Connect with us

Sports

പ്രതിസന്ധിയിലായി ബ്ലാസ്റ്റേഴ്സ്; വാടക ഉയര്‍ത്തി ജി.സി.ഡി.എ

മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്‍കിയ ഉറപ്പ് ലംഘിച്ചത്.

Published

on

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് നാളെ കൊച്ചിയില്‍ നടക്കാനിരിക്കേ ഗ്രൗണ്ടിന്റെ വാടക കൂട്ടിച്ചോദിച്ച് സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എ. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി വാടക രണ്ട് ലക്ഷം മാത്രമാക്കി കുറച്ചെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യു ടേണ്‍. ഓരോ മത്സരത്തിനും വാടക ഇനത്തില്‍ 4.25 ലക്ഷം രൂപ നല്‍കണമെന്നാണ് പുതിയ അറിയിപ്പ്. ഇതോടെ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായി. മത്സരത്തിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ജിസിഡിഎ മുമ്പ് നല്‍കിയ ഉറപ്പ് ലംഘിച്ചത്.

പുതിയ അറിയിപ്പിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിസിഡിഎയുമായി ചര്‍ച്ച തുടങ്ങി. ഇന്ന് രാവിലെയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് സൂചന. മറ്റു വഴികളില്ലാത്തതിനാല്‍ ജിസിഡിഎ നിശ്ചയിക്കുന്ന ഫീസ് നല്‍കി ബ്ലാസ്റ്റേഴ്സിന് ഗ്രൗണ്ട് ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തേ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം ഹോം ഗ്രൗണ്ടാക്കി മാറ്റാന്‍ ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരുന്നു. എ ന്നാല്‍ ഗ്രൗണ്ട് കിട്ടാന്‍ വൈകിയതും, ജിസിഡിഎ വാടക നിരക്ക് കുറയ്ക്കാമെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനം മാറ്റി.

കഴിഞ്ഞ സീസണില്‍ എട്ടര ലക്ഷ രൂപയോളം ഒരോ മത്സരത്തിനും ക്ലബ്ബ് ജിസിഡിഎക്ക് വാടക ഇനത്തില്‍ നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് രണ്ട് ലക്ഷമാക്കി കുറയ്ക്കുമെന്നായിരുന്നു ജിസിഡിഎ ചെയര്‍മാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് നല്‍കിയ ഉറപ്പ്. ഇതാണ് ആദ്യമത്സരത്തിന് ഒരു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ലംഘിക്കപ്പെട്ടത്. നാളെ വൈകിട്ട് 7ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം. ഫെബ്രുവരി 28ന് ഇന്റര്‍കാശി, മാര്‍ച്ച് 7ന് ചെന്നൈയിന്‍ എഫ്‌സി, 21ന് പഞ്ചാബ് എഫ്സി, ഏപ്രില്‍ 15ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, 18ന് ജംഷഡ്പൂര്‍ എഫ്സി, 23ന് ഒഡീഷ എഫ്സി മെയ് 10ന് മുഹമ്മദന്‍ എസ്സി, 17ന് എഫ്‌സി ഗോവ എന്നിങ്ങനെയാണ് കൊച്ചിയിലെ മറ്റു മത്സരങ്ങള്‍.

 

Sports

‘ഇന്ത്യ സെമി ഫൈനലില്‍ കടക്കില്ല, സൂപ്പര്‍ എട്ടോടെ പുറത്ത്; ഇന്ത്യയ്‌ക്കെതിരെ മുന്‍ പാക് താരം

ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും കഴിഞ്ഞ മൂന്ന് മത്സരം നോക്കിയാല്‍ ഇത് പ്രകടമാണെന്നും ആമിര്‍ പറയുന്നു.

Published

on

By

ഇന്ത്യയ്‌ക്കെതിരെ മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ കടക്കില്ലെന്നും സൂപ്പര്‍ എട്ടോടെ നിലവിലെ ചാംമ്പ്യന്‍മാരുടെ കഥ കഴിയുമെന്നും ആമിര്‍ പറയുന്നു.

ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്ന വെല്ലുവിളിയെന്നും കഴിഞ്ഞ മൂന്ന് മത്സരം നോക്കിയാല്‍ ഇത് പ്രകടമാണെന്നും ആമിര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും ഇത് പ്രയോജനപ്പെടുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം ‘ഹാര്‍ന മനാ ഹെ’യില്‍ പറഞ്ഞു.’ ഇന്ത്യയുടെ ബാറ്റിങ് നോക്കൂ, എല്ലാത്തിലും അവര്‍ തകര്‍ന്നു. സൂപ്പര്‍ എട്ടില്‍ സമ്മര്‍ദം അതികഠിനമായിരിക്കും. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും കളിക്കുന്ന രീതി നോക്കൂ.. അവര്‍ക്ക് ഏത് ടീമിനെയും തോല്‍പ്പിക്കാനുള്ള കരുത്തുണ്ട്’. ഗ്രൂപ്പ് എയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും വിന്‍ഡിസും സെമിയില്‍ കടക്കുമെന്നാണ് ആമിര്‍ പറയുന്നത്.

തോല്‍വിയറിയാതെയാണ് ട്വന്റി 20 ലോകകപ്പിന്റെ പത്താം എഡിഷനില്‍ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് പോരാട്ടം.

 

Continue Reading

More

‘തോൽവി അറിയാതെ ടീം ഇന്ത്യ’; വീണ്ടും നിരാശപ്പെടുത്തി അഭിഷേക്, ശിവം ദുബെക്ക് ഫിഫ്റ്റി

Published

on

അഹ്‌മദാബ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിലും തോല്‍വി അറിയാതെ ടീം ഇന്ത്യ. നെതര്‍ലന്‍ഡ്‌സിനു മുന്നില്‍ 194 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. അര്‍ധ സെഞ്ച്വറിയുമായി അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് കരുത്തായത്. തിലക് വര്‍മയും (31) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (34) ഹാര്‍ദിക് പാണ്ഡ്യയും (30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ഓപണര്‍ അഭിഷേക് ശര്‍മ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിനു മടങ്ങി. ഡച്ച് ബൗളിങ് നിരയില്‍ രണ്ട് വിക്കറ്റ് നേടിയ ആര്യന്‍ ദത്ത് തിളങ്ങി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 193 റണ്‍സ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ പിറക്കുന്നതിനു മുമ്പ് അഭിഷേക് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നല്‍കി പുറത്തായ താരം, നെതര്‍ലന്‍ഡ്‌സിനെതിരെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ആര്യന്‍ ദത്തിന്റെ സ്പിന്‍ ബൗളിന്റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്‌മദാബാദില്‍ അഭിഷേകിന് വിനയായത്. ഇടയ്ക്ക് ബൗണ്ടറികള്‍ കണ്ടെത്തിയ ഇഷാന്‍ കിഷന് പക്ഷേ ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. ഏഴ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സ് നേടിയ താരത്തെ ആര്യന്‍ ദത്തുതന്നെ മടക്കി.

പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ തിലക് വര്‍മ വാന്‍ഡര്‍ മെര്‍വിന്റെ തകര്‍പ്പന്‍ ക്യാച്ചല്‍ പുറത്തായി. വാന്‍ബീകിനാണ് വിക്കറ്റ്. 27 പന്തില്‍ മൂന്നുഫോറും ഒരുസിക്‌സും സഹിതം 31 റണ്‍സാണ് താരത്തിന്റെ സംഭാവന. 12.4 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. വ്യക്തിഗത സ്‌കോര്‍ 13ല്‍ നില്‍ക്കേ ‘ലൈഫ്’ കിട്ടിയെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ ക്യാപ്റ്റന്‍ സൂര്യക്കായില്ല. 28 പന്തില്‍ 34 റണ്‍സ് നേടിയാണ് ഇന്ന് താരം പുറത്തായത്. ഇതോടെ സ്‌കോര്‍ 13.3 ഓവറില്‍ നാലിന് 110 എന്ന നിലയിലായി.

Continue Reading

india

‘തോൽവി അറിയാതെ ടീം ഇന്ത്യ’; ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് സൂപ്പർ എട്ട് പ്രവേശനം ആഘോഷമാക്കി ടീം ഇന്ത്യ

17 റൺസിനാണ് ഇന്ത്യയുടെ ജയം

Published

on

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് ജയം. താരതമ്യേന ദുർബലരായ നെതർലൻഡ്സ് ഇന്ത്യക്കെതിരെ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് പട 176 റൺസ് അടിച്ചെടുത്തു. 33 റൺസെടുത്ത ബാസ് ഡിലീഡ് ആണ് അവരുടെ ടോപ് സ്കോറർ. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സൂപ്പർ എട്ടിലെ മത്സരങ്ങൾക്കൊരുങ്ങുന്നത്. എന്നാൽ ഫീൽഡിങ്ങിലെ പിഴവുകൾ വ്യക്തമാക്കുന്നതു കൂടിയായി ഇന്നത്തെ മത്സരം. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 193, നെതർലൻഡ്സ് – 20 ഓവറിൽ ഏഴിന് 176.

മറുപടി ബാറ്റിങ്ങിൽ മുൻനിര ബാറ്റർമാർ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ വലിയ വിജയലക്ഷ്യത്തിലേക്ക് എത്താൻ നെതർലൻഡ്സിനു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 35 റൺസാണ് റൺസാണ് നെതർലൻഡ്സ് അടിച്ചെടുത്തത്. ബാസ് ഡിലീഡ് (23 പന്തിൽ 33), മിച്ചൽ ലെവിറ്റ് (23 പന്തിൽ 24), കോളിൻ അക്കർമാന്‍ (15 പന്തിൽ 23), മാക്സ് ഒ‍ഡൗഡ് (18 പന്തിൽ 20) എന്നീ മുൻനിര ബാറ്റർമാര്‍ നെതർലൻഡ്സിനായി തിളങ്ങി. ഒരുഘട്ടത്തിൽ റൺറേറ്റ് ഇന്ത്യയേക്കാൾ മുന്നിൽ പോയെങ്കിലും നിർണായക വിക്കറ്റുകൾ വീണതും വലിയ പാർട്നർഷിപ് സൃഷ്ടിക്കാനാകാഞ്ഞതും ഓറഞ്ച് പടക്ക് തിരിച്ചടിയായി.

ലോവർ ഓർഡറിൽ സാക് ലിയോൺ (16 പന്തിൽ 26), നോവാ ക്രോസ് (12 പന്തിൽ 25) എന്നിവർ പൊരുതിനിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിൽ തുടരെ രണ്ട് ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ടീം ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നിർണായകമായ മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തി ബൗളിങ് നിരയിൽ തിളങ്ങി. സൂപ്പർ എട്ട് റൗണ്ടിൽ കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. നാലു കളികളിൽ മൂന്നും തോറ്റ നെതർലൻഡ് നേരത്തേ തന്നെ പുറത്തായിരുന്നു.

Continue Reading

Trending