Connect with us

india

യുഎസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റ കോളനി’യാക്കും: കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഇളവുകള്‍ അങ്ങോട്ട് നല്‍കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റാ കോളനി’യാക്കി മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇളവുകള്‍ അങ്ങോട്ട് നല്‍കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യയുടെ വലിയ ആസ്തിയായ ഡാറ്റ തുച്ഛമായ വിലയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുകയാണ്. ഇത് ഇന്ത്യയെ ഡിജിറ്റല്‍ പരമാധികാരമില്ലാത്ത ഒരു കോളനിയാക്കി മാറ്റും. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ചു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ദോഷകരമാണ്. ഇന്ത്യ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അധികാരം അമേരിക്കയ്ക്ക് നല്‍കിയതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യയ്ക്ക് ഗുണകരമായ ഉറപ്പുകളൊന്നുമില്ലാതെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സമ്മതിച്ചതിനെ രാഹുല്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ മേല്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതോ വലിയ സമ്മര്‍ദ്ദമാണ് ഈ ‘നിരുപാധികമായ കീഴടങ്ങലിന്’ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ ടെക്‌സ്‌റ്റൈല്‍ വ്യവസായവും കാര്‍ഷിക മേഖലയും ഡാറ്റയും ഉള്‍പ്പെടെ സര്‍വ്വതും എന്തിനുവേണ്ടിയാണ് വിട്ടുകൊടുത്തതെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്തി, അദ്ദേഹം മികച്ച പാര്‍ലമെന്റേറിയന്‍’: ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്നും ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളും സന്ദേശങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആസ്പദമാക്കി ശശി തരൂര്‍ രചിച്ച ‘ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദമുയര്‍ത്താന്‍ തരൂരിന് സാധിച്ചുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

ആത്മീയതയ്‌ക്കൊപ്പം സാമൂഹ്യനീതിയും ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് പുറത്തുള്ളവര്‍ക്ക് ഗുരുവിന്റെ ദര്‍ശനങ്ങളെക്കുറിച്ച് അറിവ് കുറവാണെന്നും, അത് പരിഹരിക്കാനാണ് ഈ പുസ്തകം ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്നും തരൂര്‍ വ്യക്തമാക്കി.

എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന ഗുരുവിന്റെ കാഴ്ചപ്പാട് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

മുസ്‌ലിം സംവരണം റദ്ദാക്കിയത് ബിജെപിയുടെ ‘റമദാന്‍ സമ്മാനം’, വെറുപ്പാണ് അവരുടെ രാഷ്ട്രീയം: എം.കെ. സ്റ്റാലിന്‍

രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന്‍ പറഞ്ഞു.

Published

on

ചെന്നൈ: മഹാരാഷ്ട്രയില്‍ മുസ്‌ലിം സംവരണം റദ്ദാക്കിയ ബിജെപിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രാജ്യത്താകമാനം ബിജെപി നടപ്പാക്കാന്‍ പോകുന്ന കാര്യങ്ങളുടെ ‘ബ്ലൂ പ്രിന്റ്’ ആണ് മഹാരാഷ്ട്രയില്‍ കണ്ടതെന്ന് സ്റ്റാലിന്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു സ്റ്റാലിന്റെ വിമര്‍ശനം.

2014-ല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാര്‍ പിന്നാക്ക മുസ്‌ലിംകള്‍ക്കായി ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം സംവരണം ഇല്ലാതാക്കിയ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഇത് മുസ്‌ലിംകള്‍ക്കുള്ള ബിജെപിയുടെ ‘റമദാന്‍ സമ്മാനമാണോ’ എന്ന് അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് വികസനത്തിന്റെ രാഷ്ട്രീയം അറിയില്ലെന്നും വെറുപ്പും മതഭ്രാന്തുമാണ് അവരുടെ കൈമുതലന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

എന്‍ഡിഎ സഖ്യം ഒരിക്കലും തമിഴ്നാട്ടില്‍ അധികാരത്തില്‍ വരരുത് എന്ന് താന്‍ പറയുന്നത് ഇത്തരം നടപടികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. അവര്‍ അധികാരത്തിലെത്തിയാല്‍ സംവരണ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ബിജെപിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

 

Continue Reading

india

റമദാന്‍; തെലങ്കാനയില്‍ മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ചു

വ്രതാനുഷ്ഠാനത്തിനും വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കും സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

Published

on

ഹൈദരാബാദ്: വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുസ്‌ലിം ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവ് അനുവദിച്ച് തെലങ്കാന സര്‍ക്കാര്‍ ഉത്തരവിട്ടു. വ്രതാനുഷ്ഠാനത്തിനും വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കും സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.

ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇന്ന് ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് വൈകുന്നേരം 4:00 മണിക്ക് ഓഫീസില്‍ നിന്ന് ഇറങ്ങാം.

സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, അധ്യാപകര്‍, കരാര്‍-ഔട്ട്സോഴ്‌സിംഗ് ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ ആനുകൂല്യമുണ്ടാകും. അതേസമയം ഉറുദു മീഡിയം സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ 8:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായി വിദ്യാഭ്യാസ വകുപ്പ് പുനക്രമീകരിച്ചു.

എന്നാല്‍ അടിയന്തര സേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

എന്നാല്‍, ഈ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Trending