 hours agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
