Connect with us

india

ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്‍റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ

മൂന്നാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി

Published

on

അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരക്ക് 159 റൺസേ കണ്ടെത്താനായുള്ളൂ. അർധ സെഞ്ചന്‍റി നേടിയ ആഷ്ലി ഗാർഡ്നറാണ് (57) അവരുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന (55 പന്തിൽ 82) ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തു പകർന്നപ്പോൾ ബൗളർമാരിൽ ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും തിളങ്ങി. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 176, ആസ്ട്രേലിയ -20 ഓവറിൽ ഒമ്പതിന് 159.

കകടുത്ത പോരാട്ടം നടന്ന ടി20 പരമ്പരയിൽ ആസ്‌ട്രേലിയൻ കരുത്തിനെ മറികടന്നുകൊണ്ട് ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ആസ്‌ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ശ്രേയങ്ക, ഓസീസ് ബാറ്റിങ് നിരയെ സമ്മർദത്തിലാക്കി. നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ ശ്രേയങ്ക പ്രധാന പങ്കുവഹിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വെറ്ററൻ ഓപണർ സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി, ആസ്‌ട്രേലിയൻ ബൗളർമാരെ തരംകിട്ടിയപ്പോഴെല്ലാം ബൗണ്ടറി കടത്തി. ടീമിന് ആവശ്യമായ വേഗതയിൽ റൺസ് കണ്ടെത്തിയ സ്മൃതിയുടെ അർധ സെഞ്ച്വറി ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസും (59) അർധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സ്മൃതിയും ജെമീമയും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മൂന്ന് വയസുമുതലുള്ള 33 കുട്ടികളെ പീഡിപ്പിച്ച കേസ്: യുപിയില്‍ ദമ്പതികള്‍ക്ക് വധശിക്ഷ

കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷയിലേക്ക് കടന്നത്.

Published

on

ബന്ദ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുമുതല്‍ പ്രായമുള്ള 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവര്‍ക്കാണ് ഉത്തര്‍പ്രദേശ് ബന്ദയിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കേസ് ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന് നിരീക്ഷിച്ചാണ് കോടതി വധശിക്ഷയിലേക്ക് കടന്നത്.

2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബന്ദ, ചിത്രകൂട് എന്നിവിടങ്ങളിലായിരുന്നു സംഭവം. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ നല്‍കിയും പണവും സമ്മാനങ്ങളും നല്‍കിയും കുട്ടികളെ വശത്താക്കിയാണ് ദമ്പതികള്‍ പീഡനത്തിന് ഇരയാക്കിയിരുന്നത്. ഇരയാക്കപ്പെട്ട ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം കുട്ടികള്‍ക്കിടയില്‍ തുല്യമായി വീതിച്ചു നല്‍കാനും കോടതി നിര്‍ദ്ദേശമുണ്ട്.

ക്രൂരമായ പീഡനം മൂലം പല കുട്ടികള്‍ക്കും ശാരീരികമായും മാനസികമായും വലിയ ആഘാതം ഉണ്ടായിട്ടുണ്ട്. ചില കുട്ടികള്‍ക്ക് വര്‍ഷങ്ങളോളം ചികിത്സ തേടേണ്ടി വന്നിരുന്നു. 2020-ല്‍ സിബിഐ ഏറ്റെടുത്ത കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം.

പ്രതികളുടെ പ്രവര്‍ത്തികള്‍ പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതാണെന്നും കോടതി നിരീക്ഷിച്ചു.

 

Continue Reading

india

‘വിജയ്ക്ക് മേല്‍ സമ്മര്‍ദമുണ്ടായി, ബിജെപിയുമായി സഖ്യമുണ്ടാക്കില്ല’: നിലപാട് വ്യക്തമാക്കി ടിവികെ

രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു

Published

on

ചെന്നൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യാതൊരു തരത്തിലുള്ള സഖ്യവുമുണ്ടാക്കില്ലെന്ന് തമിഴക വെട്രി കഴകം. ബിജെപിയില്‍ നിന്ന് വിജയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ് അറിയിച്ചു.

വിജയ്‌യുടെ സിനിമകള്‍ തടഞ്ഞും സിബിഐ അന്വേഷണങ്ങള്‍ ഉപയോഗിച്ചും ബിജെപി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിച്ചു. ബിജെപിയെ തങ്ങളുടെ പ്രധാന ‘പ്രത്യയശാസ്ത്ര ശത്രു’വായാണ് വിജയ് കാണുന്നത്. വര്‍ഗീയ ശക്തികളുമായി ഒരു തരത്തിലും ഒത്തുപോകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറില്‍ കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെ 41 പേര്‍ മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്യെ സിബിഐ ചോദ്യം ചെയതിരുന്നു. ഇതിനെ തുടര്‍ന്നുള്ള സമ്മര്‍ദങ്ങളടക്കം അതിജീവിച്ചാണ് വിജയ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതെന്നാണ് അരുണ്‍ രാജ് വ്യക്തമാക്കുന്നത്. ജനുവരി 12നാണ് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായത്.

 

Continue Reading

india

യുഎസുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റ കോളനി’യാക്കും: കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഇളവുകള്‍ അങ്ങോട്ട് നല്‍കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ ഇന്ത്യയെ ‘ഡാറ്റാ കോളനി’യാക്കി മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇളവുകള്‍ അങ്ങോട്ട് നല്‍കി ഇന്ത്യക്ക് ഒരു നേട്ടവുമില്ലാത്ത കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചത് വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് (X) രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ഇന്ത്യയുടെ വലിയ ആസ്തിയായ ഡാറ്റ തുച്ഛമായ വിലയ്ക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് കൈമാറുകയാണ്. ഇത് ഇന്ത്യയെ ഡിജിറ്റല്‍ പരമാധികാരമില്ലാത്ത ഒരു കോളനിയാക്കി മാറ്റും. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ഇന്ത്യന്‍ കര്‍ഷകരെ വഞ്ചിച്ചു. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കുന്നത് ദോഷകരമാണ്. ഇന്ത്യ ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അധികാരം അമേരിക്കയ്ക്ക് നല്‍കിയതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഇന്ത്യയ്ക്ക് ഗുണകരമായ ഉറപ്പുകളൊന്നുമില്ലാതെ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സമ്മതിച്ചതിനെ രാഹുല്‍ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ മേല്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഏതോ വലിയ സമ്മര്‍ദ്ദമാണ് ഈ ‘നിരുപാധികമായ കീഴടങ്ങലിന്’ പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ ടെക്‌സ്‌റ്റൈല്‍ വ്യവസായവും കാര്‍ഷിക മേഖലയും ഡാറ്റയും ഉള്‍പ്പെടെ സര്‍വ്വതും എന്തിനുവേണ്ടിയാണ് വിട്ടുകൊടുത്തതെന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

 

Continue Reading

Trending