ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം റമസാന്‍ മാസത്തിലായതിനാല്‍ വോട്ടെടുപ്പ് സമയത്തില്‍ മാറ്റവരുത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. രാവിലെ അഞ്ച് മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും സഞ്ജീവ് ഖന്നയും ഉള്‍പ്പെടുന്ന അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. വോട്ടെടുപ്പിന്റെ സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് 6 വരെയാണെന്നും വ്രതമെടുക്കുന്നവര്‍ക്ക് രാവിലെ മുതല്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി കോടതി തള്ളിയത്. അഡ്വ. നിസാമുദ്ദീന്‍ പാഷയാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.