Sports
കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ കൂടുതല്‍ വീഴ്ച്ചകള്‍ പുറത്ത്; സീലിങ് തകര്‍ന്നു, പെയിന്റിങ് ഭാഗികം
നേരത്തേ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്ന ശുചിമുറികളാണ് നവീകരണത്തിന് പിന്നാലൊലെ ഇരുട്ടിലായത്.
കൊച്ചി: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന പേരില്‍ സ്വകാര്യചാനല്‍ ഉടമയുടെ നേതൃത്വത്തില്‍ നവീകരിച്ചുവെന്ന് അവകാശപ്പെടുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ കൂടുതല്‍ വീഴ്ച്ചകള്‍ പുറത്ത്. ശനിയാഴ്ച രാത്ര പെയ്ത മഴയില്‍ മേല്ക്കുരയുടെ ചോര്‍ച്ച പുറത്തായിരുന്നു.
ഞായറാഴ്ച്ച കളി കാണാനെത്തിയ ആരാധകരും ‘നവീകരിച്ച’ സ്റ്റേഡിയം കണ്ട് അമ്പരന്നു !. സ്റ്റേഡിയത്തിനകത്ത് പലയിടത്തും പേരിനുമാത്രമാണ് പെയിന്റിങ് നടത്തിയിരിക്കുന്നത്. ഇതാകട്ടെ തൊഴിലാളികള്‍ക്ക് തോന്നിയ പോലെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആരാധകര്‍ തന്നെ പറയുന്നു. നവീകരണത്തിന് ശേഷം സ്റ്റേഡിയത്തിനകത്തെ ശുചിമുറികളിലെ ലൈറ്റിങ് സംവിധാനവും ഇല്ലാതായി.
നേരത്തേ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്ന ശുചിമുറികളാണ് നവീകരണത്തിന് പിന്നാലൊലെ ഇരുട്ടിലായത്. ഞായാറാഴ്ച്ച സ്റ്റേഡിയത്തിലെത്തിയ ആരാധകരും മാധ്യമപ്രവര്ത്തരുമുള്പ്പെടെ മൊബൈല്‍ വെളിച്ചത്തിലാണ് ശുചിമുറി ഉപയോഗിച്ചത്. മീഡിയ റൂമിനകത്തെ സീലിങും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ഇതോടെ ഈ ഹാളിനകത്തെ ശീതീകരണ സംവിധാനവും പര്യാപ്തമല്ലാതായി. ശനിയാഴ്ച്ച മേല്‍ക്കുരയില്‍നിന്ന് ഇരിപ്പിടങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ചു വീഴുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അര്‍ജന്റീനയുടെ വരവിന്റെ പേരില്‍ സ്പോണ്സര് നടത്തിയ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് സ്റ്റേഡിയത്തിനകത്ത് വന്‍ വീഴ്ച്ചകള്‍ കണ്ടത്തിയിരിക്കുന്നത്.
അര്‍ജന്റീന ടീമിന്റെ സന്ദര്‍ശനം ലക്ഷ്യമിട്ട് ഏകദേശം 70 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നായിരുന്നു സ്പോണ്‍സറുടെ അവകാശവാദം. ടീം വരില്ലെന്ന് വ്യക്തമായതോടെ നവീകരണ ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. മേല്‍ക്കുര പോലും നന്നാക്കാന്‍ സ്പോണ്സര്ക്ക് കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായി. അറ്റകുറ്റപണികള്‍ പൂര്‍ണമായും നടത്താതെ സ്റ്റേഡിയത്തിന് അവസാന നിമിഷം നിശ്ചയിച്ചതിനേക്കാള്‍ വാടക വര്‍ധിപ്പിച്ച ജിസിഡിഎ അധികൃതരുടെ നടപടിയില്‍ കടുത്ത അതൃപ്തിയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. മറ്റു വഴികളില്ലാത്തതിനാല്‍ വിട്ടു വീഴ്ച്ചക്ക് തയാറായ ബ്ലാസ്റ്റേഴ്സ്, അടുത്ത സീസണില്‍ ഹോം ഗ്രൗണ്ട് മാറാനുള്ള ആലോചന നടപടികളിലേക്കും കടന്നിട്ടുണ്ട്. ഇതിനിടെ ശനിയാഴ്ച്ച ഗ്രൗണ്ട് പരിശോധിക്കാനെത്തിയ ടീം ഉടമയെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതും വിവാദമായിട്ടുണ്ട്.
Cricket
സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്? സൂചന നല്കി ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്
ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.
മുംബൈ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് ഘട്ടത്തിലെ നിര്‍ണ്ണായക മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സൗത്ത് ആഫ്രിക്കയോടേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാന് ടെന്‍ ഡോഷെറ്റ് സൂചന നല്കി. ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ആധിക്യം കുറയ്ക്കാനും ബാലന്‍സ് കൊണ്ടുവരാനുമാണ് പുതിയ നീക്കം.
ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ നിലവില്‍ ഇടംകൈയ്യന്‍ ബാറ്റര്‍മാരാണ് അധികവും.കൂടുതലും. ജുവിനെപ്പോലെ ഒരു വലംകൈയ്യന്‍ ബാറ്റര്‍ മുന്‍നിരയില്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നാണ് കണക്കുക്കൂട്ടല്‍.
ഓപ്പണര്‍ അഭിഷേക് ശര്‍മ, മൂന്നാം നമ്പറില്‍ ഇറങ്ങുന്ന തിലക് വര്‍മ എന്നിവരുടെ മോശം പ്രകടനമാണ് സഞ്ജുവിനെ പരിഗണിക്കുന്നതിലേക്ക് കടക്കുന്നത്. അഭിഷേകിന് നേരിട്ട ഭക്ഷണവിഷബാധയും അദ്ദേഹത്തിന്റെ കായികക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് വെളിപ്പെടുത്തി.
നിലവില്‍ സ്ക്വാഡിലുള്ള ഏക സ്പെഷ്യലിസ്റ്റ് വലംകൈയ്യന്‍ ഓപ്പണിംഗ് ഓപ്ഷനാണ് സഞ്ജു സാംസണ്. നമീബിയക്കെതിരെ ലഭിച്ച ഏക അവസരത്തില്‍ 8 പന്തില്‍ 22 റണ്‍സെടുത്തതും സഞ്ജുവായിരുന്നു.
‘കഴിഞ്ഞ 18 മാസമായി മികച്ച രീതിയില്‍ കളിക്കുന്നവരെ പിന്തുണയ്ക്കണോ അതോ മാറ്റങ്ങള്‍ വരുത്തി സഞ്ജുവിനെ ഉള്‍പ്പെടുത്തണോ എന്നതാണ് ഞങ്ങളുടെ മുന്നിലുള്ള ചോദ്യം. മുന്‍നിരയില്‍ ഒരു വലംകൈയ്യന്‍ ബാറ്റര്‍ ഉണ്ടാകുന്നത് തന്ത്രപരമായി ഗുണം ചെയ്യും. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.’
സൗത്ത് ആഫ്രിക്കയോട് 76 റണ്‍സിന് തോറ്റതോടെ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഗണ്യമായി കുറഞ്ഞു. വ്യാഴാഴ്ച ചെന്നൈയില്‍ സിംബാബ്വെക്കെതിരെയും പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെയുമുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ മികച്ച ഫോമിലുള്ള താരങ്ങളെ ഉള്‍പ്പെടുത്തി സെമി ഫൈനല്‍ ഉറപ്പാക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
Sports
നിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
ഇന്നും സഞ്ജുവിന് സാധ്യതയില്ല
അഹമ്മദാബാദ്: സ്പിന്‍ ഭയം ഇന്ത്യക്കുണ്ടെന്നത് സത്യം. ആ സത്യം അംഗീകരിക്കാതെ ടി-20 ലോകകപ്പില്‍ ഇന്ത്യ വിജയയാത്ര തുടരുമെന്നാണ് നായകന് സുര്യകുമാര്‍ യാദവ് പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ നായകന് ഐദന് മാര്‍ക്റാം ഇന്ത്യന്‍ സ്പിന്നിനെ ബഹുമാനിച്ച് തന്നെ സംസാരിച്ചു. മികച്ച സ്പിന്നര്‍മാരുടെ സംഘമാണ് ഇന്ത്യ. അതിനാല്‍ തന്നെ സ്പിന്‍ തന്നെയാവും മല്‍സരത്തിന്റെ ഗതി നിയന്ത്രിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കുമ്പോള്‍ ഇന്നാണ് സൂപ്പര്‍ എട്ടിലെ വമ്പന്മാരുടെ മുഖാമുഖം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അവിടെ വലിയ സ്ക്കോര്‍ എളുപ്പമല്ല. ബൗണ്ടറികള്‍ വലുതാണ്. സിക്സര്‍ വേട്ട എളുപ്പമല്ല. ഇന്ത്യ അവസാന ഗ്രൂപ്പ് മല്‍സരം കളിച്ചത് ഇവിടെയാണ്.
നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്ക്കോര്‍ സ്വന്തമാക്കുമെന്നാണ് കരുതപ്പെട്ടത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ 300 പ്ലസ് റണ്‍സ് ഈ ലോകകപ്പില്‍ നേടുമെന്ന് ചിലരെല്ലാം പറഞ്ഞത് അഭിഷേക് ശര്‍മ, ഇഷാന് കിഷന് എന്നിവരുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ്. പക്ഷേ നാല് മല്‍സരങ്ങളില്‍ കളിച്ചപ്പോഴും 200 റണ്‍സിന് അരികിലെത്താനാണ് ഇന്ത്യക്കായത്. അഭിഷേക് ഇത് വരെ ലോകകപ്പില്‍ ഒരു റണ്‍ പോലും നേടിയിട്ടില്ല. കളിച്ച മൂന്ന് മല്‍സരങ്ങളിലും പൂജ്യം. ലോകകപ്പിന് മുമ്പ് നടന്ന ന്യുസിലന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയ അഭിഷേക് ഇടക്ക് അനാരോഗ്യവാനായിരുന്നു.
അതിനെ തുടര്‍ന്ന് ഓപ്പണര്‍ സ്ഥാനം കിട്ടിയ സഞ്ജു സാംസണ് മൂന്ന് സിക്സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സ് നേടിയിരുന്നു. പിന്നെ സഞ്ജുവിന് അവസരം കിട്ടിയില്ല. ഇന്നും സഞ്ജുവിന് സാധ്യതയില്ല. അഭിഷേകിന് ഓഫ് സ്പിന്നാണ് പ്രശ്നം. രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹം പുറത്തായത് ഓഫ് സ്പിന്നിലാണ്. അഭിഷേകിനെ വേഗത്തില്‍ പുറത്താക്കാന്‍ ദക്ഷിണാഫ്രിക്കയും തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുമെന്നുറപ്പ്. ഇന്നലെ ആഫ്രിക്കന്‍ സംഘത്തിലെ പ്രധാന ഓഫ് സ്പിന്നറായ അവരുടെ കപ്പിത്താന് മാര്‍ക്റാം ബൗളിംഗിലായിരുന്നു കൂടുതല്‍ സമയം പരിശീലനം നടത്തിയത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഇഷാന് കിഷന് ഗംഭീരമായി കളിക്കുന്ന ഓപ്പണറാണ്. അവസാന മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം നിരാശപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലും അതിവേഗ ഓപ്പണര്‍മാരുണ്ട്. ഇന്ത്യന്‍ പിച്ചുകളെ നന്നായി അറിയുന്നവരാണ് ഇന്നിംഗ്സിന് തുടക്കമിടുന്ന നായകന് മാര്‍ക്റാമും ക്വിന്റണ്‍ ഡികോക്കും. രണ്ട് പേരും പേസിനെയും സ്പിന്നിനെയും നന്നായി നേരിടുന്നവര്‍. ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പ് ശക്തമാണ്. തിലക് വര്‍മ, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, റിങ്കു സിംഗ് എന്നിവരെല്ലാം വലിയ സ്ക്കോര്‍ സ്വന്തമാക്കാന്‍ കഴിവുളളവര്‍.
india
ഓസ്ട്രേലിയക്കെതിരായ വനിതാ ട്വന്റി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ
മൂന്നാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി
അഡലെയ്ഡ്: ആസ്ട്രേലിയക്കെതിരെ മൂന്നാം മത്സരത്തിലും ജയം പിടിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ശനിയാഴ്ച അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ ആതിഥേയരെ പരാജയപ്പെടുത്തിയത്. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് നിരക്ക് 159 റൺസേ കണ്ടെത്താനായുള്ളൂ. അർധ സെഞ്ചന്റി നേടിയ ആഷ്ലി ഗാർഡ്നറാണ് (57) അവരുടെ ടോപ് സ്കോറർ. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാന (55 പന്തിൽ 82) ഇന്ത്യയുടെ ബാറ്റിങ്ങിന് കരുത്തു പകർന്നപ്പോൾ ബൗളർമാരിൽ ശ്രേയങ്ക പാട്ടീലും ശ്രീചരിണിയും തിളങ്ങി. സ്കോർ: ഇന്ത്യ -20 ഓവറിൽ ആറിന് 176, ആസ്ട്രേലിയ -20 ഓവറിൽ ഒമ്പതിന് 159.
കകടുത്ത പോരാട്ടം നടന്ന ടി20 പരമ്പരയിൽ ആസ്ട്രേലിയൻ കരുത്തിനെ മറികടന്നുകൊണ്ട് ഇന്ത്യ ആധികാരിക ജയമാണ് സ്വന്തമാക്കിയത്. യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ആസ്ട്രേലിയയെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ശ്രേയങ്ക, ഓസീസ് ബാറ്റിങ് നിരയെ സമ്മർദത്തിലാക്കി. നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റുന്നതിൽ ശ്രേയങ്ക പ്രധാന പങ്കുവഹിച്ചു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി വെറ്ററൻ ഓപണർ സ്മൃതി മന്ദാന തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്മൃതി, ആസ്ട്രേലിയൻ ബൗളർമാരെ തരംകിട്ടിയപ്പോഴെല്ലാം ബൗണ്ടറി കടത്തി. ടീമിന് ആവശ്യമായ വേഗതയിൽ റൺസ് കണ്ടെത്തിയ സ്മൃതിയുടെ അർധ സെഞ്ച്വറി ഇന്ത്യക്ക് മികച്ച സ്കോർ ഒരുക്കുന്നതിൽ നിർണായകമായി. ഇന്ത്യൻ നിരയിൽ ജെമീമ റോഡ്രിഗസും (59) അർധ ശതകം കണ്ടെത്തി. രണ്ടാം വിക്കറ്റിൽ സ്മൃതിയും ജെമീമയും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
