kerala
വീണാ ജോര്‍ജിനെതിരായ പ്രതിഷേധം; കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് ആക്രമണം
വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതായി പരാതി. ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ കോഴിക്കോട് തിരുവള്ളൂരിലെ വീടിനു നേര്‍ക്കാണ് ആക്രമണം. ഇന്ന് പുലര്‍ച്ചെ 2.30തോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയത്.
kerala
‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല.
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിക്കുന്ന വീഡിയോ ഹാജരാക്കിയാല്‍ ഒരു പവന് സ്വര്‍ണം സമ്മാനമായി പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. മന്ത്രി വീണ ജോര്‍ജിനെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന് പറയുന്ന വീഡിയോ തെളിവായി ഹാജരാക്കിയാല്‍ നിങ്ങള്‍ക്കും നേടാം ഒരു പവന് സ്വര്‍ണം എന്നെഴുതിയ പോസ്റ്ററാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
വീണ ജോര്‍ജിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നത് ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കണ്ടെത്താനായിട്ടില്ല. മന്ത്രിയുടെ അടുത്ത് കറുത്ത തുണിയുമായി എത്തിയെന്ന രീതിയില്‍ ഒരു വിഡിയോ ദൃശ്യം പ്രചരിച്ചിരുന്നെങ്കിലും ഇത് മന്ത്രിയുടെ ഗണ്മാന് ധരിച്ച കരിനീല വസ്ത്രമാണെന്ന് പിന്നീട് തെളിഞ്ഞു. കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ലെന്നും സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മന്ത്രിയുടെ തിരക്കഥയാണിതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മന്ത്രിയുടേത് നാടകമാണെന്നും കഴുത്ത് ഉളുക്കിയതിന് ഐ.സി.യുവില്‍ ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നുമാണ് കെ.എസ്.യു നേതാക്കള്‍ പറഞ്ഞത്.
kerala
ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്.
തിരുവന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി. ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റെന്ന് കഴക്കുട്ടം സ്വദേശി എസ്ഐടിക്ക് കിട്ടിയ പരാതിയില്‍ പറയുന്നത്. 2020ലാണ് ഉണ്ണികൃഷ്ണന് പോറ്റി ഭൂമി തട്ടിപ്പ് നടത്തിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭൂമി തട്ടിപ്പില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ മാസം അഞ്ചിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന് പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലായിരുന്നു ജാമ്യം നല്‍കിയത്.
kerala
വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.
എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു.
നേരത്തെ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു. മേൽ നടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി കൈമാറി. വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനൽ കേസുകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രണ്ടാഴ്ചക്ക് ശേഷം പരിശോധിക്കും.
-
News20 hours agoതുറവൂര്‍ മഹാക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; നഷ്ടം 5 ലക്ഷം രൂപവരെ
-
Video Stories20 hours agoമലബാര്‍ സ്പെഷ്യല്‍ ഉന്നക്കായ
-
News20 hours agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
-
kerala20 hours agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala18 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala18 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala17 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article17 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
