Connect with us

kerala

വൈറ്റില കൊലപാതകം; സുധ നേരിട്ടത് ക്രൂരമര്‍ദ്ദനം, പ്രതിയുടെ വെളിപ്പെടുത്തല്‍

വൈറ്റിലയില്‍ സുധ ബേബി കൊല്ലപ്പെട്ട കേസില്‍ ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്ത്.

Published

on

എറണാകുളം: വൈറ്റിലയില്‍ സുധ ബേബി കൊല്ലപ്പെട്ട കേസില്‍ ക്രൂര മര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതിയായ ഷാജിയെ റെയില്‍വേ ട്രാക്കിന് സമീപത്തെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സുധയുടെ മുഖത്ത് ശക്തമായി കൈകൊണ്ട് ഇടിച്ചതായും തുടര്‍ന്ന് കല്ലിലേക്കു തള്ളിയിടുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. തള്ളിയിടുമ്പോള്‍ തല കല്ലില്‍ ഇടിച്ചതായും ആയുധം ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ശബ്ദം പുറത്തുവരാതിരിക്കാന്‍ വായ് പൊത്തി പിടിച്ചിരുന്നുവെന്നും മൊഴിയുണ്ട്. സുധയുമായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഭയം കൊണ്ടാണ് കൃത്യം നടത്തിയതെന്ന് പ്രതി പറഞ്ഞതായി കൊച്ചി ഡി.സി. പി അശ്വതി ജിജി അറിയിച്ചു. വര്‍ഷങ്ങളായുള്ള പരിചയബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. പൊന്നുരുന്നി സ്വദേശിയും മുന്‍ ഹൈക്കോടതി ജീവനക്കാരനുമായ പ്രതി ഷാജിയെ കോടതിയില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

kerala

അമ്മയുടെ മൃതദേഹം അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവം; മകന്‍ കസ്റ്റഡിയില്‍

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

on

ആലപ്പുഴ: തുറവൂര്‍ മനക്കോടം സ്വദേശിനി രാധ (75)യുടെ മൃതദേഹം മകന്‍ വീട്ടിലെ അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ ദുരൂഹത. രാധയുടെ മകന്‍ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്നാണ് ഗിരീഷ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് മറ്റാരും അറിയാതെ അടുക്കളയില്‍കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും മുകളില്‍ അടുപ്പുകല്ല് വയ്ക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. ഗിരീഷിന്റെ ഭാര്യ പിണങ്ങി വേറെയിടത്ത് താമസിക്കുകയാണ്. അവിടെ നിന്ന് മക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി ‘അമ്മൂമ്മ മരിച്ചു’ എന്നാണ് അറിയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. വരുന്ന വഴി മണ്‍വെട്ടി വാങ്ങിയതും മൃതദേഹം കുഴിച്ചുമൂടിയതും ദുരൂഹത ഉയര്‍ത്തുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. കുട്ടികള്‍ വീട്ടിലെത്തിയപ്പോള്‍ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പൊലീസിനെ സമീപിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; എട്ട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

Published

on

By

സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴമുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

 

Continue Reading

kerala

‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്രത്തിനോട് ഹൈക്കോടതി

വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

Published

on

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിസ്സാരമായി കാണരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടും എന്തുകൊണ്ടാണ് അന്തിമ തീരുമാനം ഇത്രയധികം നീണ്ടുപോകുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലം എയിംസിന് വേണ്ടിയുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളം ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ കേന്ദ്ര ബജറ്റുകളില്‍ കേരളത്തെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Continue Reading

Trending