Connect with us

kerala

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക -സാദിഖലി തങ്ങള്‍

വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്.

Published

on

കോഴിക്കോട്: മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 10 വരെ പ്രഖ്യാപിച്ച ജനകീയ ധനസമാഹരണം വിജയിപ്പിക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.

വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്. പുനരധിവാസത്തിന് വേണ്ടി ഇതുവരെ സമാഹരിച്ചതും ചെലവഴിച്ചതുമായ മുഴുവന്‍ കണക്കുകളും ആപ്പ് വഴി ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 105 വീടുകളാണ് മുസ്ലിംലീഗ് മേപ്പാ
ടി പഞ്ചായത്തിലെ തൃക്കെപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം 28ന് വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റില്‍ നടക്കും.

മെയ് 30നകം ബാക്കി വീടുകളുടെ നിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് കൂടുതല്‍ തുക അനിവാര്യമായി വന്നിരിക്കുകയാണ്. വിശുദ്ധ റമസാനിലെ പുണ്യദിനങ്ങളില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ബാധിതരെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു പിടിക്കാന്‍ സുമനസ്സുകള്‍ രംഗത്ത് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ

ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല

Published

on

വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന്‍ ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.

ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.

അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.

 

Continue Reading

kerala

‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വലതുകാലിലുണ്ടായ മുറിവ് ദീര്‍ഘനാളായിട്ടും ഉണങ്ങാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

കൊച്ചി: വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വീണ്ടും എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതുകാലിലുണ്ടായ മുറിവ് ദീര്‍ഘനാളായിട്ടും ഉണങ്ങാത്തതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചുമാറ്റപ്പെട്ട വലതുകാലിന്റെ അവശേഷിക്കുന്ന ഭാഗത്ത് ഉണ്ടായ മുറിവ് ഭേദമാകാത്തതാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം.

ദീര്‍ഘകാലമായുള്ള ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയിലുണ്ടായ തകരാറുകളാണ് മുറിവ് ഉണങ്ങാന്‍ വൈകുന്നതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. നിലവില്‍ സി.ടി സ്‌കാന്‍, ഡോപ്ലര്‍ സ്‌കാന്‍, എക്കോ, ഇസിജി തുടങ്ങി വിവിധ പരിശോധനകള്‍ക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ട്.

നെഫ്രോളജിസ്റ്റ് ഡോ. പി.എച്ച് മുഹമ്മദ് ഇഖ്ബാല്‍, വാസ്‌കുലര്‍ സര്‍ജറി മേധാവി ഡോ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഫലപ്രദമായ വിദഗ്ധ ചികിത്സയിലൂടെ ബുദ്ധിമുട്ടുകള്‍ മാറ്റിയെടുക്കാമെന്നുമാണ് സംഘം അറിയിച്ചിരിക്കുന്നത്.

Continue Reading

kerala

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

Published

on

പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പൊതുസമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

പി.സി. ജോര്‍ജ് ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ സ്വയം വിട്ടുപോയതാണ്, അല്ലാതെ ഗാന്ധിജിയുടെ സമരഫലമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും ഉപ്പുസത്യാഗ്രഹത്തെയും പി സി പരിഹാസരൂപേണ വിമര്‍ശിച്ചു. ഗാന്ധിജി ഒരു ‘ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു.

പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അപമാനിക്കുന്നതും സമൂഹത്തില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ കാരണമാകുന്നതുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനവികാരം ഇളക്കിവിടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ജോര്‍ജിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Continue Reading

Trending