india
നീറ്റ് പരീക്ഷാ സമ്മര്‍ദ്ദം: പിതാവിനെ വെടിവെച്ചു കൊന്ന് തലയുമായി 21 കിലോമീറ്റര്‍ യാത്ര ചെയ്ത് യുവാവ്
മകന് അക്ഷതിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലക്നൗ: നീറ്റിന് തയ്യാറെടുക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ പിതാവിനെ 21-കാരനായ മകന് ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ലക്നൗവിലെ പ്രമുഖ ബിസിനസുകാരനായ മന്വേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. മകന് അക്ഷതിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ യുവാവ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഫെബ്രുവരി 20-ന് പഠനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകന് പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കുകയായിരുന്നു. ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകാലുകളും തലയും വാള് ഉപയോഗിച്ച് മുറിച്ചുമാറ്റി.
പിന്നാലെ പിതാവിന്റെ വെട്ടിമാറ്റിയ തലയുമായി കാറില്‍ 21 കിലോമീറ്ററോളം യാത്ര ചെയ്ത യുവാവ്, വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചിലത് വീട്ടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിക്കുകയും ചെയ്തു.
മകന് ഡോക്ടറാകണമെന്നായിരുന്നു മന്വേന്ദ്ര സിങിന്റെ ആഗ്രഹം. ഇതിനായി വര്‍ഷങ്ങളായി പിതാവില്‍നിന്നും അക്ഷതിന് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
പിതാവിന് വലിയ ബിസിനസ് ശൃംഖല ഉണ്ടായിരുന്നതിനാല്‍, പഠനത്തിന് പകരം ബിസിനസ് ഏറ്റെടുക്കാനായിരുന്നു യുവാവിന് താല്പര്യം. എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം വേണമെന്ന് പിതാവ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
മന്വേന്ദ്ര സിങിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ അക്ഷത് കുറ്റം സമ്മതിച്ചു.
india
പശുവിന് പാല് ബുദ്ധി വര്‍ദ്ധിപ്പിക്കും, എരുമപ്പാല് മന്ദതയുണ്ടാക്കും: വിചിത്ര വാദവുമായി രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി
കോട്ടയില്‍ നടന്ന ഒരു ഗോസംരക്ഷണ ചടങ്ങിലാണ് മന്ത്രി ഈ വിചിത്ര വാദം അവകാശപ്പെട്ടത്.
ജയ്പൂര്‍: നാടന്‍ പശുവിന്റെ പാല് കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശാലികളാകുമെന്നും എന്നാല്‍ എരുമപ്പാല് കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരാക്കുമെനന്ും രാജസ്ഥാന് വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. കോട്ടയില്‍ നടന്ന ഒരു ഗോസംരക്ഷണ ചടങ്ങിലാണ് മന്ത്രി ഈ വിചിത്ര വാദം അവകാശപ്പെട്ടത്.
പശുക്കിടാവിനെ ദൂരെ വിട്ടാല്‍ അത് വേഗം സ്വന്തം അമ്മയെ കണ്ടെത്തും, എന്നാല്‍ എരുമക്കിടാവിന് അതിന് കഴിയില്ല. ഇത് അവ കുടിക്കുന്ന പാലിന്റെ ഗുണവ്യത്യാസം മൂലമാണെന്ന് മന്ത്രി അവകാശപ്പെടുന്നു. പശുവിന് പാല് കുടിക്കുന്ന പശുക്കിടാവ് എപ്പോഴും പ്രസരിപ്പുള്ളവനായിരിക്കുമെന്നും എന്നാല്‍ എരുമപ്പാല് കുടിക്കുന്ന എരുമക്കിടാവ് എപ്പോഴും മടിയനായി ഉറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
എരുമപ്പാല് കുടിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ പരിഹാസമാണ് ഉയരുന്നത്. പ്രത്യേക തരം പാല് കുടിക്കുന്നത് ബുദ്ധിശക്തി കൂട്ടുമെന്നോ കുറയ്ക്കുമെന്നോ തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ പഠനങ്ങളും നിലവിലില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തെയും മന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്കൂളുകളില്‍ ‘ശൗര്യ ദിവസ്’ ആചരിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുനന്നു.
india
‘കര്‍ഷകരെ മോദി വിറ്റു; വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണം’ – രാഹുല്‍ ഗാന്ധി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് കര്‍ഷകരെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ നടന്ന ‘കിസാന്‍ മഹാപഞ്ചായത്തില്‍’ പങ്കെടുത്തു. കര്‍ഷക വിരുദ്ധമായ വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണമെന്ന് പരിപാടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീന് ഫയലിലെ വെളിപ്പെടുത്തലുകളില്‍ നിന്നും അദാനിയെ സംരക്ഷിക്കാനാണ് മോദി ഈ വിട്ടുവീഴ്ചകള്‍ നടത്തിയത്. അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് ശേഷമെങ്കിലും കരാര്‍ റദ്ദാക്കാന്‍ മോദി തയ്യാറാകുമോ എന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.
സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിക്കാതെയാണ് മോദി കരാറില്‍ ഏര്‍പ്പെട്ടതെന്നും, രാജ്യത്തിന്റെ കര്‍ഷക താല്‍പ്പര്യങ്ങള്‍ അദ്ദേഹം വിറ്റുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശിച്ചു.
ഭോപ്പാലിലെ ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര (മാര്‍ച്ച് 7), രാജസ്ഥാന് (മാര്‍ച്ച് 9) എന്നിവിടങ്ങളിലും കോണ്‍ഗ്രസ് കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
india
ഗസ്സയില്‍ ആക്രമണം തുടരുന്നതിനിടെ മോദി ഇസ്രാഈലിലേക്ക്; ഫലസ്തീന് ജനതയെ സര്‍ക്കാര്‍ കൈവിട്ടെന്ന് കോണ്‍ഗ്രസ്
ഫലസ്തീന് വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ ഫലസ്തീന് ജനതയെ പൂര്‍ണ്ണമായും കൈവിട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഫലസ്തീന് വിഷയത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്നത് കപടമായ പ്രസ്താവനകള്‍ മാത്രമാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. വാസ്തവത്തില്‍ ആ ലക്ഷ്യത്തെ അവര്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ കുടിയിറക്കുന്നത് രൂക്ഷമാവുകയും ലോകമെമ്പാടും ഇത് അപലപിക്കപ്പെടുകയും ചെയ്യുമ്പോഴാണ് മോദിയുടെ ഈ യാത്രയെന്ന് ജയറാം രമേശ് ഓര്‍മ്മിപ്പിച്ചു.
ഇസ്രാഈലും യു.എസും ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ പദ്ധതിയിടുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ ആലിംഗനം ചെയ്യാനാണ് പ്രധാനമന്ത്രി പോകുന്നത്. സന്ദര്‍ശനത്തിന് പിന്നില്‍ അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്ന് ‘മൊദാനി’ പരാമര്‍ശത്തിലൂടെ ജയറാം ആരോപിച്ചു.
ഇസ്രാഈല്‍ പാര്‍ലമെന്റിലെ (നെസെറ്റ്) മോദിയുടെ പ്രസംഗം അവിടുത്തെ പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെബ്രുവരി 25-നാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ ഔദ്യോഗിക ഇസ്രാഈല്‍ സന്ദര്‍ശനം ആരംഭിക്കുന്നത്. സന്ദര്‍ശനത്തിനിടയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു, പ്രസിഡന്റ് ഐസാക് ഹെര്‍സോഗ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
-
Sports3 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News3 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories3 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
