Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്‍ക്കും എന്‍. വാസുവിനും ഇഡി നോട്ടീസ്

മാര്‍ച്ച് ആദ്യവാരം ചോദ്യം ചെയ്യും

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ തന്ത്രി കണ്ഠരര് രാജീവരര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസു എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചു. മാര്‍ച്ച് ആദ്യ വാരം കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നുമാണ് ഇഡി അന്വേഷിക്കുന്നത്. കേസിലെ സാക്ഷിയായ നടന്‍ ജയറാം, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്. ജയശ്രീ എന്നിവരില്‍ നിന്നും ഇഡി നേരത്തെ മൊഴിയെടുത്തിരുന്നു. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് തന്ത്രിക്കും വാസുവിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസില്‍ 41 ദിവസം റിമാന്‍ഡിലായിരുന്ന തന്ത്രിക്ക് അടുത്തിടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശ്രീകോവിലിലെ കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസ് എന്നിവയിലാണ് തന്ത്രി പ്രതിപ്പട്ടികയിലുള്ളത്.

അതേസമയം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തനിക്ക് ബന്ധമെന്നും ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് തന്ത്രിയുടെ വാദം. എന്നാല്‍, തന്ത്രിയുടെയും ഭാര്യയുടെയും പേരിലുള്ള നിക്ഷേപങ്ങള്‍ ദുരൂഹമാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് സ്വര്‍ണക്കൊള്ളയിലേക്ക് വഴിവെച്ചതെന്ന് എസ്.ഐ.ടി കോടതിയില്‍ അറിയിച്ചിരുന്നു.

kerala

ആരോഗ്യവകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; വീട്ടില്‍ റീത്ത് വച്ച് പ്രതിഷേധം

സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല.

Published

on

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എന്നാല്‍ സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളില്‍ കയറി വാതിലില്‍ പ്രതിഷേധക്കാര്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്.

പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. പ്രതിഷേധം തുടങ്ങി 20 മിനുറ്റിനു ശേഷമാണു പോലീസ് എത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ കയ്യേറ്റം ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

 

Continue Reading

kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോ. ലളിതാംബികയ്ക്കെതിരെ കേസ്

ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്‍ഷന്‍

Published

on

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

സംഭവത്തില്‍ നേരിട്ട് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും, നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.

ഉഷാ ജോസഫ് 2021 മേയ് 3-നാണ് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്ന് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷത്തോളമാണ് ഉഷ വേദന സഹിച്ചു ജീവിച്ചത്.

‘അഞ്ചല്ല, 50 വര്‍ഷം കത്രിക വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ല’ എന്ന ഡോ. ലളിതാംബികയുടെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ആ സമയത്ത് കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.

വിട്ടുമാറാത്ത വയറുവേദനയെത്തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് കത്രിക വയറ്റില്‍ കണ്ടെത്തിയത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ ‘മൂത്രത്തില്‍ കല്ലാണെന്ന്’ പറഞ്ഞ് മരുന്ന് നല്‍കി തിരിച്ചയച്ചതായും കുടുംബം ആരോപിക്കുന്നു.

നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഉഷ.

 

Continue Reading

kerala

കരുതലിന്റെ വാതില്‍ തുറക്കാന്‍ ഇനി ഏഴ് നാള്‍

മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും.

Published

on

കെ.എസ് മുസ്തഫ കല്‍പ്പറ്റ

ഒറ്റരാത്രി കൊണ്ട് ഒരായുസ്സിന്റെ നോവേറ്റവര്‍ക്ക് മുസ്ലിംലീഗ് ഒരുക്കിയ കരുതലിന്റെ വാതിലുകള്‍ തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകളുടെ കാത്തിരിപ്പ് മാത്രം. മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. വള്ളിത്തോട്ടെ പദ്ധതി പ്രദേശത്ത് അന്ന് വൈകിട്ട് 51 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ കൈമാറ്റത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദുരന്തബാധിതരുടെ ആവ ശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്ത്, മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്ന സ്വപ്നഭൂമിയിലാണ് 2,000 സ്‌ക്വയര്‍ഫീറ്റ് വിട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി വീടുകള്‍ സജ്ജമായത്. മൂന്ന് കിടപ്പുമുറികമുള്‍ക്കൊള്ളുന്ന 1,050 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ളതാണ് ഓരോ വീടുകളും. സാമാന്യം വലുപ്പമുള്ള സിറ്റൗട്ടില്‍ നിന്ന് വിശാലമായ ലിവിംഗ് ആന്റ് ഡൈനിംഗ് സ്‌പേസിലേക്കാണ് പ്രവേശിക്കുക. ബാത്ത്‌റൂം അറ്റാച്ചോടുകൂടിയുള്ള ഒരു വലിയ കിടപ്പുമുറിയും മറ്റ് രണ്ട് മുറികളുമാണുള്ളത്. കോമണ്‍ ബാത്ത് റൂം വേറെയുമുണ്ട്. നല്ല സൗകര്യമുള്ള അടുക്കളയും അനുബന്ധമായി വര്‍ക്ക് ഏരിയയും ചേരുന്നതാണ് വീട്, രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെയ്‌സിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലുകൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും എല്ലാ വീടുകള്‍ക്കും ഗെയിറ്റും ഉണ്ടാ
വും വീട്ടുമുറ്റത്ത് ഗാര്‍ഡനിംഗിനും മറ്റു സൗകര്യവുമുണ്ട്. പ്രശസ്ത ആര്‍ക്കിടെക് കമ്പനിയായ സപതിയാണ് പ്രൊജക്ട് ഡിസൈന്‍ ഒരുക്കിയത്. സപതിയുടെ മേധാവി ടോണിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. 7 മീറ്ററിലാണ് പദ്ധതിപ്രദേശത്തെ പ്രധാന സ്ഥലത്ത് റോഡൊരുങ്ങുന്നത്. ഈ റോ ഡില്‍ നിന്ന് ഓരോ വീടുകളിലേക്കും നേരിട്ട് ഗെയിറ്റ് കടന്നെത്താം ഭൂമിയുടെ കിടപ്പനുസരിച്ച് ലാരോ ജംഗ്ഷനിലും റൗണ്ട് എബൗട്ടുകളും നിര്‍മ്മിക്കും. ഇ ടറോഡുകള്‍ക്ക് അഞ്ചു മീറ്ററായിരിക്കും വീതി. പദ്ധതിപ്രദേശത്ത് നിലവിലുള്ള കിണറുകള്‍ക്ക് പുറമെ 22 കോല്‍ ചുറ്റളവില്‍ വലിയ കിണറും കോമണ്‍ ടാങ്കും നിര്‍മിച്ച് ഓരോ വീടുകളിലേക്കും വെവ്വേറെ ടാങ്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം ഉറപ്പാക്കുക.

 

Continue Reading

Trending