Connect with us

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

kerala

ലഹരി പരിശോധനയ്ക്കിടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും വെടിയുണ്ട കണ്ടെത്തി

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

Published

on

ആലപ്പുഴ : കാര്‍ത്തികപ്പള്ളി മേഖലയിലെ എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി അധ്യാപകര്‍ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ടത്.

കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ടു വെടിയുണ്ടകളാണ് കണ്ടെത്തിയത്. വീടിനു സമീപമുള്ള പറമ്പില്‍ കളിക്കുന്നതിനിടെയാണ് വെടിയുണ്ട കിട്ടിയതെന്ന് വിദ്യാര്‍ത്ഥി അധ്യാപകരോട് പറഞ്ഞതായി അറിയുന്നു. കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വെടിയുണ്ടകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നേടുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Continue Reading

kerala

ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റുന്നതനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം

ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല.

Published

on

കാസര്‍കോട് പാടത്ത് ഒന്നരമാസം മുന്‍പു പൊട്ടി വീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റ് കര്‍ഷകനു ദാരുണാന്ത്യം. ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി എ.കുഞ്ഞിരാമനാണ് (65) മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥയാണു മരണത്തിനു കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഈ വൈദ്യുതക്കമ്പി ഒന്നരമാസം മുന്‍പു പൊട്ടിയതാണ്, പരാതി നല്‍കിയിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല. പ്രദേശവാസികള്‍ പറഞ്ഞു.

പേരക്കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം സമീപത്തെ തോട്ടത്തില്‍ അടയ്ക്ക പെറുക്കാന്‍പോയ കുഞ്ഞിരാമനെ ഉച്ചയ്ക്കു രണ്ടിനാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊട്ടിവീണ ലൈനില്‍ പിടിച്ച നിലയിലായിരുന്നു മൃതദേഹം. കാലങ്ങളായി വീണുകിടക്കുന്ന ലൈനില്‍ വൈദ്യുതിയുണ്ടാകില്ലെന്ന ധാരണയില്‍ എടുത്തുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അപകടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.

സ്ഥിരമായി പാടത്തിനു നടുവിലെ വൈദ്യുതിലൈന്‍ പൊട്ടിവീഴുന്നതിനാല്‍ മറുഭാഗത്തുകൂടി പുതിയ ലൈന്‍ സ്ഥാപിച്ചിരുന്നു. എന്നിട്ടും പഴയ ലൈനിലെ വൈദ്യുതി വിഛേദിച്ചിരുന്നില്ല. അതേസമയം, ലൈനിലേക്കുള്ള വൈദ്യുതി നേരത്തേ വിഛേദിച്ചതാണെന്നും എങ്ങനെയാണ് ഇതിലൂടെ വൈദ്യുതിപ്രവാഹമുണ്ടായതെന്നു പരിശോധിക്കുന്നുണ്ടെന്നും കെഎസ്ഇബി മാവുങ്കാല്‍ സെക്ഷന്‍ അസി.എന്‍ജിനീയര്‍ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 520 രൂപ കൂടി

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു.

Published

on

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 520 രൂപയുടെ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,970 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജി.എസ്.ടിയും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം.

ഇന്നലെ രണ്ടുതവണ സ്വര്‍ണവില നേരിയ തോതില്‍ താഴ്ന്നിരുന്നു. മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 95,240 രൂപയാണ് ഇന്നലെ വൈകീട്ട് രേഖപ്പെടുത്തിയത്.

അതേസമയം, ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സംസ്ഥാനത്തെ എല്ലായിടത്തും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. നിലവിലെ നിരക്ക് ഇതിലേക്കു ദൂരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലെ വിലയിലും പ്രതിഫലിക്കുന്നത്.

 

Continue Reading

Trending