Connect with us

News

യുഎസ് ഭീഷണി നിലനില്‍ക്കെ കരുത്തുകാട്ടി ഇറാന്‍; തെക്കന്‍ തീരങ്ങളില്‍ സൈനികാഭ്യാസം

കരയില്‍ നിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, റോക്കറ്റുകള്‍, പീരങ്കികള്‍, വിവിധതരം ഡ്രോണുകള്‍ എന്നിവ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു.

Published

on

അമേരിക്കയുമായുള്ള സംഘര്‍ഷം മുറുകുന്നതിനിടെ, തങ്ങളുടെ സൈനിക ശക്തി തുറന്നുകാട്ടി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് (IRGC) വിപുലമായ സൈനികാഭ്യാസം നടത്തി. രാജ്യത്തിന്റെ തെക്കന്‍ തീരങ്ങളില്‍ ഡ്രോണുകളും മിസൈല്‍ ലോഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങള്‍ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരയില്‍ നിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, റോക്കറ്റുകള്‍, പീരങ്കികള്‍, വിവിധതരം ഡ്രോണുകള്‍ എന്നിവ ഇറാന്‍ വിജയകരമായി പരീക്ഷിച്ചു.

അതേസമയം യുഎസ്എസ് എബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെയുള്ള യുദ്ധസന്നാഹങ്ങള്‍ എത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ വ്യാഴാഴ്ച സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കും. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഉപരോധങ്ങളില്‍ ഇളവ് ലഭിക്കുന്നതിനായി ആണവ സമ്പുഷ്ടീകരണം കുറയ്ക്കാന്‍ യുഎസ് ആവശ്യപ്പെടുമ്പോഴും, ഏകപക്ഷീയമായ കരാറുകള്‍ക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാനുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്‍

‘ജനങ്ങളുടെ പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാന്‍ ശ്രമം’

Published

on

തിരുവനന്തപുരം: ‘നവകേരള സര്‍വേ’ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തുടര്‍ഭരണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ ശബ്ദസന്ദേശം ഇതിനകം പുറത്തുവന്നതായും വി ഡി സതീശന്‍ ആരോപിച്ചു.

തുടര്‍ഭരണം ഉറപ്പാക്കാന്‍ പ്രചാരണം നടത്തണമെങ്കില്‍ സിപിഎം സ്വന്തം ഫണ്ട് ഉപയോഗിക്കണമെന്നും ജനങ്ങളുടെ നികുതിപ്പണം ഇതിനായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുടെ ഡാറ്റ ചോര്‍ത്തിയെന്ന് വി ഡി സതീശന്‍ ആരോപിച്ചു.

നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെക്കുറിച്ച് വി ഡി സതീശന്‍ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ ഹാജരായി ഈ സ്റ്റേ പിന്‍വലിപ്പിക്കാന്‍ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ശമ്പള പരിഷ്‌കരണം അടുത്ത സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയാക്കി മാറ്റുകയാണെന്നും തങ്ങള്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.

 

 

Continue Reading

india

‘കര്‍ഷകരെ മോദി വിറ്റു; വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണം’ – രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Published

on

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് കര്‍ഷകരെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ നടന്ന ‘കിസാന്‍ മഹാപഞ്ചായത്തില്‍’ പങ്കെടുത്തു. കര്‍ഷക വിരുദ്ധമായ വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണമെന്ന് പരിപാടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എപ്സ്റ്റീന്‍ ഫയലിലെ വെളിപ്പെടുത്തലുകളില്‍ നിന്നും അദാനിയെ സംരക്ഷിക്കാനാണ് മോദി ഈ വിട്ടുവീഴ്ചകള്‍ നടത്തിയത്. അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് ശേഷമെങ്കിലും കരാര്‍ റദ്ദാക്കാന്‍ മോദി തയ്യാറാകുമോ എന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിക്കാതെയാണ് മോദി കരാറില്‍ ഏര്‍പ്പെട്ടതെന്നും, രാജ്യത്തിന്റെ കര്‍ഷക താല്‍പ്പര്യങ്ങള്‍ അദ്ദേഹം വിറ്റുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശിച്ചു.

ഭോപ്പാലിലെ ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര (മാര്‍ച്ച് 7), രാജസ്ഥാന്‍ (മാര്‍ച്ച് 9) എന്നിവിടങ്ങളിലും കോണ്‍ഗ്രസ് കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

Continue Reading

entertainment

റാപ്പര്‍ വേടനും നവമി ലതയും വിവാഹിതരായി

സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

Published

on

തൃശൂര്‍: പ്രശസ്ത റാപ്പറും ഗാനരചയിതാവുമായ വേടന്‍ (ഹിരണ്‍ദാസ് മുരളി) വിവാഹിതനായി. സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. ചൊവ്വാഴ്ച വൈകിട്ട് 5:30-ഓടെ തൃശൂര്‍ മുളങ്കുന്നത്തുകാവിലെ വേടന്റെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സബ് രജിസ്ട്രാര്‍ ഓഫീസിലെ തിരക്ക് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ വേടന്റെ വീട്ടിലെത്തി വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

തികച്ചും ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിയാക്കി വിവാഹിതരാകുന്നു എന്ന വേടന്റെ നേരത്തെയുള്ള പ്രഖ്യാപനം സമൂഹ മാധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

വേടന്റെ ഹിറ്റ് ഗാനമായ ‘മോണലോവ’ തന്റെ സുഹൃത്ത് നവമി ലതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിലെ ‘കുതന്ത്രം’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേടന്‍ നേടിയിരുന്നു.

 

Continue Reading

Trending