Connect with us

kerala

കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റുവെന്ന മന്ത്രിയുടെ ആരോപണം വ്യാജമോ ?; കൈയിലുള്ളത് നേരത്തെയുള്ള മുറിവോ?

Published

on

പരിക്കേറ്റുവെന്ന മന്ത്രി വീണ ജോർജ്ജിന്റെ ആരോപണം വ്യാജം. കൈയിലുള്ളത് നേരത്തെയുള്ള മുറിവാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തായി. മട്ടന്നൂരിൽ ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് പുറത്തായത്. ഈ ചിത്രത്തിൽ ആരോഗ്യമന്ത്രിയുടെ കൈയിലുള്ള മുറിവ് കാണാം. ഈ മുറിവാണ് പിന്നീടുണ്ടായ കെ.എസ്.യു പ്രതിഷേധത്തിലേത് എന്ന് പറയുന്നത്.

കെ.എസ്.യു പ്രതിഷേധത്തിൽ ആകെ രണ്ട് പേരാണ് പങ്കെടുത്തത്. ഇവരെ തുടക്കത്തിൽ തന്നെ പോലീസ് തടഞ്ഞു. മന്ത്രിയുടെ അരികിൽ വരാൻ പോലും ഇവർക്ക് സാധിച്ചില്ല എന്നിരിക്കെ മന്ത്രി ഐ.സി.യുവിൽ എന്നൊക്കെയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ട്രോളായി മാറുകയാണ്.

india

മുസ്‌ലിം ലീഗ് ലയനം ചോദ്യം ചെയ്ത് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി

Published

on

ന്യൂ ഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗും തമ്മിൽ 2011 ലുണ്ടായ ലയനം ചോദ്യം ചെയ്തുകൊണ്ട് ദാവൂദ് മിയാൻ ഖാൻ നൽകിയ ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ലയനം നിയമ വിരുദ്ധമാണെന്നും അതിനാൽ റദ്ദ് ചെയ്യണമെന്നും പറഞ്ഞ് മിയാൻ ഖാൻ ഡൽഹി ഹൈക്കോടതിക്കു നൽകിയ ഹരജിയാണ് അന്തിമ വാദം കേട്ട ഹൈകോടതി തള്ളിയത്.

2011ൽ ഡൽഹിയിലെ കോൺസ്റ്റിട്യുഷൻ ക്ലബ്ബിൽ നടന്ന ലയന സമ്മേളനത്തിൽ പങ്കെടുത്തവരിൽ
രണ്ട് വ്യത്യസ്ത പാർട്ടികളിൽ ഒരേസമയം അംഗങ്ങളായാവരാണെന്നും ലയന പ്രമേയത്തിൽ ഒപ്പുവച്ച ഇ. അഹമ്മദ് ഉൾപ്പടെയുള്ളവർ യഥാർത്ഥത്തിൽ ഐയുഎംഎൽ മെമ്പർ ആയിരുന്നില്ല എന്നും അതിനാൽ ലയനം നിയമ വിരുദ്ധമാണെന്നുമായിരിന്നു ദാവൂദ് മിയാൻ ഖാന്റെ പ്രധാന ആരോപണം. അതോടൊപ്പം ഐയുഎംഎൽ എന്ന ദേശീയ പാർട്ടിയെ സംസ്ഥാന പാർട്ടിയായി തരം താഴ്ത്തുന്നതാണ് ലയന പ്രക്രിയയെന്നും അദ്ദേഹം ഹരജിയിൽ ആരോപിച്ചു.

എന്നാൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനുവേണ്ടി ഹാജരായ സുപ്രിം കോടതി അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും അഡ്വ. മർസൂക്ക് ബാഫക്കിയും ദാവൂദ് മിയാൻ ഖാനെ 2003ൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും അങ്ങനെയൊരാൾക്ക് ഹരജി നൽകാൻ പോലും അവകാശമില്ലെന്നും കോടതിയെ അറിയിച്ചു.

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും കേരള സംസ്ഥാന മുസ്‌ലിം ലീഗും തമ്മിലുള്ള ലയനം വ്യത്യസ്ത പാർട്ടികൾ തമ്മിലുള്ളതല്ലെന്നും മറിച്ച് ഒരേ ആശയം പിന്തുടരുന്ന പാർട്ടിയുടെ രണ്ട് വ്യത്യസത ഘടകങ്ങളുടെ ഏകോപനമായിരുന്നു എന്നുമായിരിന്നു ഐയുഎംഎലിന്റെ വാദം.

മുസ്‌ലിം ലീഗിന്റെ വാദം അംഗീകരിച്ച ഡൽഹി ഹൈക്കോടതി ദാവൂദ് മിയാൻ ഖാന് ഹരജി നൽകാൻ അവകാശമില്ലെന്ന് കണ്ടെത്തി ഹരജി തള്ളുകയായിരിന്നു.

അതേസമയം വളരെ സൂക്ഷമമായ രീതിയിൽ ലയനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് ലയനം അംഗീകരിച്ചതെന്ന് ഇലക്ഷൻ കമ്മീഷനുവേണ്ടി ഹാജരായ സിദ്ധാർഥ് വശിഷ്ട് ഹൈ കോടതിയെ അറിയിച്ചു.

മുസ്‌ലിം ലീഗിനുവേണ്ടി അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി എന്നിവരും ദാവൂദ് മിയാൻ ഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഘോഷ്, ഇലക്ഷൻ കമ്മീഷനുവേണ്ടി സിദ്ധാർഥ് വശിഷ്ട് എന്നിവർ ഹാജരായി. ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് അമിത് ബൻസലാണ് വിധി പ്രസ്താവിച്ചത്.

Continue Reading

kerala

‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍

ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല.

Published

on

By

‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്തുകൊണ്ട് നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷായുടെ മറുപടി സത്യവാങ്മൂലം. ഒരു സിനിമയിലെ ഉള്ളടക്കത്തെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് പോലുള്ള വിദഗ്ധ സമിതി നടത്തുന്ന വിലയിരുത്തലിന് പകരം കോടതി സ്വന്തം നിലയിലുള്ള ഒരു നിഗമനത്തിലെത്തുന്നത് കോടതിയുടെ മേല്‍നോട്ടാധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ഹൈക്കോടതി സിനിമ കണ്ട് വിലയിരുത്തുന്നത് സെന്‍സര്‍ ബോര്‍ഡിന് പകരമാവില്ല. ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ്. വിദഗ്ധര്‍ കണ്ട് വിലയിരുത്തിയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന് നിര്‍മാതാവ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വെറും രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ മാത്രം കണ്ട് സിനിമയെ വിലയിരുത്താനാവില്ലെന്നും, ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാന്‍ സിനിമാറ്റോഗ്രാഫ് ആക്ട് പ്രകാരം സെന്‍സര്‍ ബോര്‍ഡിനാണ് അധികാരമെന്നും നിര്‍മാതാവ് വാദിച്ചു.

Continue Reading

kerala

പെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍

നഞ്ചുകലക്കി മീന്‍പിടുത്തം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വര്‍ധിച്ചതാകാമെന്ന പ്രാഥമിക നിഗമനമാണ് ഉയരുന്നത്.

Published

on

കുമളി: പെരിയാറില്‍ പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തി. നാല് പെരുമ്പാമ്പുകളാണ് ചത്തുപൊങ്ങിയത്. തടിയമ്പാട് സമീപം മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് രണ്ട് പെരുമ്പാമ്പുകള്‍ ചത്ത നിലയില്‍ കുടുങ്ങി കിടക്കുന്നതും മറ്റുചിലത് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. സമീപത്ത് മത്സ്യങ്ങളും ചത്തുപൊങ്ങിയിട്ടുണ്ട്. നഞ്ചുകലക്കി മീന്‍പിടുത്തം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വര്‍ധിച്ചതാകാമെന്ന പ്രാഥമിക നിഗമനമാണ് ഉയരുന്നത്. പെരിയാറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ അനധികൃത മത്സ്യബന്ധനം വര്‍ധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫിഷറീസ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് പെരുമ്പാമ്പുകളുടെ മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending