india
കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ
ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎൽഎ അറസ്റ്റിൽ. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലം ബിജെപി എംഎൽഎ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സണൽ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥർ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനിൽ നിന്ന് ലമാനി 11 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു.
ഗഡഗ് താലൂക്കിൽ ചിഞ്ചാലി ഗ്രാമത്തിലെ ക്ലാസ് – ഒന്ന് കരാറുകാരൻ വിജയ് പൂജാർ ലോകായുക്ത പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് ലക്ഷ്‌മേഹ്‌വാർ പട്ടണത്തിലെ ബാലാജി ആശുപത്രിയിൽ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎൽഎയെയും അദ്ദേഹത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാൽമീകിയും ഗുരു നായക്കും ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. ലോകായുക്ത റെയ്ഡിനിടെ, ഗുരു നായക് 50,000 രൂപ അടങ്ങിയ കവർ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞു. ആശുപത്രിയിൽ നിന്ന് കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു.
ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിൽ ഗഡഗ് ലോകായുക്ത ഡിവൈഎസ്പി വിജയ് ബിരാദാർ, ഇൻസ്പെക്ടർ പരമേഷ് കവടഗി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
india
മധ‍്യപ്രദേശിൽ ബസും വാനും കൂട്ടിയിടച്ച് അഞ്ച് മരണം; ആറ് പേർക്ക് പരിക്ക്
ബിന്ദ്: മധ‍്യപ്രദേശിലെ ബിന്ദ് ജില്ലയിൽ ബസും വാനും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ശിനയാഴ്ച ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഭരത് ശർമ്മ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. പുലർച്ചെ 2.30 ഓടുകൂടി ഗോഹദ് ചൗരഹ പോലീസ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.
സംഭവസ്ഥലത്ത് വച്ച് നാല് പേരും മറ്റൊരാൾ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സക്കായി ഗ്വാളിയാറിലേക്ക് മാറ്റി. അപകടസമയത്ത് ബസിൽ യാത്രക്കാരില്ലായിരുന്നു. കൂട്ടിയിടുടെ ആഘാതത്തിൽ വാന്‍ പൂർണ്ണമായി തകർന്നു.
അപകടം നടന്നതിന് പിന്നാലെ വാനിൽ കുടുങ്ങിയവരെ പ്രദേശവാസികളെത്തി പുറത്തെടുക്കുകയായിരുന്നു. ഗ്വാളിയാറിൽ നിന്നും ബിന്ദിലേക്ക് പുറപ്പെട്ട വാനിലേക്ക് വിവാഹ സംഘത്തെ ഇറക്കി വരികയായിരുന്ന ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടകാരണം.
india
ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്
കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.
ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.
മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
india
ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്‍റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ
മൂന്നാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരക്ക് 159 റൺസേ കണ്ടെത്താനായുള്ളൂ. അർധ സെഞ്ചന്‍റി നേടിയ ആഷ്ലി ഗാർഡ്നറാണ് (57) അവരുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന (55 പന്തിൽ 82) ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തു പകർന്നപ്പോൾ ബൗളർമാരിൽ ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും തിളങ്ങി. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 176, ആസ്ട്രേലിയ -20 ഓവറിൽ ഒമ്പതിന് 159.
കകടുത്ത പോരാട്ടം നടന്ന ടി20 പരമ്പരയിൽ ആസ്‌ട്രേലിയൻ കരുത്തിനെ മറികടന്നുകൊണ്ട് ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ആസ്‌ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ശ്രേയങ്ക, ഓസീസ് ബാറ്റിങ് നിരയെ സമ്മർദത്തിലാക്കി. നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ ശ്രേയങ്ക പ്രധാന പങ്കുവഹിച്ചു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വെറ്ററൻ ഓപണർ സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി, ആസ്‌ട്രേലിയൻ ബൗളർമാരെ തരംകിട്ടിയപ്പോഴെല്ലാം ബൗണ്ടറി കടത്തി. ടീമിന് ആവശ്യമായ വേഗതയിൽ റൺസ് കണ്ടെത്തിയ സ്മൃതിയുടെ അർധ സെഞ്ച്വറി ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസും (59) അർധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സ്മൃതിയും ജെമീമയും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.
-
News2 days agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News1 day agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News2 days agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News1 day agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News1 day agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world1 day agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News2 days agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News1 day agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
