Connect with us

News

പള്ളിയില്‍ നമസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്‌ക്കെത്തിയ പ്രതി കുടുങ്ങി

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂര്‍ ജുമാമസ്ജിദ് പരിസരത്ത് മോഷണം നടന്നത്.

Published

on

മലപ്പുറം: പള്ളിയില്‍ നമസ്‌കാരം നടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നെന്മാറ സ്വദേശി ഷംസുദ്ദീനെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ഫോണ്‍ വില്‍ക്കാനായി കടയിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് തിരുനാവായ രാങ്ങാട്ടൂര്‍ ജുമാമസ്ജിദ് പരിസരത്ത് മോഷണം നടന്നത്. പള്ളിയില്‍ നമസ്‌കാരം പുരോഗമിക്കുമ്പോള്‍ ജനലരികില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതി കൈക്കലാക്കുകയായിരുന്നു. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കറിന്റേതായിരുന്നു ഫോണ്‍.

മോഷണത്തിന്റെ ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞതോടെ, അവ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ, മോഷണം നടന്ന രണ്ടാംദിവസം ഷംസുദ്ദീന്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനായി തിരൂരിലെ ഒരു കടയിലെത്തി.

പ്രതിയെ കണ്ടപ്പോള്‍ സംശയം തോന്നിയ വ്യാപാരികള്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

News

തുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടം 5 ലക്ഷം രൂപവരെ

മോഷണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കൃത്യമായ തുക പരിശോധിച്ച് വരികയാണ്

Published

on

By

ആലപ്പുഴ: തുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ക്ഷേത്രക്കുളത്തിന് കിഴക്കുവശത്തായി ദേശീയപാതയോട് ചേര്‍ന്നുള്ള കാണിക്കവഞ്ചിയാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്നത്.

വ്യാഴാഴ്ച രാവിലെ തുറവൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരാണ് സംഭവം ആദ്യം ശ്രദ്ധിച്ചത്. കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ ബന്ധപ്പെട്ടവര്‍ക്ക് വിവരം കൈമാറി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍ടെ കീഴിലുള്ള ഈ ക്ഷേത്രത്തില്‍ രണ്ട് മാസത്തിലൊരിക്കല്‍ കാണിക്കവഞ്ചി തുറക്കുമ്പോള്‍ സാധാരണയായി നാല് മുതല്‍ അഞ്ച് ലക്ഷം രൂപവരെ വരുമാനം ലഭിക്കാറുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മോഷണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കൃത്യമായ തുക പരിശോധിച്ച് വരികയാണ്.

Continue Reading

News

അന്വേഷണത്തോട് സഹകരിക്കാതെ അദാനി; ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി യു.എസ്

ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Published

on

By

വാഷിങ്ടണ്‍: കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ അദാനി കമ്പനികള്‍ സഹകരിക്കാത്തതില്‍ ഇന്ത്യന്‍ സോളാര്‍ ഉല്‍പന്നങ്ങള്‍ക്ക് 126 ശതമാനം തീരുവ ചുമത്തി യു.എസ്. അദാനി കമ്പനികളായ മുന്ദ്ര സോളാര്‍ എനര്‍ജി, മുന്ദ്ര സോളാര്‍ പി.വി എന്നിവ സബ്‌സിഡി സംബന്ധിച്ച അന്വേഷണങ്ങളോട് സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി. ഫെബ്രുവരി 20നാണ് അധിക തീരുവ ചുമത്തിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഡെഡ്‌ലൈനിനകം ഇത്തരം വിവരങ്ങള്‍ നല്‍കുന്നതില്‍ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും കമ്പനികള്‍ക്ക് ചോദ്യങ്ങള്‍ നല്‍കി ഉത്തരങ്ങള്‍ തേടിയെന്നും എന്നാല്‍ അവര്‍ നല്‍കിയില്ലെന്നും കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇന്ത്യന്‍ സോളാര്‍ വ്യവസായ ചൈനയെ അമിതമായി ആശ്രയിക്കുന്നുവെന്ന് ആരോപിച്ചാണ് പരാതി ലഭിച്ചത്. ഇതിന്റെ അന്വേഷണത്തിനിടെയാണ് അദാനി കമ്പനികളില്‍ നിന്ന് യു.എസ് വിവരങ്ങള്‍ തേടിയത്. എന്നാല്‍ വിവരങ്ങള്‍ നല്‍കാന്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ തയാറാകാതിരുന്നതോടെയാണ് കടുത്ത നടപടിക്ക് യു.എസ് തീരുമാനമെടുത്തത്.

 

Continue Reading

main stories

‘ഇന്ത്യ ഇസ്രാഈലിനൊപ്പം’; ഫലസ്തീനൊപ്പമെന്ന പരമ്പരാഗത ഇന്ത്യന്‍ നയം തിരുത്തി മോദി

ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു.

Published

on

By

തെല്‍ അവിവ്: ഇന്ത്യ ഫലസ്തീനൊപ്പമെന്ന പരമ്പരാഗത നിലപാട് തിരുത്തി മോദി. ഇസ്രാഈലിനൊപ്പം പാര്‍ലമെന്റായ നെസറ്റില്‍ സംസാരിക്കവേ ‘ഇന്ത്യ ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു.

2023 ഒക്ടോബര്‍ 7ന് ഇസ്രാഈലിനെതിരായ ഹമാസ് ആക്രമണത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ മോദി അപലപിച്ചു. ‘നിങ്ങളുടെ വേദന ഞങ്ങള്‍ മനസിലാക്കുന്നു, ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ നിമിഷത്തിലും അതിനുശേഷവും ഇന്ത്യ ഇസ്രാഈലിനൊപ്പം പൂര്‍ണ ബോധ്യത്തോടെ നിലകൊള്ളും.’ മോദി കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായി ഇന്ത്യന്‍ തുടരുന്ന നയത്തിന് എതിരാണ് ഈ നീക്കം. സ്വാതന്ത്ര്യത്തിനു മുമ്പ് ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം സ്ഥാപിക്കുന്നതിനെ മഹാത്മാഗാന്ധി എതിര്‍ത്തിരുന്നു. 1938ല്‍ ‘ഇംഗ്ലണ്ട് ഇംഗ്ലീഷ് ജനതയുടേത് എന്നതുപോലെ ഫലസ്തീന്‍ അറബികളുടേതാണ്’ എന്ന് അദേഹം പ്രസ്താവിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരവും വളരെ മികച്ച ബന്ധമാണ് ഇന്ത്യക്ക് ഫലസ്തീനുമായി ഉണ്ടായിരുന്നത്. 1947ല്‍ ഫലസ്തീന്‍ വിഭജിക്കാനുള്ള നീക്കത്തെ ജവാഹര്‍ ലാല്‍ നെഹ്റു ഐക്യരാഷ്ട്രസഭയില്‍ എതിര്‍ത്തു. 1975ല്‍ ഇന്ദിര ഗാന്ധിയുടെ ഭരണക്കാലത്ത് രാജ്യതലസ്ഥാനത്ത് ഒരു സ്വതന്ത്ര ഓഫീസ് തുറക്കാന്‍ ഇന്ത്യ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പിഎല്‍ഒ) അനുവദിച്ചു. പിന്നീട് 1980ല്‍ ഈ ഓഫീസിന് പൂര്‍ണ നയതന്ത്ര അംഗീകാരം നല്‍കി. ഇതിന് പിന്നാലെ ഫലസ്തീന്‍ നാഷണല്‍ അഥോറിറ്റിയുടേയും പിഎല്‍ഒയുടെയും ചെയര്‍മാനും ഫലസ്തീന്‍ പോരാളിയുമായ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചു. പിന്നീട് 2001 വരെ നിരവധി തവണ യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 1988ല്‍ രാജീവ് ഗാന്ധിയുടെ ഭരണക്കാലത്ത് ഫലസ്തീനെ അംഗീകരിച്ച ആദ്യത്തെ അറബ് ഇതര രാജ്യങ്ങളില്‍ ഒന്നായും ഇന്ത്യ മാറി.

എന്നാല്‍ ശീതയുദ്ധത്തിന് ശേഷം ഇന്ത്യ അമേരിക്കയുമായി അടുക്കാന്‍ തുടങ്ങിയതോടെയാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. 1992 ജനുവരിയില്‍ ഇസ്രാഈലുമായി ഇന്ത്യ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചു. അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹറാവു യാസര്‍ അറാഫത്തിനെ അറിയിച്ചതിനുശേഷമാണ് ഇസ്രാഈലുമായി പൂര്‍ണ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി യാസര്‍ അറഫാത്ത് പറഞ്ഞു. 2014ല്‍ മോദി അധികാരത്തില്‍ വന്നതോടെയാണ് ഈ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായത്. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന ഒരു ‘ഡീ-ഹൈഫനേഷന്‍’ നയമാണ് ഇന്ത്യ പിന്തുടരുന്നത്. മോദി ഭരണത്തിന് കീഴില്‍ ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവായി ഇന്ത്യ മാറി. ഗസ്സ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 2024ല്‍ പോലും ഇന്ത്യന്‍ ആയുധ കമ്പനികള്‍ ഇസ്രാഈലിന്‌ റോക്കറ്റുകളും സ്ഫോടകവസ്തുക്കളും വിറ്റതായി പല അന്വേഷണങ്ങളും വെളിപ്പെടുത്തിയിരുന്നു.

2015 ഒക്ടോബറില്‍ പ്രണബ് മുഖര്‍ജിയാണ് ഇസ്രാഈല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ്. ചരിത്രപരമായി ഇന്ത്യ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനൊപ്പം നില്‍ക്കുന്നതില്‍ നേതാക്കന്മാര്‍ ഇസ്രാഈല്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നാല്‍ ഒരുകാലത്ത് ഇന്ത്യയില്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ മടിച്ചിരുന്ന, രഹസ്യമായി മാത്രം മുന്നോട്ട് കൊണ്ടുപോയിരുന്ന ഇസ്രാഈല്‍ ബന്ധം ഇന്ന് ഏറ്റവും പ്രകടമായ സൗഹൃദങ്ങളിലൊന്നായി മാറിയിരിക്കുന്നു. നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രോട്ടോക്കോള്‍ മാറ്റിവച്ച് എത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗസ്സയിലെ ആക്രമണം ഇസ്രായേല്‍ തുടരുന്ന വേളയില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം.

 

 

Continue Reading

Trending