Connect with us

kerala

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്കേറ്റു

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

Published

on

തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

By

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ. ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; ഗുജറാത്തിൽ 68 ലക്ഷം പേർ പുറത്ത്

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

Published

on

ന്യൂഡൽഹി: രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായി. അർഹരല്ലാത്ത ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

പട്ടിക പുതുക്കിയതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടത് ഗുജറാത്തിലാണ്. ഏകദേശം 68,12,711 വോട്ടർമാരാണ് ഗുജറാത്തിലെ പട്ടികയിൽ നിന്നും പുറത്തായത്. പുതുക്കലിന് മുൻപ് 5.08 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം ഇതോടെ 4.40 കോടിയായി കുറഞ്ഞു (-13.40%).

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ അന്തിമ പട്ടിക നടപടികൾ പൂർത്തിയായി. മധ്യപ്രദേശിൽ 34,25,078 പേരെ ഒഴിവാക്കി 5.39 കോടി വോട്ടർമാരെ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിലും സമാനാവസ്ഥയാണ്. രാജസ്ഥാനിൽ 31,36,286 പേരെയാണ് പുതിയ പട്ടികയിൽ നിന്നും ഒഴുവാക്കിയത്. ഇതോടെ ആകെ വോട്ടർമാർ 5.15 കോടിയായി. ഛത്തീസ്‌ഗഡിൽ പുതിയ എസ്.ഐ.ആർ പട്ടിക പ്രകാരം 24,99,823 പേരെ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പുതുക്കലിന് മുൻപ് 2,78,50,855 ആയിരുന്ന വോട്ടർമാരുടെ എണ്ണം 9,06,211 പേർ കുറഞ്ഞ് 2,69,44,644 ആയി മാറി.

മരണം, സ്ഥിരമായി താമസം മാറി കൊണ്ടിരിക്കൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് വരിക, മറ്റ് അയോഗ്യതകൾ എന്നിവയാണ് വോട്ടർമാരെ ഒഴിവാക്കാൻ കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ വോട്ടർമാരെ ചേർത്തതിന് ശേഷമുള്ള അന്തിമ കണക്കാണിത്. വോട്ടർ പട്ടിക പുതുക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ പുതുക്കിയ പട്ടിക ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി നടക്കുന്ന ഈ ശുദ്ധീകരണ പ്രക്രിയയുടെ അടുത്ത ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തിരുവനന്തപുരം, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെലോ അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരത്തും കോട്ടയത്തും വിവിധ പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയും ലഭിച്ചു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴയ്ക്കുള്ള സാഹചര്യം ഉണ്ടാക്കുന്നത്. ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Continue Reading

Trending