Connect with us

Video Stories

മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ

RAMZAAN
Recipe

Published

on

ആവശ്യമായ സാധനങ്ങള്‍:

നേന്ത്രപഴം : 4 എണ്ണം
തേങ്ങ ചിരണ്ടിയത് : 1 കപ്പ്
പഞ്ചസാര : 3 ടേബിള്‍സ്പൂണ്‍
കശുവണ്ടി: 10 എണ്ണം (ചെറുതായി അരിഞ്ഞത്)
ഉണക്ക മുന്തിരി: 2 ടേബിള്‍സ്പൂണ്‍
ഏലക്കപ്പൊടി: ഒരു നുള്ള്
നെയ്യ് : 1 ടേബിള്‍സ്പൂണ്‍
വറുക്കാന്‍: വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. നേന്ത്ര പഴം വേവിക്കുക (Steam ചെയ്യാം): വേവിച്ച പഴം നന്നായി മാഷ് ചെയ്യുക. അതിലേക്ക് അല്പം പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ത്ത് മൃദുവായ മാവ് പോലെ ആക്കുക.

2. Filling തയ്യാറാക്കല്‍ : പാനില്‍ നെയ്യ് ചൂടാക്കുക. കശുവണ്ടി, മുന്തിരി ചേര്‍ത്ത് ഇളക്കുക. തേങ്ങ ചിരണ്ടിയത് ചേര്‍ത്ത് 23 മിനിറ്റ് ഇളക്കുക., പഞ്ചസാരയും ഏലക്കപ്പൊടിയും ചേര്‍ത്ത് Mix ചെയ്ത് മാറ്റിവെക്കുക.

3. ഉന്നക്കായ Shape ചെയ്യല്‍: മാഷ് ചെയ്ത പഴത്തില്‍ നിന്ന് ചെറിയ ഉരുള എടുക്കുക. കൈയില്‍ എണ്ണ പുരട്ടി പഴം പരത്തി എടുക്കുക. നടുവില്‍ ഫില്ലിംങ് വെക്കുക. അടച്ചു നീളമു ള്ള (Oval) Shape ആക്കുക.

4. വറുക്കല്‍: പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഉന്നക്കായ ചെറു തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരുംവരെ വറുക്കുക.

 

Video Stories

കായംകുളത്ത് നവജാത ശിശുവിന്റെ മരണം; സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Published

on

By

കായംകുളം: കായംകുളത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. Kayamkulam Medical Trust Hospital ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അജീഷ്–അതുല്യ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

അതുല്യയ്ക്ക് ഈ മാസം 24-ാം തീയതിയായിരുന്നു പ്രസവത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രസവവേദന അനുഭവപ്പെട്ടതോടെ ഇന്നലെ യുവതിയെ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്കാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഹാർട്ട് ബീറ്റ് കുറവാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുഞ്ഞിനെ Government Medical College, Alappuzhaയിലേക്ക് മാറ്റുന്നതിനിടെ, ആശുപത്രിയിൽ എത്തും മുമ്പ് കുഞ്ഞ് മരിച്ചതായി കുടുംബം അറിയിച്ചു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം വണ്ടാനം മെഡിക്കൽ കോളേജിൽ നടക്കും.

ഇതിനിടെ, രണ്ട് ദിവസം മുൻപ് ബ്ലീഡിംഗ് അനുഭവപ്പെട്ടതിനെ തുടർന്ന് അതുല്യയെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി ജീവനക്കാർ തയ്യാറായിരുന്നില്ലെന്നാണ് ഭർത്താവ് അജീഷിന്റെ ആരോപണം. അന്ന് വേദനയ്ക്കുള്ള മരുന്ന് നൽകി തിരികെ വിട്ടുവെന്നും, പിന്നീട് വേദന അനുഭവപ്പെട്ടതായി അറിയിച്ചപ്പോൾ “24-ാം തീയതിയല്ലേ പ്രസവ തീയതി, എന്തിന് നേരത്തെ അഡ്മിറ്റ് ആകണം” എന്നായിരുന്നു ആശുപത്രി അധികൃതരുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു.

ഒടുവിൽ വാർഡിലെങ്കിലും കിടത്തണമെന്ന് വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് അതുല്യയെ അഡ്മിറ്റ് ചെയ്തുവെന്നും, ആ സമയത്ത് കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading

Video Stories

മുട്ട ബജി

RAMZAN
Recipe

Published

on

By

ആവശ്യമായ സാധനങ്ങള്‍:

  • കടലപ്പൊടി – 2 കപ്പ്
  • മൈദ പ്പൊടി – 2 കപ്പ്
  • മുട്ട – 2 എണ്ണം.
  • മല്ലിച്ചപ്പ് രണ്ട് തണ്ട്
  • പച്ചമുളക് – 2/3 എണ്ണം
  • ഇഞ്ചി. കൊതിയാരിഞ്ഞത്
  • വലിയ ഉള്ളി 1 എണ്ണം
  • മുളക്‌പൊടി 1/4 ടീസ്പൂണ്‍
  • മഞ്ഞള്‍പൊടി.1/4 ടീസ്പൂണ്‍
  • ഗരം മസാല പൊടി – ഒരു നുള്ള്
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്നവിധം:

മൈദയും കടലടപ്പൊടിയും ഉപ്പും ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിച്ചപ്പ്, ഇവ അരിഞ്ഞതും മുട്ട പുഴുങ്ങി ചെറുതായി മുറിച്ചതും മുളകുപൊടി, മഞ്ഞള്‍പൊടി, ഗരം മസാലയും കൂടി നന്നായി കുറച്ചു വെള്ളവും ചേര്‍ത്ത് കുഴച് ഉരുളകളാക്കി വെളിച്ചെണ്ണയില്‍ ഇട്ടു പൊരിച്ചു കോരുക.

Continue Reading

Video Stories

അഞ്ച് വര്‍ഷത്തെ ശമ്പളം മുടങ്ങി; നോഷണല്‍ അധ്യാപകര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തില്‍

2016 ൽ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് അധ്യാപകർക്കാണ് അഞ്ച് വർഷത്തെ ശമ്പളം ഇതുവരെ ലഭിക്കാത്തത്

Published

on

By

കോഴിക്കോട്: 2016 മുതല്‍ 2021 വരെയുള്ള അഞ്ച് വര്‍ഷത്തെ മുടങ്ങിയ ശമ്പളം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ നോഷണല്‍ അധ്യാപകര്‍ പ്രതിഷേധം ശക്തമാക്കി. 2016-ല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകരാണ് ഇതുവരെ ശമ്പളം ലഭിക്കാതിരുന്നത്. ഏകദേശം 7,000ഓളം അധ്യാപകര്‍ക്ക് ഇതിന്റെ ബാധ്യത നേരിടേണ്ടിവരുന്നതായാണ് വിലയിരുത്തല്‍.

നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നുവെങ്കിലും 2016-2021 കാലയളവിലെ ശമ്പളം വിതരണം ചെയ്തിട്ടില്ലെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. നിയമനാംഗീകാര ഉത്തരവില്‍ പ്രസ്തുത കാലയളവില്‍ ‘സാങ്കല്‍പിക ശമ്പളം’ മാത്രമേ ലഭ്യമാകൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതും വിവാദമായിട്ടുണ്ട്. എന്നാല്‍ ആ കാലയളവില്‍ അധ്യാപകര്‍ പൂര്‍ണകാല സേവനം അനുഷ്ഠിച്ചതിനാല്‍ യഥാര്‍ത്ഥ ശമ്പളമാണ് നല്‍കേണ്ടതെന്ന് അവര്‍ ആവശ്യപ്പെടുന്നു.

കോവിഡ് മഹാമാരിയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്കിടയിലും ക്ലാസുകള്‍ കൈകാര്യം ചെയ്തതായും ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നതില്‍ പങ്കാളികളായതായും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അവര്‍ പറയുന്നു.

അതേസമയം, നിയമന പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന പ്രചാരണം സര്‍ക്കാര്‍ ശക്തമാക്കുന്നതിനിടെയാണ് ശമ്പളാവശ്യവുമായി നോഷണല്‍ അധ്യാപകര്‍ സമര രംഗത്തിറങ്ങിയത്. മുടങ്ങിയ ശമ്പളം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിവിധ ജില്ലകളില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്.

Continue Reading

Trending