Connect with us

News

അപസ്മാര രോഗമുള്ളവരും വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.

Published

on

റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് പരമപ്രധാനമാണെല്ലോ. ഈ മാസം വന്നു ചേരുന്നതിന് മുന്‍പേ ആത്മീയമായും മാനസികമാ യും ശുദ്ധി വരുത്തി പുണ്യങ്ങള്‍ നേടാന്‍ കാത്തിരിക്കുകയാവും ഓരോ വിശ്വാസിയും. താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് അപസ്മാരം പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ദിവസേന മരുന്നുകള്‍ കഴിക്കുന്നവരും. റമസാന്‍ മാസം വരുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഡോക്ടറെ കാണുകയും നോമ്പ് അനുഷ്ഠിക്കാന്‍ തന്റെ ആരോഗ്യം പ്രാപ്തമാണോ എന്ന് ഉറപ്പിക്കേണ്ടതുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചാല്‍ ആത്മീയമായ ചൈതന്യം നേടുന്നതോടൊപ്പം ആരോഗ്യകരമായ റമസാന്‍ മാസം ഓരോരുത്തര്‍ക്കും ആസ്വദിക്കാം.

മരുന്നുകളുടെ ക്രമീകരണം: മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്ന സമയം അത്താഴത്തിലേക്കും (suhoor)നോമ്പ് തുറക്കുന്ന സമയത്തേക്കും (iftar) മാറ്റുക. ശരീരത്തില്‍ കൂടുതല്‍ നേരം മരുന്നിന്റെ അളവ് നിലനിര്‍ത്തുന്ന ‘sustained release’ മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുക.
ഉറക്കം നിര്‍ബന്ധം: ഉറക്കക്കുറവ് അപസ്മാരം വരാനുള്ള പ്രധാന കാരണമാണ്. രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉറക്കം കുറയ്ക്കുന്നത് ഒഴിവാക്കുക. രാത്രി ലഭിക്കാത്ത ഉറക്കം പകല്‍ സമയത്ത് ഉറങ്ങി തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക.ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ ജലാംശം കുറയുന്നത് (Dehydration) മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതിനാല്‍ നോമ്പ് തുറന്ന ശേഷം അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് 2-2.5 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഭക്ഷണക്രമം: രക്തത്തിലെ പഞ്ചസാര യുടെ അളവ് പെട്ടെന്ന് കുറയുന്നത് Hypoglycemia) അപസ്മാരത്തിന് കാരണമായേക്കാം. അത്താഴത്തിന് സാവധാനം ഊര്‍ജ്ജം നല്‍കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (ഓട്സ്, തവിട് അടങ്ങിയ അരി തുടങ്ങിയവ) ഉള്‍പ്പെടുത്തുക. ഇഫ്താര്‍ സമയത്ത് അമിതമായി മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുക: കണ്ണ് ഇരുണ്ടുപോവുകയോ, അസാധാരണമായ ഗന്ധമോ കാഴ്ചകളോ അനുഭവപ്പെടുകയോ). കഠിനമായ തലകറ ക്കം ഉണ്ടാവുകയോ ചെയ്താല്‍ നോമ്പ് തുടരുന്നത് അപകടകരമാണ്. ഉടന്‍ തന്നെ മധുരമുള്ള പാനിയങ്ങള്‍ കുടിക്കുകയും വിശ്രമിക്കുകയും വേണം.

വ്രതം ഒഴിവാക്കേണ്ട സാഹചര്യം: അടുത്തിടെ അപസ്മാരം ഉണ്ടായവരും, ഒന്നിലധികം മരുന്നുകള്‍ കഴിച്ചിട്ടും രോഗം നിയന്ത്രണവിധേയമല്ലാത്തവരും വ്രതം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. സ്വന്തം ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം മാത്രം നോമ്പ് അനുഷ്ഠിക്കുക.

മാനസികാരോഗ്യം: വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അത് അസുഖം കൂടാന്‍ കാരണമാകും. രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് മാനസികമായി ശാന്തത പാലിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ഈ സമയത്ത് വളരെ വലുതാണ്. എല്ലാവര്‍ക്കും ആരോഗ്യത്തോടെയുള്ള നല്ലൊരു റമസാന്‍ മാസം ആശംസിക്കുന്നു.

 

News

34,000 നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്; ഉടമകള്‍ക്ക് കൂട്ടത്തോടെ സന്ദേശമയച്ചു

സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

Published

on

By

കേരളത്തില്‍ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട 34,000 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫോണ്‍ ഉടമകള്‍ക്ക് പോലീസ് കൂട്ടത്തോടെ സന്ദേശമയച്ചിരിക്കുകയാണ്.
സി.ഇ.ഐ.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ കണ്ടെത്തിയതെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഫോണ്‍ വീണ്ടെടുക്കുന്നതിനായി ഉടന്‍ തന്നെ പരാതി നല്‍കിയ പോലീസ് സ്റ്റേഷനുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് കേരള പോലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന്റെ പേരില്‍ വന്ന സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

സൈബര്‍ വിങ് എസ്.പി.യുടെ നിര്‍ദേശപ്രകാരമാണ് ഇന്നുമുതല്‍ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന ഫോണ്‍ നഷ്ടപരാതികളില്‍ നിരവധി കേസുകള്‍ ഇതുവരെ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ പരാതികള്‍ പരിഹരിക്കുന്നതിനായി സൈബര്‍ പോലീസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക ഡ്രൈവ് നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതില്‍ ഫോണുകള്‍ കണ്ടെത്താനായത്.

കഴിഞ്ഞ ദിവസം മാത്രം ഏകദേശം 34,000 ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇത്രയും പരാതിക്കാര്‍ക്ക് ഇപ്പോള്‍ പോലീസ് സന്ദേശമയച്ചിട്ടുണ്ട്.
ഇതില്‍ പമ്പ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഏകദേശം 2,000 പരാതികളില്‍ 1,800 ഫോണുകള്‍ കണ്ടെത്തി. ഈ ഫോണ്‍ ഉടമകളില്‍ പലരും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് അറിയിച്ചു.

ആകെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ മാത്രം ഏകദേശം 12,000 പേരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്.

 

Continue Reading

kerala

‘ഡാറ്റാ ചോര്‍ച്ചയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്’; കൂടുതല്‍ തെളിവുകളുമായി രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലക്ഷക്കണക്കിന് പാവപ്പെട്ട സ്ത്രീകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെയാണ് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

സ്ത്രീ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 35 വയസ്സിന് മുകളിലുള്ള ലക്ഷക്കണക്കിന് സ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (OSD) വിവരങ്ങള്‍ ആവശ്യപ്പെട്ട് അയച്ച കത്തുകള്‍ രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഒരു കോടിയിലധികം പേരുടെ വിവരങ്ങള്‍ സമ്മതമില്ലാതെ ശേഖരിച്ചുവെന്നാണ് പ്രധാന ആരോപണം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് നീക്കമെന്നും ചെന്നിത്തല ആരോപിച്ചു.

കോടിക്കണക്കിന് രൂപ വാണിജ്യ മൂല്യമുള്ള ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് ക്രിമിനല്‍ കുറ്റമാണെന്നും, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Continue Reading

kerala

വികസനമുദ്ര; പെരിന്തല്‍മണ്ണയുടെ പെരുമ അവതരിപ്പിച്ച് നജീബ് കാന്തപുരം

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ.

Published

on

By

പെരിന്തല്‍മണ്ണ: കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പിലാക്കിയ മാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ജന ങ്ങള്‍ക്ക് മുന്നില്‍ ലൈവില്‍ അവതരിപ്പിച്ച് നജീബ് കാന്തപുരം എം.എല്‍.എ. മണ്ഡലത്തില്‍ കൊണ്ടു വന്ന വന്‍കിട പദ്ധതികള്‍, അനുവദിച്ച ഫണ്ടുകള്‍, നേതൃത്വം നല്‍കിയ ജനകീയ സമരങ്ങള്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ അക്കമിട്ട് നിരത്തിക്കൊണ്ട് സംഘടിപ്പിച്ച പ്രത്യേക ‘ലൈവ്’ പരിപാടി പെരി ന്തല്‍മണ്ണ പെരുമ പീപ്പിള്‍സ് പ്രോഗ്രസ് സ്റ്റോറി ശ്രദ്ധേയമായി.

ശിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പ്രോഗ്രാം അവതരിപ്പിച്ചത്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 176 ചെറുതും വലുതുമായ റോഡുകള്‍ നവീകരിച്ചതായി എം.എല്‍.എ അവകാശപ്പെട്ടു. ഇതിനായി 59 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ നടപ്പാക്കിയ ഗ്രാമനിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 98 മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. കാര്യവട്ടം, പെരിന്തല്‍മണ്ണ വില്ലേജ് ഒഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി.

മേലാറ്റൂര്‍ എ.ഇ.ഒ ഓഫീസ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപയും ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1 കോടി രൂപയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവൃത്തികള്‍ക്ക് ഒരു കോടി രൂപയും ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് മെഷീനുകള്‍ വാങ്ങുന്നതിന് 8 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. പി.ടി.എം ഗവ. കോളേജില്‍ വിവിധ പ്രവര്‍ത്തികള്‍ക്കായി 53 ലക്ഷം രൂപയും, മേലാറ്റൂര്‍, ചെറുകര മിനി സ്റ്റേഡിയ നവീകരണത്തിന് 75 ലക്ഷം രൂപയും കൊടി കുത്തിമല റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും അനുവദിച്ചു.

മണ്ഡലത്തിലെ 4 സ്‌കൂളുകള്‍ ബസ് അനുവദിച്ചതായും അദ്ദേഹം കണക്കുകളും വീഡിയോ, ചിത്രങ്ങളും സഹിതം അവതരിപ്പിച്ചു. ഓരോ വികസന പദ്ധ തികളുടെയും വീഡിയോകളും ചിത്രങ്ങളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനും, കോളനികളുടെ പേര് മാറ്റുന്നതിനും വേണ്ടി നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ ക്രിയ പദ്ധതി നടപ്പാക്കാനായതും ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സര്‍വീസ് അക്കാദമി ആരംഭിച്ചതും യുവാക്കളുടെ സംരംഭക സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതിനായി സ്‌കെയിലപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിച്ചതും ക്രിയോത്സവം, ക്രിയോണം, സദ്ഗ്രാമം പദ്ധതികളും വലിയ നേട്ടമാണെന്ന് എം.എല്‍.എ കണക്കുകളും തെളിവുകളും നിരത്തി പറഞ്ഞു. പ്രോഗ്രാം രണ്ടര മണിക്കൂര്‍ നീണ്ടു. വിവിധ മേഖലകളില്‍ നിന്നുള്ള ഗുണഭോക്താക്കളും ജ നപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുറുമാരായ ആയിശ മേക്കോട്ടില്‍, കളപ്പാടന്‍ ഹുസ്സയിന്‍, സുധ പി.എസ്, ഷഹീന ടീച്ചര്‍, എ.കെ. നാസര്‍ മാസ്റ്റര്‍, അഡ്വ. എ.കെ. മുസ്തഫ, സി. സുകുമാരന്‍, എ. ആനന്ദന്‍, അഡ്വ. എസ്. അബ്ദുസ്സലാം, നാലകത്ത് ഷൗക്കത്ത്, സി.കെ. ഹാരിസ്, കൊളക്കാടന്‍ അസീസ്, സുബൈര്‍ മാസ്റ്റര്‍ പി, പി.ടി. സക്കീര്‍ മാസ്റ്റര്‍, ഫാത്തിമ അന്‍ഷി പ്രസംഗിച്ചു.

 

Continue Reading

Trending