Sports
‘ഇന്ത്യ സെമി ഫൈനലില്‍ കടക്കില്ല, സൂപ്പര്‍ എട്ടോടെ പുറത്ത്; ഇന്ത്യയ്‌ക്കെതിരെ മുന്‍ പാക് താരം
ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും കഴിഞ്ഞ മൂന്ന് മത്സരം നോക്കിയാല്‍ ഇത് പ്രകടമാണെന്നും ആമിര്‍ പറയുന്നു.
ഇന്ത്യയ്‌ക്കെതിരെ മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ കടക്കില്ലെന്നും സൂപ്പര്‍ എട്ടോടെ നിലവിലെ ചാംമ്പ്യന്‍മാരുടെ കഥ കഴിയുമെന്നും ആമിര്‍ പറയുന്നു.
ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും കഴിഞ്ഞ മൂന്ന് മത്സരം നോക്കിയാല്‍ ഇത് പ്രകടമാണെന്നും ആമിര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും ഇത് പ്രയോജനപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം ‘ഹാര്‍ന മനാ ഹെ’യില്‍ പറഞ്ഞു.’ ഇന്ത്യയുടെ ബാറ്റിങ് നോക്കൂ, എല്ലാത്തിലും അവര്‍ തകര്‍ന്നു. സൂപ്പര്‍ എട്ടില്‍ സമ്മര്‍ദം അതികഠിനമായിരിക്കും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്ന രീതി നോക്കൂ.. അവര്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്’. ഗ്രൂപ്പ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വിന്‍ഡിസും സെമിയില്‍ കടക്കുമെന്നാണ് ആമിര്‍ പറയുന്നത്.
തോല്‍വിയറിയാതെയാണ് ട്വന്റി 20 ലോകകപ്പിന്റെ പത്താം എഡിഷനില്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടം.
More
‘തോൽവി അറിയാതെ ടീം ഇന്ത്യ’; വീണ്ടും നിരാശപ്പെടുത്തി അഭിഷേക്, ശിവം ദുബെക്ക് ഫിഫ്റ്റി
അഹ്‌മദാബ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും തോല്‍വി അറിയാതെ ടീം ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ 194 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. അര്‍ധ സെഞ്ച്വറിയുമായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. തിലക് വര്‍മയും (31) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (34) ഹാര്‍ദിക് പാണ്ഡ്യയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഓപണര്‍ അഭിഷേക് ശര്‍മ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിനു മടങ്ങി. ഡച്ച് ബൗളിങ് നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ആര്യന്‍ ദത്ത് തിളങ്ങി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 റണ്‍സ് നേടിയത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിനു മുമ്പ് അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നല്‍കി പുറത്തായ താരം, നെതര്‍ലന്‍ഡ്‌സിനെതിരെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ആര്യന്‍ ദത്തിന്റെ സ്പിന്‍ ബൗളിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്‌മദാബാദില്‍ അഭിഷേകിന് വിനയായത്. ഇടയ്ക്ക് ബൗണ്ടറികള്‍ കണ്ടെത്തിയ ഇഷാന്‍ കിഷന് പക്ഷേ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. ഏഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സ് നേടിയ താരത്തെ ആര്യന്‍ ദത്തുതന്നെ മടക്കി.
പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ വാന്‍ഡര്‍ മെര്‍വിന്റെ തകര്‍പ്പന്‍ ക്യാച്ചല്‍ പുറത്തായി. വാന്‍ബീകിനാണ് വിക്കറ്റ്. 27 പന്തില്‍ മൂന്നുഫോറും ഒരുസിക്‌സും സഹിതം 31 റണ്‍സാണ് താരത്തിന്റെ സംഭാവന. 12.4 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. വ്യക്തിഗത സ്‌കോര്‍ 13ല്‍ നില്‍ക്കേ ‘ലൈഫ്’ കിട്ടിയെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ക്യാപ്റ്റന്‍ സൂര്യക്കായില്ല. 28 പന്തില്‍ 34 റണ്‍സ് നേടിയാണ് ഇന്ന് താരം പുറത്തായത്. ഇതോടെ സ്‌കോര്‍ 13.3 ഓവറില്‍ നാലിന് 110 എന്ന നിലയിലായി.
india
‘തോൽവി അറിയാതെ ടീം ഇന്ത്യ’; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ
17 റൺസിനാണ് ഇന്ത്യയുടെ ജയം
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.
മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.
ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.
Sports
നാലാം ജയത്തിന് ഇന്ത്യ ഇന്ന് നെതര്‍ലന്‍ഡ്സിനെതിരെ
സമ്മര്‍ദ്ദം തെല്ലുമില്ലാതെയാണ് സുര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്.
അഹമ്മദാബാദ്: ആദ്യ മൂന്ന് മല്‍സരങ്ങളിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം സൂപ്പര്‍ എട്ടിലേക്കുള്ള ഒരുക്കം ഗംഭീരമാക്കാന്‍ ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്ന്. നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രിയങ്കത്തിലെ പ്രതിയോഗികള്‍ നെതര്‍ലന്‍ഡ്സ്. സമ്മര്‍ദ്ദം തെല്ലുമില്ലാതെയാണ് സുര്യകുമാര്‍ യാദവും സംഘവും ഇന്നിറങ്ങുന്നത്. ആരാധകരുടെ ചോദ്യം ടീമില്‍ വല്ല മാറ്റങ്ങളുമുണ്ടാവുമോ എന്നതാണ്. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഫോമിലായതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി അഭിഷേക് ശര്‍മക്കൊപ്പം സഞ്ജു സാംസണ് അവസരം നല്‍കുമെന്ന സാമുഹ്യമാധ്യമ ചര്‍ച്ചയില്‍ പ്രസക്തിയില്ലെന്നാണ് ടീം നല്‍കുന്ന സൂചന.
മോയിത്രയിലെ ട്രാക്ക് സ്പിന്നിനെ അനുകൂലിക്കുമെന്നിരിക്കെ കുല്‍ദീപ് യാദവ് തുടരുമ്പോള്‍ അര്‍ഷദിപ് സിംഗ് പുറത്ത് തന്നെ ഇരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഡച്ച് സംഘത്തിന് നേരിയ പ്രതീക്ഷയുള്ളത് ഈ മത്സരത്തിന് മുമ്പ് നടക്കുന്ന പാക്കിസ്താന്‍-നമീബിയ അങ്കമാണ്. ഇതില്‍ നമീബിയ ജയിച്ചാല്‍ ഡച്ചുകാര്‍ക്ക് ചെറിയ സാധ്യതയുണ്ട്. പക്ഷേ ഇന്ത്യയെ തോല്‍പ്പിക്കാന്‍ മാത്രമുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ഗ്രൂപ്പ് എ-യില്‍ ഇന്ത്യ മാത്രമാണ് നിലവില്‍ സൂപ്പര്‍ എട്ട് ഉറപ്പാക്കിയത്. പാക്കിസ്താന്‍ ഇന്ന് നമീബിയക്കെതിരെ കളിക്കുന്നുണ്ട്. ഈ മത്സരത്തില്‍ ജയിച്ചാല്‍ അവരും സൂപ്പര്‍ എട്ടിലെത്തും.
-
News3 days agoകണ്ണൂരില്‍ ദുരൂഹ മരണം; ടാപ്പിങ് തൊഴിലാളി വീടിനുള്ളില്‍ മരിച്ച നിലയില്‍
-
main stories3 days agoമുണ്ടക്കൈ-ചൂരല്‍മല ഭവന പദ്ധതി; സന്ദര്‍ശകര്‍ക്ക് നിയന്ത്രണം, ഫെബ്രുവരി 28ന് ശേഷം മാത്രം പ്രവേശനം – പി.എം.എ സലാം
-
News3 days agoഉപ്പ് മുതല്‍ ഉറക്കക്കുറവ് വരെ: ഹൃദയം തകര്‍ക്കുന്ന ജീവിതശൈലികള്‍
-
News3 days agoആഗോള അയ്യപ്പ സംഗമം; കണക്കു പിഴവിൽ പൂർണ ഉത്തരവാദിത്വം ബോർഡിന്, കെ ജയകുമാർ
-
main stories3 days agoമുസ്ലിംകളെ പുറത്താക്കാൻ ആഹ്വാനം ചെയ്ത ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്ര ധനസഹായം; വിവാദ പ്രസ്താവനകൾക്കെതിരെ വിമർശനം
-
india2 days agoഎല്ലാ അധികാരങ്ങളും കൈവശം വെച്ചിരിക്കുന്ന കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യ മനോഭാവത്തോടെ അവ ഉപയോഗിക്കുന്നു: എം.കെ. സ്റ്റാലിൻ
-
Health2 days agoസമരം കടുപ്പിച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍; നാളെ മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും
-
News23 hours agoപാന്‍ കാര്‍ഡ് നിബന്ധന നീക്കി; ചെറിയ തുകയുടെ ഇടപാട് ഇനി ലളിതം
