kerala
കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.
ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും കൂടുതല്‍ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് തികിത്സയും നല്‍കിയിരുന്നു.
kerala
സര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്.
ഷഹബാസ് വെള്ളില മലപ്പുറം
സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാറിന്റെ പി.ആര് വര്‍ക്കുകള്‍ക്കായി ചോര്‍ത്തിയതായി പരാതി. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധനവും, ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട സന്ദേശം ജീവനക്കാരുടെ വ്യക്തിപരമായ വാട്സ്ആപ്പ് നമ്പറിലേക്ക് വന്നതോടെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നുവെന്ന സംശയവുമായി ജീവനക്കാര്‍ രംഗത്തുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നിരിക്കുന്നത്. ജീവനക്കാരുടെ വ്യക്തിഗത വാട്സ്ആപ്പ് നമ്പര്‍ ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്നതാണ് സംശയങ്ങള്‍ക്ക് കാരണം.
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഡാറ്റാബേസുകളില്‍ (സ്പാര്‍ക്ക്) നല്കുന്ന ഫോണ്‍ നമ്പറുകള്‍ ജീവനക്കാരുടെ സമ്മതം ഇല്ലാതെ ഇത്തരം ബള്‍ക്ക് മെസേജിങ് കാമ്പയിനുകള്‍ക്കും പി.ആര് വര്‍ക്കുകള്‍ക്കും ഉപയോഗിക്കുന്നത് കടുത്ത സ്വകാര്യ ലംഘനമാണ്. സര്‍ക്കാരിന്റെ കൈവശമുള്ള പൗരന്മാരുടെ/ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമല്ല എന്നതിന് ഏറ്റവും ഒടുവിലത്തെ തെളിവാണിത്. ഓരോരുത്തരുടെയും വ്യക്തി വിവരങ്ങള്‍ സ്വകാര്യതയാണ്. അതിലേക്ക് അനുവാദമില്ലാതെ കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്നിരിക്കെ ഭരണകൂടം തന്നെ അത് കട്ടെടുക്കുന്നത് കടുത്ത അനീതിയാണെന്നാണ് ജീവനക്കാരുടെ പരാതി. സ്പാര്‍ക്കില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്കുന്ന ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സ് പാര്ക്കിന് ആര് അധികാരം കൊടുത്തുവെന്നും ജീവനക്കാര്‍ ചോദിക്കുന്നു. സുരക്ഷിതമായിരിക്കേണ്ട സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത് ‘സ്പ്രിംക്ലര്‍’ മോഡല്‍ വിവാദത്തിന്റെ ആവര്‍ത്തനമാണെന്ന സംശയം ശക്തിപ്പെടുത്തുന്നതാണെന്നും ആക്ഷേപവും ഉയരുന്നു.
ശമ്പള വിതരണത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കും മാത്രമായി ജീവനക്കാര്‍ നല്കിയ സ്വകാര്യ ഫോണ്‍ നമ്പറുകളും പേരുകളും അവരുടെ വ്യക്തമായ അനുമതിയില്ലാതെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് വ്യക്തമായ ഡാറ്റാ മോഷണമാണ്. 286 മാസത്തെ ഡി.എ കുടിശിക നിഷേധിച്ച സര്‍ക്കാര്‍, വെറും ഒരു മാസത്തെ തുക നല്കി ജീവനക്കാരെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി തടഞ്ഞുവെച്ച ഭവന വായ്പയും വ്യക്തതയില്ലാത്ത അഡ്വേര്‍ഡ് പെന്‍ഷനും തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങളായി മാത്രം മാറിയതാ യും ജീവനക്കാര്‍ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ലക്ഷ്യമിട്ടാണ് ജീവനക്കാര്‍ക്ക് ഡി.എ. ഡി.ആര് വര്‍ധനവും ഭവന നിര്‍മ്മാണ അഡ്വാന്‍സ് പുനഃസ്ഥാപിച്ചും ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളായി ഒരുതരത്തിലുള്ള പരിഹാരവും കാണാത്ത സര്‍ക്കാറിന്റെ പുതിയ ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. ഇപ്പോഴും ജീവനക്കാരുടെ നിരവധിയായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
kerala
കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്ക് പരിക്കേറ്റു
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.
തൃശൂര്‍: കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട്-തിരുവനന്തപുരം സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസും കോഴിക്കോട്-ചെങ്ങന്നൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
kerala
മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. പത്തനംതിട്ട , കോട്ടയം , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് മഴ. ഫെബ്രുവരി 25 വരെയുള്ള തീയതികളില്‍ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
News2 days agoബാറുടമകളുടെ പിന്നാലെ പോകുന്ന സര്‍ക്കാര്‍
-
News2 days agoAmazon ലോകത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ള കമ്പനി; Walmart രണ്ടാമത്
-
News2 days agoവണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വിവാദം: ‘ഓപ്പറേഷൻ ചെയ്തത് താനല്ല’ — ഡോ. ലളിതാംബിക
-
News2 days agoറംസാന് പാചകം; ഇറച്ചി പപ്സ്
-
News2 days agoകേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു; പവന് 800 രൂപ കുറഞ്ഞു
-
world2 days agoഗസ്സ വംശഹത്യയില്‍ പ്രതിഷേധം; ബെര്‍ലിനേല്‍ പുരസ്കാരം നിരസിച്ച് കൗതര്‍ ബെന്‍ ഹനിയ
-
News2 days agoമധ്യപ്രദേശില്‍ ദിനംപ്രതി 130ല്‍ അധികം സ്ത്രീകളും പെണ്‍കുട്ടികളും കാണാതാകുന്നു; ആറു വര്‍ഷത്തില്‍ 2.74 ലക്ഷം കേസുകള്‍
-
News2 days agoഎസ്ഐആര്‍ അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കും; അരലക്ഷത്തിലേറെപേര് ഒഴിവാക്കപ്പെടും
