Video Stories
അഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍
2016 ൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്കാണ് അഞ്ച് വർഷത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്
കോഴിക്കോട്: 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തെ മുടങ്ങിയ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ നോഷണല്‍ അധ്യാപകര്‍ പ്രതിഷേധം ശക്തമാക്കി. 2016-ല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകരാണ് ഇതുവരെ ശമ്പളം ലഭിക്കാതിരുന്നത്. ഏകദേശം 7,000ഓളം അധ്യാപകര്‍ക്ക് ഇതിന്റെ ബാധ്യത നേരിടേണ്ടിവരുന്നതായാണ് വിലയിരുത്തല്‍.
നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും 2016-2021 കാലയളവിലെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. നിയമനാംഗീകാര ഉത്തരവില്‍ പ്രസ്തുത കാലയളവില്‍ ‘സാങ്കല്‍പിക ശമ്പളം’ മാത്രമേ ലഭ്യമാകൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്. എന്നാല്‍ ആ കാലയളവില്‍ അധ്യാപകര്‍ പൂര്‍ണകാല സേവനം അനുഷ്ഠിച്ചതിനാല്‍ യഥാര്‍ത്ഥ ശമ്പളമാണ് നല്‍കേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.
കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും ക്ലാസുകള്‍ കൈകാര്യം ചെയ്തതായും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നതില്‍ പങ്കാളികളായതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അവര്‍ പറയുന്നു.
അതേസമയം, നിയമന പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന പ്രചാരണം സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് ശമ്പളാവശ്യവുമായി നോഷണല്‍ അധ്യാപകര്‍ സമര രംഗത്തിറങ്ങിയത്. മുടങ്ങിയ ശമ്പളം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ – 150 ഗ്രാം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കശ്മീരി മുളകുപൊടി – 1 ടീ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
സവാള – 2
പച്ചമുളക് – 2
ഗരം മസാല – 1/2 ടീ സ്പൂണ്‍
മൈദ – 1 കപ്പ്
പാല്‍ – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍
സണ്‍ഫ്‌ളവര്‍ ഓയില്‍ -3/4 കപ്പ്
കുരുമുളക് പൊടി – 1/2 ടീ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില, മല്ലിയില -കുറച്ച് വീതം
തയാറാക്കുന്ന വിധം: ചിക്കന്‍ വൃത്തിയാക്കി കഷണങ്ങള്‍ ആക്കിയ ശേഷം അതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി പുരട്ടി 30 മിനിറ്റ് വയ്ക്കണം.
പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങള്‍ വറുത്തെടുക്കണം. തണുത്ത ശേഷം ഇവ ചെറിയ കഷണങ്ങളാക്കിയെടുക്കണം.
ചിക്കന്‍ വറുത്ത അതേ എണ്ണയില്‍ തന്നെ സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളകുപൊടി, ഗരംമസാല, മല്ലിയില, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റണം.
ഇതിലേക്ക് ചെറു കഷണങ്ങളാക്കിയ ചിക്കന്‍ ചേര്‍ത്ത് ഒന്നു വഴറ്റി ആവശ്യമെങ്കില്‍ ഉപ്പ് പാകത്തിന് ചേര്‍ത്ത് ഇളക്കിയ ശേഷം തീ ഓഫാക്കാം. മുട്ട, പാല്‍, അല്‍പം എണ്ണ, മൈദ, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പും എന്നിവ മിക്സിയില്‍ അടിച്ചെടുക്കുക. അടുപ്പത്ത് ഒരു തവ വെച്ച് അതിന്റെ മുകളില്‍ അടികട്ടിയുള്ള പാത്രം വെച്ച ശേഷം മുട്ടക്കുട്ടിന്റെ പകുതി ഒഴിച്ച് 3-4 മിനിറ്റ് മുടിവെച്ച് വേവിക്കുക.
ഇതിലേക്ക് തയാറാക്കി വെച്ചിരിക്കുന്ന ചിക്കന്‍ മസാല കൂട്ട് നല്ലതു പോലെ നിരത്തി വെച്ച് അതിനു മുകളില്‍ ബാക്കി മുട്ടക്കൂട്ട് ഒഴിക്കണം. ഇതിനു മുകളിലായി ചിക്കന്‍ കഷണങ്ങളോ കാപ്സിക്കമോ വെച്ച് അലങ്കരിച്ച് 20-25 മി നിറ്റ് മുടിവെച്ച് വേവിക്കണം. പോള തിരിച്ചിട്ട് 4-5 മിനിറ്റ് മറുവശവും വേവിച്ചാല്‍ ഇറാനി പോള തയാര്‍.
Cricket
ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’
വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.
കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.
അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:
ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.
മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.
കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.
സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.
വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.
അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.
News
‘യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, ടോയ്‌ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’; രൂക്ഷവിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി
പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
ഇസ്ലാമാബാദ്: അമേരിക്ക തങ്ങളുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിച്ചെന്നും ലക്ഷ്യം നേടികഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്‌ലറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ പങ്കുചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തെറ്റായിരുന്നെന്നും ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം ആ തെറ്റായ തീരുമാനങ്ങളുടെ തിരിച്ചടിയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയുമാണ് പാകിസ്ഥാന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
News2 days agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News2 days agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News2 days agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News2 days agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News2 days agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News2 days agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world2 days agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News2 days agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
