kerala
കരുതലിന്റെ വാതില്‍ തുറക്കാന്‍ ഇനി ഏഴ് നാള്
മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും.
കെ.എസ് മുസ്തഫ കല്‍പ്പറ്റ
ഒറ്റരാത്രി കൊണ്ട് ഒരായുസ്സിന്റെ നോവേറ്റവര്‍ക്ക് മുസ്ലിംലീഗ് ഒരുക്കിയ കരുതലിന്റെ വാതിലുകള്‍ തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകളുടെ കാത്തിരിപ്പ് മാത്രം. മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. വള്ളിത്തോട്ടെ പദ്ധതി പ്രദേശത്ത് അന്ന് വൈകിട്ട് 51 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ കൈമാറ്റത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദുരന്തബാധിതരുടെ ആവ ശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്ത്, മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്ന സ്വപ്നഭൂമിയിലാണ് 2,000 സ്ക്വയര്‍ഫീറ്റ് വിട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി വീടുകള്‍ സജ്ജമായത്. മൂന്ന് കിടപ്പുമുറികമുള്‍ക്കൊള്ളുന്ന 1,050 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ളതാണ് ഓരോ വീടുകളും. സാമാന്യം വലുപ്പമുള്ള സിറ്റൗട്ടില്‍ നിന്ന് വിശാലമായ ലിവിംഗ് ആന്റ് ഡൈനിംഗ് സ്പേസിലേക്കാണ് പ്രവേശിക്കുക. ബാത്ത്റൂം അറ്റാച്ചോടുകൂടിയുള്ള ഒരു വലിയ കിടപ്പുമുറിയും മറ്റ് രണ്ട് മുറികളുമാണുള്ളത്. കോമണ്‍ ബാത്ത് റൂം വേറെയുമുണ്ട്. നല്ല സൗകര്യമുള്ള അടുക്കളയും അനുബന്ധമായി വര്‍ക്ക് ഏരിയയും ചേരുന്നതാണ് വീട്, രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെയ്സിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലുകൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും എല്ലാ വീടുകള്‍ക്കും ഗെയിറ്റും ഉണ്ടാ
വും വീട്ടുമുറ്റത്ത് ഗാര്‍ഡനിംഗിനും മറ്റു സൗകര്യവുമുണ്ട്. പ്രശസ്ത ആര്‍ക്കിടെക് കമ്പനിയായ സപതിയാണ് പ്രൊജക്ട് ഡിസൈന്‍ ഒരുക്കിയത്. സപതിയുടെ മേധാവി ടോണിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. 7 മീറ്ററിലാണ് പദ്ധതിപ്രദേശത്തെ പ്രധാന സ്ഥലത്ത് റോഡൊരുങ്ങുന്നത്. ഈ റോ ഡില് നിന്ന് ഓരോ വീടുകളിലേക്കും നേരിട്ട് ഗെയിറ്റ് കടന്നെത്താം ഭൂമിയുടെ കിടപ്പനുസരിച്ച് ലാരോ ജംഗ്ഷനിലും റൗണ്ട് എബൗട്ടുകളും നിര്‍മ്മിക്കും. ഇ ടറോഡുകള്‍ക്ക് അഞ്ചു മീറ്ററായിരിക്കും വീതി. പദ്ധതിപ്രദേശത്ത് നിലവിലുള്ള കിണറുകള്‍ക്ക് പുറമെ 22 കോല് ചുറ്റളവില്‍ വലിയ കിണറും കോമണ്‍ ടാങ്കും നിര്‍മിച്ച് ഓരോ വീടുകളിലേക്കും വെവ്വേറെ ടാങ്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം ഉറപ്പാക്കുക.
Film
‘അഭിപ്രായം പറഞ്ഞതിന് പുറത്താക്കി; ആത്മാഭിമാനത്തിന് മുറിവേറ്റു’: സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍
ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നടന് പ്രേംകുമാര്‍. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ മുറിവേല്‍പ്പിച്ചെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായതെന്നും പ്രേംകുമാര്‍ പറഞ്ഞു.
‘ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്നും സമരം നീണ്ടുപോകുന്നത് ഉചിതമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തന്നെ ഇത് ചോര്‍ത്തി നല്കി സര്‍ക്കാരിനെതിരെ വ്യാഖ്യാനിക്കുകയായിരുന്നു,’ പ്രേംകുമാര്‍ വിശദീകരിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് മാറ്റിയതെന്നും ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു സാധാരണ ജോലിക്കാരനെ മാറ്റുമ്പോള്‍ പോലും കാണിക്കുന്ന മിനിമം മാന്യത സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവില്‍ താന്‍ രാഷ്ട്രീയമായി സ്വതന്ത്രനാണെന്നും എന്നാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ് നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
kerala
ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
പണിമുടക്കുന്ന ഡോക്ടര്‍മാരുടെ പട്ടിക കൈമാറാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ‘ഡയസ്നോണ്‍’ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ്. പണിമുടക്കുന്ന ഡോക്ടര്‍മാരുടെ പട്ടിക കൈമാറാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ചില ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവരുടെ പേരുവിവരങ്ങള്‍ കൃത്യമായി ശേഖരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. ഒപി ബഹിഷ്കരണത്തിന് പുറമെ, ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഡോക്ടര്‍മാര്‍ നിര്‍ത്തിവെച്ചതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
ശമ്പള കുടിശ്ശിക നല്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നില്ലെന്ന് കെജിഎംസിടിഎ പറഞ്ഞു. നിയമതടസ്സമില്ലെന്ന് ബോധ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിടുകയാണെന്നും സംഘടന പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.
kerala
നടിയെ ആക്രമിച്ച കേസ്; വിധി പറഞ്ഞ ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലംമാറ്റം
ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് പുതിയ നിയമനം.
കൊച്ചി: കേരളം ഏറെ ഉറ്റുനോക്കിയ നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിച്ച എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിന് സ്ഥലം മാറ്റം. ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് പുതിയ നിയമനം. ഹൈക്കോടതി പുറപ്പെടുവിച്ച പുതിയ ഉത്തരവിലാണ് ഈ മാറ്റങ്ങള്‍ രേഖപ്പെടുത്തിയത്.
ഹണി എം. വര്‍ഗീസിന് പകരമായി കെ.കെ. ബാലകൃഷ്ണനെ ആലപ്പുഴയില്‍ നിന്ന് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി നിയമിച്ചു. കെ.കെ. ബാലകൃഷ്ണനെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായും പി.എസ്. ശശികുമാറിനെ തൃശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി (തൊടുപുഴയില്‍ നിന്ന്) യായും നിയമിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റമുക്തനാക്കിയും ഗൂഢാലോചന കുറ്റം തള്ളിയും 2025 ഡിസംബറില്‍ ഹണി എം. വര്‍ഗീസ് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ ജഡ്ജിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.
-
News23 hours agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News22 hours agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News22 hours agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News21 hours agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News21 hours agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
News20 hours agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
world20 hours agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News18 hours agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
