Connect with us

kerala

വലിയങ്ങാടിയില്‍ വീണ്ടും കെട്ടിട ഭാഗം തകര്‍ന്നുവീണ് അപകടം; ആശങ്ക ഉയര്‍ത്തി നാട്ടുകാര്‍

അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു.

Published

on

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണതാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നുവെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിയില്‍ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശി അഷ്‌റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഗ്രാമിന് 10 കൂടി

സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണവിലയില്‍ ഇന്നും നേരിയ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,840 രൂപയായി. പവന്‍ വില 80 രൂപ കയറി 1,18,720 രൂപയിലെത്തി. അതേസമയം, വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.

ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 2026 ജനുവരി 29-നായിരുന്നു. അന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു. ആഗോള രാഷ്ട്രീയ പ്രതിസന്ധികളും യുദ്ധ സാഹചര്യങ്ങളും മൂലം ഓഹരി വിപണികളില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കൂടാതെ, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങുന്നത് കൂടി വിപണിയെ ബാധിച്ചുവെന്നതാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

Continue Reading

kerala

അഞ്ചുപേര്‍ക്ക് പുതുജീവന്‍: കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു

ജിജിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്.

Published

on

By

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജിജിന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്തു. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പിന്നില്‍നിന്ന് കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ജിജിന് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.

ജിജിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, ഒരു വൃക്ക എന്നിവ കിംസ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കോര്‍ണിയ കണ്ണാശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയകള്‍ പുരോഗമിക്കുകയാണ്. മരണത്തിന് മുമ്പ് തന്നെ ജിജിന് അവയവദാനത്തിന് താത്പര്യമുണ്ടായിരുന്നുവെന്നാണ് വിവരം. കെ-സോട്ടോ അധികൃതര്‍ ബന്ധുക്കളെ ബന്ധപ്പെട്ടതോടെ കുടുംബം അവയവദാനത്തിന് സമ്മതം നല്‍കി.

Continue Reading

kerala

ജനങ്ങളെ കബളിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍തോതില്‍ കടമെടുത്തും നികുതിപ്പണം ദുരുപയോഗം ചെയ്തും തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ശമ്പള പരിഷ്‌കരണ കമീഷനോട് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുന്നത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ ബാധ്യത കെട്ടിവെക്കാനാണ്. വീണ്ടും അധികാരത്തില്‍ വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം തന്ത്രങ്ങള്‍ പയറ്റുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനമായ സ്പാര്‍ക്കില്‍ നിന്ന് ഡാറ്റ മോഷ്ടിച്ചതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും സി.പി.എം നേതൃത്വത്തിനും നേരിട്ട് പങ്കുണ്ട്. ഡാറ്റ വിലപ്പെട്ട സ്വത്താണെന്നിരിക്കെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും സതീശന്‍ പറഞ്ഞു.

റെക്കോര്‍ഡ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയ സര്‍ക്കാര്‍ ഇപ്പോള്‍ പി.എസ്.സി പ്രായപരിധി കൂട്ടി ഉദ്യോഗാര്‍ഥികളെ പറ്റിക്കുകയാണെന്നും ന്യൂനപക്ഷ പ്രശ്‌നങ്ങള്‍ പഠിച്ച ജെ.ബി. കോശി കമീഷന്‍ റിപ്പോര്‍ട്ട് മൂന്ന് വര്‍ഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോള്‍ അംഗീകരിച്ചതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഖജനാവ് കാലിയായിട്ടും ചുമട്ടുതൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് 250 കോടിയും സഹകരണ ബാങ്കുകളില്‍ നിന്ന് 10,000 കോടിയും എടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. നികുതിപ്പണം ഉപയോഗിച്ചുള്ള ഈ പ്രചാരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സതീശന്‍ പറഞ്ഞു.

തുടര്‍ഭരണം ഉറപ്പാക്കാന്‍ സി.പി.എമ്മിന്റെ ഫണ്ടാണ് ഉപയോഗിക്കേണ്ടതെന്നും ജനങ്ങളുടെ നികുതിപ്പണമല്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending