Connect with us

News

ബാബരി മസ്ജിദ് എന്ന പേരില്‍ പള്ളി നിര്‍മാണം വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച് സുപ്രീം കോടതി

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

Published

on

ന്യൂഡല്‍ഹി: മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ന്റെ പേരിലോ ”ബാബരി മസ്ജിദ്” എന്ന പേരിലോ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മ്മിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചത്.

ബാബര്‍ രാജ്യത്ത് അധിനിവേശം നടത്തിയ ആളാണെന്നും ഹിന്ദുക്കളെ അടിമകളായി വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ബാബറിന്റെ പേരില്‍ രാജ്യത്ത് എവിടെയെങ്കിലും പള്ളി നിര്‍മ്മിച്ചാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ കോടതി വിമുഖത പ്രകടിപ്പിച്ചതോടെ ഹര്‍ജിക്കാരന്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായി. തുടര്‍ന്ന് കോടതി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കി അത് തള്ളുകയായിരുന്നു.

ഇതിനിടെ, പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ ”ബാബരി മസ്ജിദ്” മാതൃകയില്‍ പള്ളി നിര്‍മ്മാണത്തിന് ഹൂമയൂണ്‍ കബീര്‍യുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

എസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര്‍ ഒഴിവാക്കപ്പെടും

മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ എന്നിവര്‍ ഉള്‍പ്പെടെ 53,229 പേരെയാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ എന്നിവര്‍ ഉള്‍പ്പെടെ 53,229 പേരെയാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്.

പുതിയ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉള്‍പ്പെടുന്നത്. ഇതില്‍ പുരുഷന്‍മാര്‍ 1,31,26,048, സ്ത്രീകള്‍ 1,38,27,319, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ 277, പ്രവാസികള്‍ 2,23,558 പേരെന്നിങ്ങനെയാണ് കണക്ക്. കൂടാതെ 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 23നാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ ആകെ 2,78,50,856 വോട്ടര്‍മാരുണ്ടായിരുന്നു. പിന്നീട് 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി, തിരുത്തലുകള്‍ക്കുശേഷം 2,54,42,352 പേരടങ്ങിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ അന്തിമ പട്ടിക തയ്യാറാക്കിയത്.

Continue Reading

News

ബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍

. ജനാധിപത്യപരമായ ചര്‍ച്ചകളോ മുന്നണി മര്യാദകളോ പാലിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം ഏകപക്ഷീയവും ദുരൂഹവുമാണ്.

Published

on

By

 

കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി 12 മണി വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടിക്കുന്നതാണ്. മദ്യവര്‍ജ്ജനം നയമായി പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍, പ്രായോഗിക തലത്തില്‍ മദ്യവ്യാപനത്തിനായി വാതിലുകള്‍ വല്ലാതെ തുറന്നിടുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന ചോദ്യം പ്രസക്തമാണ്. ജനാധിപത്യപരമായ ചര്‍ച്ചകളോ മുന്നണി മര്യാദകളോ പാലിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം ഏകപക്ഷീയവും ദുരൂഹവുമാണ്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ ബാറുകളുടെ സമയം അരമണിക്കൂര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ രണ്ടാം സര്‍ക്കാരിന്റെ കാലത്തെത്തുമ്പോള്‍ സമയം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇതില്‍ ഒളിച്ചിരിക്കുന്ന വൈരുദ്ധ്യം പകല്‍ പോലെ വ്യക്തമാണ്.ഇത്രയും സുപ്രധാനമായ ഒരു മാറ്റം മന്ത്രിസഭയിലോ എല്‍.ഡി.എഫ് യോഗത്തിലോ ചര്‍ച്ച ചെയ്തില്ല എന്നത് ഗൗരവകരമാണ്.

നിയമസഭയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കൈക്കൊണ്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട വിഷയമായിട്ടുപോലും എല്‍.ഡി.എഫ് യോഗത്തിലും ഇക്കാര്യം അറിയിച്ചില്ല. നിയമസഭയില്‍ പറയുകയോ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടുകയോ ചെയ്തില്ല. തികച്ചും ഏകാധിപത്യ നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്.

മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണ് നടപ്പിലായത്. സാധാരണ ജനങ്ങളുടെ ഉള്‍പ്പെടെ നിരവധി ജീവല്‍പ്രശ്നങ്ങളുള്‍പ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റിലുള്‍പ്പെടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് ബാറുടമകള്‍ക്ക് വേണ്ടിയുള്ള ഈ അതിവേഗ നീക്കമെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ബാറുടമകളുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കപ്പെടുന്നത് കോഴ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.

ബജറ്റ് ദിവസമായ ജനുവരി 29നാണ് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചത്. 31നുള്ളില്‍ തന്നെ ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു. രണ്ട് ദിവസത്തിനകമാണ് ബാര്‍ സമയം കൂട്ടിയ തീരുമാനം എടുത്തതെന്നതാണ് വിചിത്രം. സാങ്കേതിക നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച തന്നെ വിജ്ഞാപനം ഇറക്കുകയും ചെയ്തു. ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും സമയം നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ബാറുടമകളുടെ ഫെഡറേഷനാണ്.

ബാറുകളുടെ സമയം നീട്ടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന കാര്യം പ്രതിപക്ഷത്തിനും അറിയില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറോ നേതാക്കളോ പോലും അറിഞ്ഞിട്ടില്ല, പിന്നെങ്ങനെയാണ് പ്രതിപക്ഷം അറിയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം.ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 തവണയാണ് ബാറുടമകള്‍ സര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ അന്നൊന്നും അനുകൂല നിലപാടെടുക്കാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അനുകൂല തീ രുമാനമെടുത്തതില്‍ കള്ളക്കളിയുണ്ടെന്ന ആക്ഷേപം ശക്തമാണ്.

വര്‍ഷംതോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നയം പുതുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതും ബാറുടമകള്‍ക്ക് സഹായകരമാക്കാനെന്നാണ് ആക്ഷേപം. ബാറു കളുടെയും ബിയര്‍ പാര്‍ലറുകളുടേയും പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ചതിനൊപ്പം ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പുലര്‍ച്ചെ വരെ മദ്യം വിളമ്പാനും ഒന്നാം തീയതികളിലെ ഡ്രൈഡേ ഒഴിവാക്കാനുമുള്ള സമ്മര്‍ദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്തുകൊണ്ട് തുടങ്ങിയ പിണറായി സര്‍ക്കാറിന്റെ മദ്യ വിപ്ലവം ഇന്ന് 884 ബാറുകളില്‍ എത്തിനില്‍ക്കുന്നു. 29 ബാറുകളില്‍നിന്ന് ഈ സംഖ്യയിലേക്കുള്ള വളര്‍ച്ച വികസനമല്ല, മറിച്ച് സാമൂഹിക തകര്‍ച്ചയുടെ സൂചനയാണ്. മദ്യലഭ്യത വര്‍ധിപ്പിക്കുന്നത് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വിരുദ്ധമാണ്. അര്‍ധരാത്രി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് ക്രമസമാധാന നിലയെയും റോഡ് സുരക്ഷയെയും ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കുടും ബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കേരളത്തെ സാമൂഹിക ദുരന്തത്തിലേക്ക് നയിക്കാന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയം തിരുത്തപ്പെടേണ്ടതാണ്. സംസ്ഥാനത്തെ ലഹരിയുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുന്നത് ചരിത്രം മാപ്പുനല്‍കാത്ത തെറ്റായി മാറും. സര്‍ക്കാരിന്റെ ഈ ഏകാധിപത്യ നടപടിക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

Continue Reading

world

ഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്‌കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്.

Published

on

By

ബെര്‍ലിന്‍: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ബെര്‍ലിന്‍ അന്താരാഷ്ട്ര ച ലച്ചിത്ര മേളയില്‍ (ബെര്‍ലിനേല്‍) പുരസ്‌കാരം നിരസിച്ച് പ്രശസ്ത ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ. സിനിമ ഫോര്‍ പീസ് അവാര്‍ഡ് വേദിയില്‍ തനിക്ക് ലഭിച്ച ‘മോസ്റ്റ് വാല്യുബിള്‍ ഫിലിം’ പുരസ്‌കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ട്രോഫി വേദിയില്‍ തന്നെ ഉപേക്ഷിച്ചു. ഗസ്സയില്‍ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നും കൗതര്‍
പറഞ്ഞു. അവാര്‍ഡ്ദാനച്ചടങ്ങില്‍ കൗതര്‍ നടത്തിയ പ്രസംഗം വേദിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘അക്രമങ്ങള്‍ക്ക് മേല്‍ പൂശാനുള്ള സുഗന്ധദ്രവ്യമല്ല സമാധാനം. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം കു ടിയാണ്’ -കൗതര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇസ്രാഈല്‍ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയതെന്നും അവര്‍ ആഞ്ഞടിച്ചു.

തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നവര്‍ നല്‍കുന്ന പുരസ്‌കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്. കൗതര്‍ ബെന്‍ ഹനിയയുടെ പ്രതിഷേധത്തിന് പിന്നാലെ ബെര്‍ലിനേല്‍ ചലച്ചിത്ര മേളയില്‍ വലിയ അസ്വസ്ഥതകള്‍ പുകയുകയാണ്. മേളയുടെ രാഷ്ട്രീയ നിശബ്ദതയ്‌ക്കെതിരെ ടില്‍ഡ സ്വിന്റണ്‍, ഹാവിയര്‍ ബാര്‍ഡം, ബ്രയാന്‍ കോക്‌സ് തുടങ്ങിയ പ്രശസ്ത താരങ്ങളും മൈക്ക് ലീ ഉള്‍പ്പെടെയുള്ള സംവിധായകരും രംഗത്തെത്തി. ഇസ്രാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെര്‍ലിനേല്‍ ശബ്ദമുയര്‍ത്തണമെന്ന് 81 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.

യുക്രെയ്ന്‍, ഇറാന്‍ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മേള ഫലസ്തീന്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന ജൂറി പ്രിസിഡന്റ് വിം വെന്‍ഡേഴ്സിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് മേളയില്‍ നിന്ന് പിന്മാറിയിരുന്നു. ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും കത്തുകളില്‍ ആരോപിക്കുന്നുണ്ട്. അമേരിക്ക നിര്‍മിത തെര്‍മോബാറിക് ബോംബുകള്‍ ഉപ യോഗിച്ച് ഇസ്രാഈല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇല്ലാതാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ഇത്രയും ശക്തമായ പ്രതിഷേധം ഉയരുന്നത്.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

ഇന്ന് രാത്രി, നന്ദിയേക്കാള്‍ ഉപരിയായി ഉത്തരവാദിത്തമാണ് എനിക്ക് അനുഭവപ്പെടുന്നത്. ‘ദ വോയ് സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം ഒരു കുട്ടിയെക്കുറിച്ച് മാത്രമല്ല. ആ കുട്ടിയുടെ കൊലപാതകത്തിന് കളമൊരുക്കിയ വ്യവസ്ഥിതിയെക്കുറിച്ച് കൂടിയാണ് പറയുന്നത്. ഹിന്ദിന് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, അതൊരു വംശഹത്യയുടെ ഭാഗമാണ്.

ഇന്ന് രാത്രി ഈ ബെര്‍ലിന്‍ നഗരത്തില്‍, ആ വംശഹത്യയ്ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കിയ ആളുകളുണ്ട്. സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ‘സ്വയം പ്രതിരോധം’ ആണെന്നും ‘സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍’ ആണെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അവര്‍ തരംതാഴ്ത്തുന്നു. എന്നാല്‍ ഒന്നോര്‍ക്കുക, അധികാരകേന്ദ്ര ങ്ങള്‍ക്ക് പരിഷ്‌കൃതരായി ചമയാനും സുഖമായി ഇരിക്കാനും അക്രമങ്ങള്‍ക്കുമേല്‍ തളിക്കാനുമുള്ള ഒരു സുഗന്ധദ്രവ്യമല്ല സമാധാനം. സിനിമ എന്നത് വെറും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗവുമല്ല. നമ്മള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം എന്നാണ് അര്‍ത്ഥം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സമാധാനം ഉണ്ടാകില്ല. ഇസ്രാഈല്‍ സേന ഹിന്ദ് റജബിനെ കൊന്നു; അവളുടെ കുടുംബത്തെ കൊന്നു; അവളെ രക്ഷിക്കാന്‍ വന്ന രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും കൊന്നു.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നത്. അവരുടെ മരണത്തെ സമാധാനത്തെക്കുറിച്ചുള്ള ഒരു മാന്യമായ പ്രസംഗത്തിന് പശ്ചാത്തലമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വ്യവസ്ഥിതികള്‍ക്ക് മാറ്റമില്ലാതെ എനിക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ന് രാത്രി ഈ പുരസ്‌കാരം ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഒരു ഓര്‍മ്മപ്പെടുത്തലായി ഞാനിത് ഇവിടെ ഉപേക്ഷിക്കുന്നു. എന്നെങ്കിലും വംശഹത്യയില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍, സമാധാനം എന്നത് ഒരു നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയായി മാറുമ്പോള്‍, അന്ന് ഞാന്‍ തിരികെ വന്ന് സന്തോഷത്തോടെ ഈ പുരസ്‌കാരം സ്വീകരിക്കും.

 

Continue Reading

Trending