kerala
ആരോഗ്യമന്ത്രിയുടെ അപഹാസ്യ ആക്രമണ കഥ ഡാറ്റാ ചോർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്നും സർക്കാരിനെ രക്ഷിക്കാനുള്ള അടവ് നയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ശ്രമം കൂടിയാണ്.
കെ.എസ്.യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും പരിക്ക് ഉണ്ടായിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. കേരളത്തിലെ ശാന്തമായ രാഷ്ട്രീയ അന്തരീക്ഷം കലാപകലുഷിതമാക്കാനാണ് ആരോഗ്യമന്ത്രിയുടെ അപഹാസ്യ നാടകം സഹായിക്കുക.
ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന കഥയിറക്കുന്നത് നിലവിലെ നീറുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് മാത്രമാണ് ‘. ഇതിൻറെ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാനാണ് ഉദ്ദേശമെങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും.
അക്രമം നോക്കിനിൽക്കുന്ന പൊലീസ് മറുപടി പറയേണ്ടിവരും. ഈ ആക്രമണ കഥയെ പരിചയയാക്കി ഡേറ്റ ചോർച്ച വിഷയത്തിൽ നിന്ന് സർക്കാരിന് രക്ഷപെടാൻ ആവില്ല – ചെന്നിത്തല പറഞ്ഞു. ഇിതിനെ മറയാക്കി കൊണ്ട് കണ്ണൂർ ഡി.സി.സി ഓഫീസിന് നേരെ നടന്ന ആക്രമണത്തിൽ ശക്തമായരീതിയിൽ പ്രതിഷേധിക്കുന്നു.
kerala
‘യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു’; ആരോഗ്യമന്ത്രിക്കെതിരെ ഒ ജെ ജനീഷ്
തൃശൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ സ്വായത്തമാക്കിയ അഭിനയ കല ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടെന്ന് കണ്ണൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കെഎസ്യു പ്രതിഷേധത്തിന് നേരെയുള്ള പ്രകടനം കണ്ടാല്‍ മനസിലാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. പ്രതിഷേധക്കാരെ കാണുമ്പോള്‍ മന്ത്രി വിക്രം സിനിമയിലെ അന്യനെ പോലെയാണ് പെരുമാറുന്നതെന്നും ജനീഷ് പറഞ്ഞു.
പ്രതിഷേധക്കാര്‍ പോയി കഴിഞ്ഞാല്‍ അമ്പിയെപോലെ തരം മാറി അഭിനയിക്കാനും വളരെ പെട്ടെന്ന് അവര്‍ക്ക് സാധിക്കുന്നുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൊട്ടടുത്തേക്ക് പോലും എത്താന്‍ സാധിക്കാതെ പൊലീസ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം എന്നാണ് ദൃശ്യങ്ങളില്‍ മന്ത്രി കെഎസ്യു പ്രവര്‍ത്തകരോട് വിളിച്ച് ചോദിക്കുന്നത്. അല്പം പോലും പക്വതയും പാകതയും ഇല്ലാത്ത രീതിയിലാണ് ഒരു പ്രതിഷേധം ഉണ്ടാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനകത്തൊരു പ്രതിഷേധത്തിനോട് എങ്ങനെ പെരുമാറണം എന്നതുപോലും മനസിലാക്കാത്ത രീതിയിലാണ് മന്ത്രി പെരുമാറുന്നത്.
വനിത പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയെ തടഞ്ഞ് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രിയുടെ കയ്യിലെ മുറിവ് സമരത്തിന് മുന്‍പും മണിക്കൂറുകള്‍ക്ക് മുന്‍പും പങ്കെടുത്ത പരിപാടികളിലെ ഫോട്ടോകളില്‍ കാണാനുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ഇരുവറില്‍ മലയാളത്തിന്റെ വിസ്മയ നടനായ മോഹന്‍ ലാലിനെ മുഖ്യമന്ത്രി അഭിനയിച്ച് തോല്‍പ്പിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രിയെ ഇന്ന് ആരോഗ്യമന്ത്രി തെരുവില്‍ ഒരു സംഘര്‍ഷ സ്ഥലത്ത് പോലും അഭിനയിച്ച് തോല്‍പ്പിക്കുന്നത് അതിശയമുളവാക്കുന്ന അഭിനയസിദ്ധിയുടെ ഉടമയാണ് ആരോഗ്യമന്ത്രിയെന്ന് തെളിയിക്കുന്നു. ഇവരുടെ അഭിനയം കാണുമ്പോള്‍ കേരള ജനത പകച്ച് നിന്ന് ചോദിക്കുകയാണ്. യാരമ്മ നീങ്കെ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന സംബന്ധിച്ച് ശിവന്‍കുട്ടി ഗുണ്ടയല്ല മന്ത്രിയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു പ്രത്യേക സ്റ്റാഫിനെ കൂടി അദ്ദേഹത്തിന്റെ വകുപ്പില്‍ വെയ്ക്കേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്. യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനേയും നേരിടുമെന്ന് വെല്ലുവിളിക്കുന്ന വസീഫ് അല്പമെങ്കിലും ആര്‍ജ്ജവമുണ്ടെങ്കില്‍ ആരോഗ്യമന്ത്രിക്ക് നേരെയാണ് സമരം നടത്തേണ്ടത്.
മന്ത്രിയുടെ അഭിനയത്തില്‍ വേദനിക്കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടേയും കണ്ണ് ചൂഴ്ന്ന് എടുക്കപ്പെടേണ്ടി വന്ന സനൂപിന്റേയും വേദനകളെ കാണാന്‍ സാധിക്കുന്നില്ല. അത്തരത്തില്‍ ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉള്ളിടത്തോളം കാലം കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരങ്ങളെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനും സാധിക്കില്ലെന്നും സമരങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.
kerala
‘ഒരു കെഎസ്യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല’; കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമെന്ന് കോണ്‍ഗ്രസ്
കൊച്ചി: കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മന്ത്രിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നത് ആരോപണം മാത്രമാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. പുറത്തുവന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കെഎസ്യുക്കാരനും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കാന്‍ ഒരു മടിയുമില്ലെന്നും വി.ഡി സതീശന് പറഞ്ഞു. മന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരുമെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.
ആരോഗ്യ മന്ത്രിക്ക് പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിയെ പരിക്കേല്പിക്കുന്നതിന്റെ ദൃശ്യം കണ്ടിട്ടില്ല. ആരും മന്ത്രിയെ കൈ കൊണ്ട് സ്പര്‍ശിക്കുന്നതോ പരിക്കേല്‍പ്പിക്കുന്നതോ പരിക്കോ താന്‍ ദൃശ്യങ്ങളില്‍ കണ്ടിട്ടില്ല. പരിക്കേറ്റിട്ടുണ്ടോ എന്ന് തനിക്ക് പറയാനാകില്ലെന്നും അതെല്ലാം പരിശോധിക്കണമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
അക്രമം ഉണ്ടായെന്ന വാദം തള്ളി കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. മന്ത്രിക്ക് പരിക്കേറ്റുവെന്നത് സിപിഐഎം വ്യാഖ്യാനം മാത്രമാണ്. ‘മന്ത്രി രക്തസാക്ഷി പരിവേഷം അണിയുകയാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധം ഒരിക്കലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് മാറിയിട്ടില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കെഎസ് യു സംസ്ഥാന പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ല. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. ആരോഗ്യമേഖല വെന്റിലേറ്ററായി കിടക്കുമ്പോള്‍ മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും അലോഷ്യസ് പ്രതികരിച്ചു.
kerala
കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റുവെന്ന മന്ത്രിയുടെ ആരോപണം വ്യാജമോ ?; കൈയിലുള്ളത് നേരത്തെയുള്ള മുറിവോ?
പരിക്കേറ്റുവെന്ന മന്ത്രി വീണ ജോർജ്ജിന്റെ ആരോപണം വ്യാജം. കൈയിലുള്ളത് നേരത്തെയുള്ള മുറിവാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തായി. മട്ടന്നൂരിൽ ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് പുറത്തായത്. ഈ ചിത്രത്തിൽ ആരോഗ്യമന്ത്രിയുടെ കൈയിലുള്ള മുറിവ് കാണാം. ഈ മുറിവാണ് പിന്നീടുണ്ടായ കെ.എസ്.യു പ്രതിഷേധത്തിലേത് എന്ന് പറയുന്നത്.

കെ.എസ്.യു പ്രതിഷേധത്തിൽ ആകെ രണ്ട് പേരാണ് പങ്കെടുത്തത്. ഇവരെ തുടക്കത്തിൽ തന്നെ പോലീസ് തടഞ്ഞു. മന്ത്രിയുടെ അരികിൽ വരാൻ പോലും ഇവർക്ക് സാധിച്ചില്ല എന്നിരിക്കെ മന്ത്രി ഐ.സി.യുവിൽ എന്നൊക്കെയുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ട്രോളായി മാറുകയാണ്.
-
News2 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News2 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News2 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala2 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala2 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
News2 days agoപുടിന് മൂന്നാം ലോകമഹായുദ്ധം ആരംഭിച്ചുകഴിഞ്ഞു; തടയുകയാണ് ഇനി ലക്ഷ്യം: വ്ളോദിമര്‍ സെലന്‍സ്കി
-
kerala2 days ago‘കാലിലെ മുറിവ് ഉണങ്ങുന്നില്ല’: മഅ്ദനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala1 day ago‘നവകേരള സര്‍വേ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചരണം’; വി ഡി സതീശന്
