kerala
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; എട്ട് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുവരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴമുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.
kerala
‘എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്’; കേന്ദ്രത്തിനോട് ഹൈക്കോടതി
വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം നിസ്സാരമായി കാണരുതെന്ന് ഹൈക്കോടതി. വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. അതേസമയം മറുപടി നല്കാന് നാലാഴ്ചത്തെ സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച് കൃത്യമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. എയിംസ് കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിട്ടും എന്തുകൊണ്ടാണ് അന്തിമ തീരുമാനം ഇത്രയധികം നീണ്ടുപോകുന്നതെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ സ്ഥലം എയിംസിന് വേണ്ടിയുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കേരളം ഉന്നയിക്കുന്ന ആവശ്യമാണിത്. എന്നാല്‍ കേന്ദ്ര ബജറ്റുകളില്‍ കേരളത്തെ പരിഗണിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
kerala
പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
ആലപ്പുഴ: ആലപ്പുഴ ചമ്പക്കുളത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്പക്കുളം പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന ആന്‍ മരിയ (18) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കൊയിലാണ്ടിയില്‍ 21കാരിയെയും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പൊയില്‍ക്കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്. കൊയിലാണ്ടിയിലെ ശ്രീനാരായണ ഗുരു കോളേജ്,വിദ്യാര്‍ത്ഥിനിയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നു. ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. മാനസിക സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ വിദഗ്ധരുടെ സഹായം തേടുക. 1056 ഹെല്പ്ലൈന് നമ്പറില്‍ വിളിച്ച് ആശങ്കകള്‍ പങ്കുവെയ്ക്കാം.
kerala
വലിയങ്ങാടിയില്‍ വീണ്ടും കെട്ടിട ഭാഗം തകര്‍ന്നുവീണ് അപകടം; ആശങ്ക ഉയര്‍ത്തി നാട്ടുകാര്‍
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു.
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ വീണ്ടും കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് അപകടം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണതാണ് സംഭവം. കെട്ടിടത്തിന്റെ മുകളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്നുവെങ്കിലും അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. വലിയങ്ങാടിയില്‍ കാലപ്പഴക്കമുള്ള നിരവധി കെട്ടിടങ്ങള്‍ നിലനില്‍ക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടിയന്തര പരിശോധനയും സുരക്ഷാ നടപടികളും വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 60 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് നാല് പേര് മരിച്ചിരുന്നു. കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന ചുമട്ടുതൊഴിലാളികളായ കിണാശ്ശേരി സ്വദേശി അഷ്റഫ്, ജബ്ബാര്‍, അത്തോളി സ്വദേശി ബഷീര്‍, തിരുവങ്ങൂര്‍ സ്വദേശി വിനോദ് എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. സംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്തെ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ നടത്തണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
-
kerala2 days ago‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala19 hours ago‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
