india
ബീഫ് കയറ്റുമതിക്കാരില്‍ നിന്ന് ബിജെപി സംഭാവന സ്വീകരിക്കുന്നു, എന്നാല്‍ ബീഫ് കഴിക്കുന്നവരെ ദേശവിരുദ്ധരാക്കി തല്ലിക്കൊല്ലും: പ്രിയങ്ക് ഖാര്‍ഗെ
ഇന്ത്യയിലെ പ്രമുഖ മാംസ കയറ്റുമതി ഗ്രൂപ്പായ അല്ലാനസണ്‍സില്‍ നിന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി പണം സ്വീകരിച്ചത്.
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ കമ്പനിയില്‍ നിന്ന് ബിജെപി 30 കോടി രൂപ സംഭാവന സ്വീകരിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഇന്ത്യയിലെ പ്രമുഖ മാംസ കയറ്റുമതി ഗ്രൂപ്പായ അല്ലാനസണ്‍സില്‍ നിന്നാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ബിജെപി പണം സ്വീകരിച്ചത്.
ബീഫ് കഴിക്കുന്നവരെ ‘ദേശവിരുദ്ധര്‍’ എന്ന് വിളിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ബിജെപി, ബീഫ് വില്‍ക്കുന്ന കമ്പനികളില്‍ നിന്ന് കോടികള്‍ വാങ്ങുന്നത് എന്ത് ധാര്‍മ്മികതയാണെന്ന് ഖാര്‍ഗെ ചോദിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബീഫ് കഴിക്കുന്നതിന്റെ പേരില്‍ സാധാരണക്കാരെ തല്ലിക്കൊല്ലുന്ന സാഹചര്യം രാജ്യത്ത് നിലലില്‍ക്കുന്നുണ്ട്. എന്നാല്‍ അതേ ബീഫ് കച്ചവടത്തിലൂടെയുണ്ടാക്കിയ പണം സ്വീകരിക്കാന്‍ ബിജെപിക്ക് മടിയില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
മോദി സര്‍ക്കാരിന് കീഴില്‍ ബീഫ് കയറ്റുമതി വര്‍ധിച്ചെന്നും മാംസ വിപണി വന്‍തോതില്‍ വികസിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദു വികാരങ്ങളില്‍ ആര്‍എസ്എസിന് യഥാര്‍ത്ഥത്തില്‍ ആശങ്കയുണ്ടെങ്കില്‍, ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധിക്കാനും ഈ ‘ബീഫ് പണം’ തിരികെ നല്കാന് ആവശ്യപ്പെടാനും അവര്‍ തയ്യാറാകുമോ എന്നും പ്രിയങ്ക് ഖാര്‍ഗെ വെല്ലുവിളിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം അല്ലാനസണ്‍സ് ഗ്രൂപ്പ് ബിജെപിക്ക് 30 കോടി രൂപ സംഭാവന നല്‍കിയതായാണ് റിപ്പോര്‍ട്ട്.
india
‘ഞാന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ 3.5 കോടി ആളുകള്‍ കൊല്ലപ്പെട്ടേനെയെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു’; ഓപ്പറേഷന് സിന്ദൂറില്‍ ട്രംപ്
യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന അവകാശവാദം വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയും പാകിസ്ഥാനും ഒരു ആണവയുദ്ധത്തിന്റെ വക്കിലായിരുന്നുവെന്നും താന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഏകദേശം 3.5 കോടി ആളുകള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇക്കാര്യം തന്നോട് സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.
തന്റെ ഭരണത്തിന്റെ ആദ്യ പത്ത് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചെന്നും നിലവില്‍ ഒമ്പതാമത്തെ യുദ്ധമായ റഷ്യ-യുക്രൈന് പോരാട്ടം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് വ്യക്തമാക്കി.
ഇന്ത്യയുടെ ‘ഓപ്പറേഷന് സിന്ദൂര്‍’ തടയാന്‍ കഴിഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരു രാജ്യങ്ങള്‍ക്കും മേല്‍ 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്തിയതായും ട്രംപ് വെളിപ്പെടുത്തി.
india
ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി ഇസ്രാഈലില്‍ സംസാരിക്കണം: പ്രിയങ്ക ഗാന്ധി
നെസ്സെറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുമെന്നും അവിടുത്തെ ജനങ്ങള്‍ക്ക് നീതി ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നിര്‍ണ്ണായക ആവശ്യവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇസ്രാഈല്‍ പാര്‍ലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്യുമ്പോള്‍ ഗസ്സയിലെ വംശഹത്യയെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിക്കുമെന്നും അവിടുത്തെ ജനങ്ങള്‍ക്ക് നീതി ആവശ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രിയങ്ക ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
‘ഗസ്സയിലെ ആയിരക്കണക്കിന് നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നെസ്സെറ്റില്‍ സംസാരിക്കുമെന്നും അവര്‍ക്ക് നീതി ആവശ്യപ്പെടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ ചരിത്രത്തിലുടനീളം ഇന്ത്യ ശരിയായ കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. സത്യത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും വെളിച്ചം ലോകത്തിന് കാണിച്ചുകൊടുക്കുന്നത് നാം തുടരണം,’ പ്രിയങ്ക ഗാന്ധി കുറിച്ചു.
അതേസമയം ഫലസ്തീന് ജനതയെ മോദി സര്‍ക്കാര്‍ കൈവിട്ടുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും ആരോപിച്ചു. ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി ഇസ്രാഈല്‍ സന്ദര്‍ശനം നടത്തുന്നത് ‘ധാര്‍മ്മിക ഭീരുത്വം’ ആണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫലസ്തീന് വിഷയത്തില്‍ മോദി സര്‍ക്കാര്‍ കപടമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
india
അജിത് പവാറിന്റെ മരണം: വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരെ ഡിജിസിഎ നടപടി
4 വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു
മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്സിനെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കമ്പനിയുടെ ഉടമസ്ഥതയിലുള്ള നാല് പ്രൈവറ്റ് ജെറ്റുകള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടു.
2026 ജനുവരി 28-ന് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന ലിയര്‍ജെറ്റ് 45 വിമാനം തകര്‍ന്നു വീണത്.
അപകടത്തില്‍ അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥന് വിദിപ് ജാദവ്, അറ്റന്‍ഡന്റ് പിങ്കി മാലി, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുമിത് കപുര്‍, ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു.
അപകടത്തെത്തുടര്‍ന്ന് വിഎസ്ആര്‍ വെഞ്ച്വേഴ്സില്‍ നടത്തിയ പ്രത്യേക സുരക്ഷാ ഓഡിറ്റില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. എയര്‍വര്‍ത്തിനസ്, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നിയമലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അജിത് പവാറിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
-
kerala3 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala3 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala3 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala3 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health3 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
-
kerala3 days agoസര്‍ക്കാറിന്റെ പി.ആര് വര്‍ക്കിനായി സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
