News
കുബ്ബൂസ് പോള
കുബ്ബൂസ് പോള
ആവശ്യമുള്ള സാധനങ്ങള്‍:
കുബ്ബുസ് – 5 എണ്ണം
ചിക്കന്‍- 250 ഗ്രാം
വെളിച്ചെണ്ണ 200 മില്ലി
സവാള -2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക്- 2 എണ്ണം
മുളക് പൊടി- 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ഖരം മസാല പൊടി-1/2 ടീസ്പൂണ്‍
മുട്ട -4 എണ്ണം
പാല് – 1/2 കപ്പ്
മല്ലിഇല ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
1. ചെറുതായി മുറിച്ചെടുത്ത ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മുളക് പൊടി, ഖരംമസാല പൊടി ഇവ പകുതി മാറ്റി വെച്ച ശേ ഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് 10 മിനിറ്റ് വെക്കുക,
2. വെളിച്ചെണ്ണയില്‍ ചിക്കന്‍ പൊരിച്ച് മാറ്റി വെക്കുക,
3. പൊരിച്ച എണ്ണ യില്‍ സവാള, മാറ്റിവെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക്, ബാക്കി വരുന്ന പൊടികളും ചേര്‍ത്ത് നന്നായി വയറ്റി അതിലേക്ക് പൊരിച്ച് വെച്ചചിക്കനും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക,
4. മുട്ടയും പാലും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് വെക്കുക,
5. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് തടവി കുബ്ബൂസ് മുട്ടയുടെ മിക്സില്‍ മുക്കി എടുത്ത് മേലെ ഫില്ലിങ്ങും വെച്ച് ലെയറായി വെച്ച് കൊടുക്കുക,
6. ബാക്കി വരുന്ന ഫില്ലിങ്ങും മുട്ടയുടെ മിക്സും മേലെ ഒഴിച്ച് 25 മിനിറ്റ് ചെറുതീയില്‍ അടച്ച് വേവിക്കുക
News
അപസ്മാര രോഗമുള്ളവരും വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.
റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് പരമപ്രധാനമാണെല്ലോ. ഈ മാസം വന്നു ചേരുന്നതിന് മുന്‍പേ ആത്മീയമായും മാനസികമാ യും ശുദ്ധി വരുത്തി പുണ്യങ്ങള്‍ നേടാന്‍ കാത്തിരിക്കുകയാവും ഓരോ വിശ്വാസിയും. താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.
പ്രത്യേകിച്ച് അപസ്മാരം പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ദിവസേന മരുന്നുകള്‍ കഴിക്കുന്നവരും. റമസാന്‍ മാസം വരുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഡോക്ടറെ കാണുകയും നോമ്പ് അനുഷ്ഠിക്കാന്‍ തന്റെ ആരോഗ്യം പ്രാപ്തമാണോ എന്ന് ഉറപ്പിക്കേണ്ടതുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചാല്‍ ആത്മീയമായ ചൈതന്യം നേടുന്നതോടൊപ്പം ആരോഗ്യകരമായ റമസാന്‍ മാസം ഓരോരുത്തര്‍ക്കും ആസ്വദിക്കാം.
മരുന്നുകളുടെ ക്രമീകരണം: മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്ന സമയം അത്താഴത്തിലേക്കും (suhoor)നോമ്പ് തുറക്കുന്ന സമയത്തേക്കും (iftar) മാറ്റുക. ശരീരത്തില്‍ കൂടുതല്‍ നേരം മരുന്നിന്റെ അളവ് നിലനിര്‍ത്തുന്ന ‘sustained release’ മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുക.
ഉറക്കം നിര്‍ബന്ധം: ഉറക്കക്കുറവ് അപസ്മാരം വരാനുള്ള പ്രധാന കാരണമാണ്. രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉറക്കം കുറയ്ക്കുന്നത് ഒഴിവാക്കുക. രാത്രി ലഭിക്കാത്ത ഉറക്കം പകല്‍ സമയത്ത് ഉറങ്ങി തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക.ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ ജലാംശം കുറയുന്നത് (Dehydration) മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതിനാല്‍ നോമ്പ് തുറന്ന ശേഷം അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് 2-2.5 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
ഭക്ഷണക്രമം: രക്തത്തിലെ പഞ്ചസാര യുടെ അളവ് പെട്ടെന്ന് കുറയുന്നത് Hypoglycemia) അപസ്മാരത്തിന് കാരണമായേക്കാം. അത്താഴത്തിന് സാവധാനം ഊര്‍ജ്ജം നല്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (ഓട്സ്, തവിട് അടങ്ങിയ അരി തുടങ്ങിയവ) ഉള്‍പ്പെടുത്തുക. ഇഫ്താര്‍ സമയത്ത് അമിതമായി മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുക: കണ്ണ് ഇരുണ്ടുപോവുകയോ, അസാധാരണമായ ഗന്ധമോ കാഴ്ചകളോ അനുഭവപ്പെടുകയോ). കഠിനമായ തലകറ ക്കം ഉണ്ടാവുകയോ ചെയ്താല്‍ നോമ്പ് തുടരുന്നത് അപകടകരമാണ്. ഉടന്‍ തന്നെ മധുരമുള്ള പാനിയങ്ങള്‍ കുടിക്കുകയും വിശ്രമിക്കുകയും വേണം.
വ്രതം ഒഴിവാക്കേണ്ട സാഹചര്യം: അടുത്തിടെ അപസ്മാരം ഉണ്ടായവരും, ഒന്നിലധികം മരുന്നുകള്‍ കഴിച്ചിട്ടും രോഗം നിയന്ത്രണവിധേയമല്ലാത്തവരും വ്രതം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. സ്വന്തം ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം മാത്രം നോമ്പ് അനുഷ്ഠിക്കുക.
മാനസികാരോഗ്യം: വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അത് അസുഖം കൂടാന്‍ കാരണമാകും. രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് മാനസികമായി ശാന്തത പാലിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ഈ സമയത്ത് വളരെ വലുതാണ്. എല്ലാവര്ക്കും ആരോഗ്യത്തോടെയുള്ള നല്ലൊരു റമസാന്‍ മാസം ആശംസിക്കുന്നു.
News
34,000 നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്; ഉടമകള്‍ക്ക് കൂട്ടത്തോടെ സന്ദേശമയച്ചു
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട 34,000 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ ഉടമകള്‍ക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ്.
സി.ഇ.ഐ.ആര് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്കിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
സൈബര്‍ വിങ് എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് ഇന്നുമുതല്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഫോണ്‍ നഷ്ടപരാതികളില്‍ നിരവധി കേസുകള്‍ ഇതുവരെ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതില്‍ ഫോണുകള്‍ കണ്ടെത്താനായത്.
കഴിഞ്ഞ ദിവസം മാത്രം ഏകദേശം 34,000 ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇത്രയും പരാതിക്കാര്‍ക്ക് ഇപ്പോള്‍ പോലീസ് സന്ദേശമയച്ചിട്ടുണ്ട്.
ഇതില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഏകദേശം 2,000 പരാതികളില്‍ 1,800 ഫോണുകള്‍ കണ്ടെത്തി. ഈ ഫോണ്‍ ഉടമകളില്‍ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.
ആകെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം ഏകദേശം 12,000 പേരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.
kerala
‘ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്’; കൂടുതല്‍ തെളിവുകളുമായി രമേശ് ചെന്നിത്തല
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
സ്ത്രീ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (OSD) വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച കത്തുകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.
കോടിക്കണക്കിന് രൂപ വാണിജ്യ മൂല്യമുള്ള ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
-
GULF23 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala1 day agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala1 day agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala24 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article23 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india23 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
