News
ബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
. ജനാധിപത്യപരമായ ചര്‍ച്ചകളോ മുന്നണി മര്യാദകളോ പാലിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം ഏകപക്ഷീയവും ദുരൂഹവുമാണ്.
കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം അര്‍ധരാത്രി 12 മണി വരെ നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ഞെട്ടിക്കുന്നതാണ്. മദ്യവര്‍ജ്ജനം നയമായി പ്രഖ്യാപിച്ച ഒരു സര്‍ക്കാര്‍, പ്രായോഗിക തലത്തില്‍ മദ്യവ്യാപനത്തിനായി വാതിലുകള്‍ വല്ലാതെ തുറന്നിടുന്നത് ആരെ പ്രീണിപ്പിക്കാനാണെന്ന ചോദ്യം പ്രസക്തമാണ്. ജനാധിപത്യപരമായ ചര്‍ച്ചകളോ മുന്നണി മര്യാദകളോ പാലിക്കാതെ എടുത്ത തീരുമാനം അങ്ങേയറ്റം ഏകപക്ഷീയവും ദുരൂഹവുമാണ്.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ ബാറുകളുടെ സമയം അരമണിക്കൂര്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ രണ്ടാം സര്‍ക്കാരിന്റെ കാലത്തെത്തുമ്പോള്‍ സമയം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ചിരിക്കുന്നു. ഇതില്‍ ഒളിച്ചിരിക്കുന്ന വൈരുദ്ധ്യം പകല്‍ പോലെ വ്യക്തമാണ്.ഇത്രയും സുപ്രധാനമായ ഒരു മാറ്റം മന്ത്രിസഭയിലോ എല്‍.ഡി.എഫ് യോഗത്തിലോ ചര്‍ച്ച ചെയ്തില്ല എന്നത് ഗൗരവകരമാണ്.
നിയമസഭയെപ്പോലും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് കൈക്കൊണ്ട നടപടി ജനാധിപത്യ വിരുദ്ധമാണ്. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട വിഷയമായിട്ടുപോലും എല്‍.ഡി.എഫ് യോഗത്തിലും ഇക്കാര്യം അറിയിച്ചില്ല. നിയമസഭയില്‍ പറയുകയോ പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടുകയോ ചെയ്തില്ല. തികച്ചും ഏകാധിപത്യ നടപടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ മാത്രം തീരുമാനമാണ് നടപ്പിലായത്. സാധാരണ ജനങ്ങളുടെ ഉള്‍പ്പെടെ നിരവധി ജീവല്പ്രശ്നങ്ങളുള്പ്പെട്ട ഫയലുകള്‍ സെക്രട്ടേറിയറ്റിലുള്‍പ്പെടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് ബാറുടമകള്‍ക്ക് വേണ്ടിയുള്ള ഈ അതിവേഗ നീക്കമെന്നതും ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെ, ബാറുടമകളുടെ ആവശ്യങ്ങള്‍ അതേപടി അംഗീകരിക്കപ്പെടുന്നത് കോഴ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു.
ബജറ്റ് ദിവസമായ ജനുവരി 29നാണ് എക്സൈസ് മന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചത്. 31നുള്ളില്‍ തന്നെ ഫയലില്‍ മുഖ്യമന്ത്രി തീരുമാനമെടുത്തു. രണ്ട് ദിവസത്തിനകമാണ് ബാര്‍ സമയം കൂട്ടിയ തീരുമാനം എടുത്തതെന്നതാണ് വിചിത്രം. സാങ്കേതിക നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച തന്നെ വിജ്ഞാപനം ഇറക്കുകയും ചെയ്തു. ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും സമയം നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത് ബാറുടമകളുടെ ഫെഡറേഷനാണ്.
ബാറുകളുടെ സമയം നീട്ടാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്ന കാര്യം പ്രതിപക്ഷത്തിനും അറിയില്ലായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനറോ നേതാക്കളോ പോലും അറിഞ്ഞിട്ടില്ല, പിന്നെങ്ങനെയാണ് പ്രതിപക്ഷം അറിയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം.ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 11 തവണയാണ് ബാറുടമകള്‍ സര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ അന്നൊന്നും അനുകൂല നിലപാടെടുക്കാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അനുകൂല തീ രുമാനമെടുത്തതില് കള്ളക്കളിയുണ്ടെന്ന ആക്ഷേപം ശക്തമാണ്.
വര്‍ഷംതോറുമുള്ള മദ്യനയത്തിന് പകരം അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നയം പുതുക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതും ബാറുടമകള്‍ക്ക് സഹായകരമാക്കാനെന്നാണ് ആക്ഷേപം. ബാറു കളുടെയും ബിയര്‍ പാര്‍ലറുകളുടേയും പ്രവര്‍ത്തനസമയം ദീര്ഘിപ്പിച്ചതിനൊപ്പം ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പുലര്‍ച്ചെ വരെ മദ്യം വിളമ്പാനും ഒന്നാം തീയതികളിലെ ഡ്രൈഡേ ഒഴിവാക്കാനുമുള്ള സമ്മര്‍ദങ്ങളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്തുകൊണ്ട് തുടങ്ങിയ പിണറായി സര്‍ക്കാറിന്റെ മദ്യ വിപ്ലവം ഇന്ന് 884 ബാറുകളില്‍ എത്തിനില്‍ക്കുന്നു. 29 ബാറുകളില്‍നിന്ന് ഈ സംഖ്യയിലേക്കുള്ള വളര്‍ച്ച വികസനമല്ല, മറിച്ച് സാമൂഹിക തകര്‍ച്ചയുടെ സൂചനയാണ്. മദ്യലഭ്യത വര്‍ധിപ്പിക്കുന്നത് ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വിരുദ്ധമാണ്. അര്‍ധരാത്രി വരെ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് ക്രമസമാധാന നിലയെയും റോഡ് സുരക്ഷയെയും ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കുടും ബബന്ധങ്ങളിലെ അസ്വാരസ്യങ്ങളും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും കേരളത്തെ സാമൂഹിക ദുരന്തത്തിലേക്ക് നയിക്കാന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കൂ. ഖജനാവ് നിറയ്ക്കാന്‍ ജനങ്ങളെ മദ്യത്തില്‍ മുക്കിക്കൊല്ലുന്ന നയം തിരുത്തപ്പെടേണ്ടതാണ്. സംസ്ഥാനത്തെ ലഹരിയുടെ തലസ്ഥാനമാക്കാന്‍ ശ്രമിക്കുന്നത് ചരിത്രം മാപ്പുനല്കാത്ത തെറ്റായി മാറും. സര്‍ക്കാരിന്റെ ഈ ഏകാധിപത്യ നടപടിക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.
world
ഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്ക്കുന്നവര് നല്കുന്ന പുരസ്കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്.
ബെര്‍ലിന്‍: ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകരാഷ്ട്രങ്ങള്‍ പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് ബെര്‍ലിന്‍ അന്താരാഷ്ട്ര ച ലച്ചിത്ര മേളയില്‍ (ബെര്‍ലിനേല്‍) പുരസ്കാരം നിരസിച്ച് പ്രശസ്ത ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയ. സിനിമ ഫോര്‍ പീസ് അവാര്‍ഡ് വേദിയില്‍ തനിക്ക് ലഭിച്ച ‘മോസ്റ്റ് വാല്യുബിള്‍ ഫിലിം’ പുരസ്കാരം സ്വീകരിക്കാന്‍ വിസമ്മതിച്ച അവര്‍, ട്രോഫി വേദിയില്‍ തന്നെ ഉപേക്ഷിച്ചു. ഗസ്സയില്‍ ഇസ്രാഈല്‍ സേന കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അത് ആസൂത്രിതമായ വംശഹത്യയുടെ ഭാഗമാണെന്നും കൗതര്‍
പറഞ്ഞു. അവാര്‍ഡ്ദാനച്ചടങ്ങില്‍ കൗതര്‍ നടത്തിയ പ്രസംഗം വേദിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ‘അക്രമങ്ങള്‍ക്ക് മേല്‍ പൂശാനുള്ള സുഗന്ധദ്രവ്യമല്ല സമാധാനം. സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം കു ടിയാണ്’ -കൗതര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ശക്തരായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇസ്രാഈല്‍ ഹിന്ദ് റജബിനെ കൊലപ്പെടുത്തിയതെന്നും അവര്‍ ആഞ്ഞടിച്ചു.
തന്റെ ചിത്രം ഒരു പബ്ലിക് റിലേഷന്‍സ് ആയുധമായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വംശഹത്യയ്ക്ക് കൂട്ടുനില്ക്കുന്നവര് നല്കുന്ന പുരസ്കാരം തനിക്ക് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് അവര്‍ വേദി വിട്ടത്. കൗതര്‍ ബെന്‍ ഹനിയയുടെ പ്രതിഷേധത്തിന് പിന്നാലെ ബെര്‍ലിനേല്‍ ചലച്ചിത്ര മേളയില്‍ വലിയ അസ്വസ്ഥതകള്‍ പുകയുകയാണ്. മേളയുടെ രാഷ്ട്രീയ നിശബ്ദതയ്ക്കെതിരെ ടില്‍ഡ സ്വിന്റണ്‍, ഹാവിയര്‍ ബാര്‍ഡം, ബ്രയാന്‍ കോക്സ് തുടങ്ങിയ പ്രശസ്ത താരങ്ങളും മൈക്ക് ലീ ഉള്‍പ്പെടെയുള്ള സംവിധായകരും രംഗത്തെത്തി. ഇസ്രാഈലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ബെര്‍ലിനേല്‍ ശബ്ദമുയര്‍ത്തണമെന്ന് 81 സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
യുക്രെയ്ന്, ഇറാന് വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന മേള ഫലസ്തീന് വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സിനിമാ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന ജൂറി പ്രിസിഡന്റ് വിം വെന്‍ഡേഴ്സിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ എഴുത്തുകാരി അരുന്ധതി റോയ് മേളയില്‍ നിന്ന് പിന്മാറിയിരുന്നു. ഇസ്രാഈലിന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ജര്‍മ്മനി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും കത്തുകളില്‍ ആരോപിക്കുന്നുണ്ട്. അമേരിക്ക നിര്‍മിത തെര്‍മോബാറിക് ബോംബുകള്‍ ഉപ യോഗിച്ച് ഇസ്രാഈല്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇല്ലാതാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ചലച്ചിത്ര ലോകത്ത് നിന്ന് ഇത്രയും ശക്തമായ പ്രതിഷേധം ഉയരുന്നത്.
പ്രസംഗത്തിന്റെ പൂര്‍ണരൂപം
ഇന്ന് രാത്രി, നന്ദിയേക്കാള്‍ ഉപരിയായി ഉത്തരവാദിത്തമാണ് എനിക്ക് അനുഭവപ്പെടുന്നത്. ‘ദ വോയ് സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രം ഒരു കുട്ടിയെക്കുറിച്ച് മാത്രമല്ല. ആ കുട്ടിയുടെ കൊലപാതകത്തിന് കളമൊരുക്കിയ വ്യവസ്ഥിതിയെക്കുറിച്ച് കൂടിയാണ് പറയുന്നത്. ഹിന്ദിന് സംഭവിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല, അതൊരു വംശഹത്യയുടെ ഭാഗമാണ്.
ഇന്ന് രാത്രി ഈ ബെര്‍ലിന്‍ നഗരത്തില്‍, ആ വംശഹത്യയ്ക്ക് രാഷ്ട്രീയ സംരക്ഷണം നല്കിയ ആളുകളുണ്ട്. സാധാരണക്കാരായ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് ‘സ്വയം പ്രതിരോധം’ ആണെന്നും ‘സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍’ ആണെന്നും അവര്‍ വ്യാഖ്യാനിക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ അവര്‍ തരംതാഴ്ത്തുന്നു. എന്നാല്‍ ഒന്നോര്‍ക്കുക, അധികാരകേന്ദ്ര ങ്ങള്‍ക്ക് പരിഷ്കൃതരായി ചമയാനും സുഖമായി ഇരിക്കാനും അക്രമങ്ങള്‍ക്കുമേല്‍ തളിക്കാനുമുള്ള ഒരു സുഗന്ധദ്രവ്യമല്ല സമാധാനം. സിനിമ എന്നത് വെറും പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗവുമല്ല. നമ്മള് സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നീതിയെക്കുറിച്ചും സംസാരിക്കണം. നീതിയെന്നാല്‍ ഉത്തരവാദിത്തം എന്നാണ് അര്‍ത്ഥം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സമാധാനം ഉണ്ടാകില്ല. ഇസ്രാഈല്‍ സേന ഹിന്ദ് റജബിനെ കൊന്നു; അവളുടെ കുടുംബത്തെ കൊന്നു; അവളെ രക്ഷിക്കാന്‍ വന്ന രണ്ട് പാരാമെഡിക്കല്‍ ജീവനക്കാരെയും കൊന്നു.
ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒത്താശയോടെയാണ് ഇതെല്ലാം നടന്നത്. അവരുടെ മരണത്തെ സമാധാനത്തെക്കുറിച്ചുള്ള ഒരു മാന്യമായ പ്രസംഗത്തിന് പശ്ചാത്തലമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരം ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്ന വ്യവസ്ഥിതികള്‍ക്ക് മാറ്റമില്ലാതെ എനിക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഇന്ന് രാത്രി ഈ പുരസ്കാരം ഞാന്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഒരു ഓര്‍മ്മപ്പെടുത്തലായി ഞാനിത് ഇവിടെ ഉപേക്ഷിക്കുന്നു. എന്നെങ്കിലും വംശഹത്യയില്‍ പങ്കാളികളായവര്‍ ശിക്ഷിക്കപ്പെടുമ്പോള്‍, സമാധാനം എന്നത് ഒരു നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയായി മാറുമ്പോള്‍, അന്ന് ഞാന്‍ തിരികെ വന്ന് സന്തോഷത്തോടെ ഈ പുരസ്കാരം സ്വീകരിക്കും.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി, ഇതോടെ പവന് 1,14,520 രൂപയായി.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 94,080 രൂപയായും 14 കാരറ്റിന്റേത് 73,280 രൂപയായും കുറഞ്ഞിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. നിലവില്‍ 4,979.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം താഴ്ന്ന് 4,997.40 ഡോളറായിട്ടുണ്ട്. ആഴ്ചാവസാനത്തില്‍ പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
യു.എസ് ലേബര്‍ മാര്‍ക്കറ്റിന്റെ ശക്തിയും ഡോളറിന്റെ കരുത്താര്ജ്ജനവും സ്വര്‍ണവിലയില്‍ സമ്മര്‍ദം സൃഷ്ടിക്കുന്ന ഘടകങ്ങളാണ്. അതേസമയം, ഇറാന്-യു.എസ് സംഘര്‍ഷ സാധ്യതകളും വിപണിയിലെ അനിശ്ചിതത്വവും വരും ദിവസങ്ങളില്‍ വിലയില്‍ കൂടുതല്‍ മാറ്റങ്ങള്‍ക്ക് കാരണമാകാമെന്നാണു നിരീക്ഷണം.
ആവശ്യമായ സാധനങ്ങള്‍:
ബീഫ് / ചിക്കന്‍ 250 ഗ്രാം
ഉള്ളി 500 ഗ്രാം
പച്ചമുളക് 6 എണ്ണം
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 6 അല്ലി
ചപ്പ് 2 ചില്ല്
പൊതീന 2 ചില്ല
കറിവേപ്പില 2 ചില്ല
വെളിച്ചെണ്ണ 250 ഗ്രാം
ബിരിയാണി മസാല 1/4 ടീസ
മഞ്ഞള്‍ പൊടി 1/4 ടീസ്പൂ
കുരുമുളക് പൊടി 1/4 ടീസ് ഉപ്പ് ആവശ്യത്തിന്
വലിയ ജീരകം 1/2 ടീസ്പൂ
മൈദ
500 ഗ്രാം
തയ്യാറാക്കുന്ന വിധം:
ചിക്കന്‍ വേവിച്ചു ചെറുതാക്കി അരിഞ്ഞു എടുക്കുക.
ഉള്ളി നന്നായി അരിഞ്ഞെടുക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ച മുളക് ചതച്ചു പേസ്റ്റ് പോലെ ആകുക. ഒരു വലിയ പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കുക. ചൂടായ പാത്രത്തില്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. നന്നായി ചൂടായ വെളിച്ചെണ്ണയില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് ചെ റു തീയില്‍ വയറ്റുക. അതിലേക്ക് ഉള്ളിയും ഉപ്പും ചേര്‍ത്ത് വയറ്റുക. നല്ലോണം വാടി വരുമ്പോള്‍ ചിക്കന്‍ ഇടുക. എടുത്ത് വെച്ച പൊടികള്‍ കൂടി ചേര്‍ത്ത് നന്നായി വയറ്റി ഇറക്കി വെക്കുക. അതിനുശേഷം ഒരു പാത്രത്തില്‍ മൈദ എടുത്ത് അതില്‍ കുറച്ചു വെളിച്ചെണ്ണയും വെള്ളവും ഉപ്പും ഇട്ട് നല്ലോണം കുഴച്ചെടുക്കുക. വട്ടത്തില്‍ പരത്തി മുകളില്‍ തയ്യാറാക്കിയ മസാല വെച്ച് നാല് മടക്കായി ഉണ്ടാകുക. പാത്രം അടുപ്പില്‍ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാക്കുക. അതില്‍ ഉണ്ടാക്കി വെച്ച പപ്സ് ചെറു തീയില്‍ സാവധാനം പൊരിച്ചെടുക്കുക.
-
Film3 days ago‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
-
News3 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
News3 days agoപിഡബ്ല്യുഡിയുടെ അനാസ്ഥ; കലുങ്ക് നിര്‍മാണ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം
-
main stories3 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News3 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News3 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories3 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
News3 days ago‘ഒരേ പോലുള്ള പാട്ടുകള്‍ പാടി മടുത്തു’; അരിജിത് സിംഗിന്റെ വിരമിക്കല്‍ കാരണം വ്യക്തമാക്കി അനുരാഗ് കശ്യപ്
