Connect with us

india

അജിത് പവാറിന്റെ മരണം: വിഎസ്ആര്‍ വെഞ്ച്വേഴ്‌സിനെതിരെ ഡിജിസിഎ നടപടി

4 വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്തു

Published

on

മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനാപകടത്തില്‍ വിഎസ്ആര്‍ വെഞ്ച്വേഴ്‌സിനെതിരെ കര്‍ശന നടപടിയുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. കമ്പനിയുടെ ഉടമസ്ഥതയിലുള്ള നാല് പ്രൈവറ്റ് ജെറ്റുകള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ ഉത്തരവിട്ടു.

2026 ജനുവരി 28-ന് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന ലിയര്‍ജെറ്റ് 45 വിമാനം തകര്‍ന്നു വീണത്.

അപകടത്തില്‍ അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിദിപ് ജാദവ്, അറ്റന്‍ഡന്റ് പിങ്കി മാലി, പൈലറ്റുമാരായ ക്യാപ്റ്റന്‍ സുമിത് കപുര്‍, ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു.

അപകടത്തെത്തുടര്‍ന്ന് വിഎസ്ആര്‍ വെഞ്ച്വേഴ്‌സില്‍ നടത്തിയ പ്രത്യേക സുരക്ഷാ ഓഡിറ്റില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. എയര്‍വര്‍ത്തിനസ്, ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ നിയമലംഘനം നടന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി അജിത് പവാറിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീറ്റ് പരീക്ഷാ സമ്മര്‍ദ്ദം: പിതാവിനെ വെടിവെച്ചു കൊന്ന് തലയുമായി 21 കിലോമീറ്റര്‍ യാത്ര ചെയ്ത് യുവാവ്

മകന്‍ അക്ഷതിനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

ലക്‌നൗ: നീറ്റിന് തയ്യാറെടുക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ പിതാവിനെ 21-കാരനായ മകന്‍ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ ലക്‌നൗവിലെ പ്രമുഖ ബിസിനസുകാരനായ മന്‍വേന്ദ്ര സിങാണ് കൊല്ലപ്പെട്ടത്. മകന്‍ അക്ഷതിനെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ യുവാവ് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. ഫെബ്രുവരി 20-ന് പഠനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മകന്‍ പിതാവിന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവെക്കുകയായിരുന്നു. ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈകാലുകളും തലയും വാള്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.

പിന്നാലെ പിതാവിന്റെ വെട്ടിമാറ്റിയ തലയുമായി കാറില്‍ 21 കിലോമീറ്ററോളം യാത്ര ചെയ്ത യുവാവ്, വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചിലത് വീട്ടിനുള്ളിലെ ഡ്രമ്മില്‍ ഒളിപ്പിക്കുകയും ചെയ്തു.

മകന്‍ ഡോക്ടറാകണമെന്നായിരുന്നു മന്‍വേന്ദ്ര സിങിന്റെ ആഗ്രഹം. ഇതിനായി വര്‍ഷങ്ങളായി പിതാവില്‍നിന്നും അക്ഷതിന് വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

പിതാവിന് വലിയ ബിസിനസ് ശൃംഖല ഉണ്ടായിരുന്നതിനാല്‍, പഠനത്തിന് പകരം ബിസിനസ് ഏറ്റെടുക്കാനായിരുന്നു യുവാവിന് താല്പര്യം. എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം വേണമെന്ന് പിതാവ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

മന്‍വേന്ദ്ര സിങിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ അക്ഷത് കുറ്റം സമ്മതിച്ചു.

 

Continue Reading

india

പശുവിന്‍ പാല്‍ ബുദ്ധി വര്‍ദ്ധിപ്പിക്കും, എരുമപ്പാല്‍ മന്ദതയുണ്ടാക്കും: വിചിത്ര വാദവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി

കോട്ടയില്‍ നടന്ന ഒരു ഗോസംരക്ഷണ ചടങ്ങിലാണ് മന്ത്രി ഈ വിചിത്ര വാദം അവകാശപ്പെട്ടത്.

Published

on

ജയ്പൂര്‍: നാടന്‍ പശുവിന്റെ പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധിശാലികളാകുമെന്നും എന്നാല്‍ എരുമപ്പാല്‍ കുടിക്കുന്നത് കുട്ടികളെ മന്ദതയുള്ളവരാക്കുമെനന്ും രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍. കോട്ടയില്‍ നടന്ന ഒരു ഗോസംരക്ഷണ ചടങ്ങിലാണ് മന്ത്രി ഈ വിചിത്ര വാദം അവകാശപ്പെട്ടത്.

പശുക്കിടാവിനെ ദൂരെ വിട്ടാല്‍ അത് വേഗം സ്വന്തം അമ്മയെ കണ്ടെത്തും, എന്നാല്‍ എരുമക്കിടാവിന് അതിന് കഴിയില്ല. ഇത് അവ കുടിക്കുന്ന പാലിന്റെ ഗുണവ്യത്യാസം മൂലമാണെന്ന് മന്ത്രി അവകാശപ്പെടുന്നു. പശുവിന്‍ പാല്‍ കുടിക്കുന്ന പശുക്കിടാവ് എപ്പോഴും പ്രസരിപ്പുള്ളവനായിരിക്കുമെന്നും എന്നാല്‍ എരുമപ്പാല്‍ കുടിക്കുന്ന എരുമക്കിടാവ് എപ്പോഴും മടിയനായി ഉറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

എരുമപ്പാല്‍ കുടിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ വലിയ പരിഹാസമാണ് ഉയരുന്നത്. പ്രത്യേക തരം പാല്‍ കുടിക്കുന്നത് ബുദ്ധിശക്തി കൂട്ടുമെന്നോ കുറയ്ക്കുമെന്നോ തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ പഠനങ്ങളും നിലവിലില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നേരത്തെയും മന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അധ്യാപകരുടെ വസ്ത്രധാരണത്തെക്കുറിച്ചും സ്‌കൂളുകളില്‍ ‘ശൗര്യ ദിവസ്’ ആചരിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ മുന്‍ നിലപാടുകളും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുനന്നു.

 

Continue Reading

india

‘കര്‍ഷകരെ മോദി വിറ്റു; വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണം’ – രാഹുല്‍ ഗാന്ധി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Published

on

ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെ കോണ്‍ഗ്രസ് കര്‍ഷകരെ അണിനിരത്തി നടത്തുന്ന പ്രക്ഷോഭത്തിന് മധ്യപ്രദേശില്‍ തുടക്കമായി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ഭോപ്പാലില്‍ നടന്ന ‘കിസാന്‍ മഹാപഞ്ചായത്തില്‍’ പങ്കെടുത്തു. കര്‍ഷക വിരുദ്ധമായ വ്യാപാര കരാര്‍ ഉടനടി റദ്ദാക്കണമെന്ന് പരിപാടിയില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കരാറില്‍ ഒപ്പുവെച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എപ്സ്റ്റീന്‍ ഫയലിലെ വെളിപ്പെടുത്തലുകളില്‍ നിന്നും അദാനിയെ സംരക്ഷിക്കാനാണ് മോദി ഈ വിട്ടുവീഴ്ചകള്‍ നടത്തിയത്. അമേരിക്കന്‍ സുപ്രീം കോടതി വിധിക്ക് ശേഷമെങ്കിലും കരാര്‍ റദ്ദാക്കാന്‍ മോദി തയ്യാറാകുമോ എന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളോട് പോലും ആലോചിക്കാതെയാണ് മോദി കരാറില്‍ ഏര്‍പ്പെട്ടതെന്നും, രാജ്യത്തിന്റെ കര്‍ഷക താല്‍പ്പര്യങ്ങള്‍ അദ്ദേഹം വിറ്റുവെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെയും വിമര്‍ശിച്ചു.

ഭോപ്പാലിലെ ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര (മാര്‍ച്ച് 7), രാജസ്ഥാന്‍ (മാര്‍ച്ച് 9) എന്നിവിടങ്ങളിലും കോണ്‍ഗ്രസ് കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

Continue Reading

Trending