Connect with us

News

ഫൈനൽ നാളെ: സലാഹും മാനെയും നോമ്പെടുക്കുമോ? നയം വ്യക്തമാക്കി യുർഗൻ ക്ലോപ്പ്

Published

on

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ തന്റെ ടീമിലെ പ്രധാന താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും റമസാൻ നോമ്പെടുക്കുന്നതു സംബന്ധിച്ച് നയം വ്യക്തമാക്കി ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പ്. ടോട്ടനം ഹോട്‌സ്പറിനെതിരായ ഫൈനൽ നടക്കുന്ന ദിനത്തിൽ മുസ്ലിം താരങ്ങളായ സലാഹും മാനെയും നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ താൻ തടയില്ലെന്ന് കോച്ച് വ്യക്തമാക്കി. ഇസ്ലാമിക ആചാരങ്ങളോട് തനിക്ക് ബഹുമാനമാണെന്നും റമസാൻ മാസത്തിലും അല്ലാത്തപ്പോഴും സലാഹിന്റെയും സാനെയുടെയും പ്രകടനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കളിക്കാർ നോമ്പെടുക്കുന്നതിൽ എനിക്കൊരു പ്രശ്‌നവുമില്ല. അവരുടെ മതത്തെ ഞാൻ ബഹുമാനിക്കുന്നു. നോമ്പെടുത്താണെങ്കിലും അല്ലെങ്കിലും ഏറ്റവും മികച്ച പ്രകടനം തന്നെയാണ് അവർ കാഴ്ചവെക്കാറുള്ളത്.’ – ഫൈനൽ മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ക്ലോപ്പ് പറഞ്ഞു.

‘നമസ്‌കാരം കഴിഞ്ഞ് സലാഹും മാനെയും ഡ്രസ്സിങ് റൂമിൽ വൈകിയെത്തുന്ന ദിവസങ്ങൾ ഉണ്ടാകാറുണ്ട്. ഈ ജീവിതത്തിൽ ഫുട്‌ബോളിനേക്കാൾ പ്രധാനമായ മറ്റു കാര്യങ്ങളുമുണ്ട്’ കോച്ച് കൂട്ടിച്ചേർത്തു.

അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാൻഡ മെട്രോപൊളിറ്റാനോയിലാണ് നാളെ ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുന്നത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് കിക്കോഫ്. സ്‌പെയിനിൽ രാത്രി 9.00 മണിയാണിത്. 9.37 നാണ് സൂര്യാസ്തമയം എന്നതിനാൽ, നോമ്പെടുക്കുന്നുണ്ടെങ്കിൽ സലാഹും മാനെയും ഭക്ഷണം കഴിക്കാതെ തന്നെ കളി തുടങ്ങേണ്ടി വരും.

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോൾ അയാക്‌സ് ടീമിലെ ഹകീം സിയെക്ക്, നുസൈർ മസ്രോയ് എന്നിവർ നോമ്പെടുത്താണ് കളി തുടങ്ങിയത്. സൂര്യാസ്തമയ സമയം ആയപ്പോൾ ഇരുവരും ടച്ച്‌ലൈനിലെത്തി എനർജി ജെൽ കഴിച്ച് നോമ്പ് മുറിക്കുകയായിരുന്നു. മത്സരത്തിൽ സിയെക്ക് ഒരു ഗോളും നേടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം തുടരുന്നു; ഇന്ന് മലപ്പുറത്ത് റോഡ് ഷോ

കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും

Published

on

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ പര്യടനം രണ്ടാം ദിവസവും തുടരുന്നു. ഇന്ന് മലപ്പുറം ജില്ലയിലാണ് കോൺഗ്രസിന്റെ റോഡ് ഷോ. ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലാണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30 ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും.

കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോയിൽ ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.

കഴിഞ്ഞ ദിവസം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം കോഴിക്കോട് മെഗാറാലിയെയും രാഹുൽ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. എൻഡിഎ സർക്കാരിനെയും ആർഎസ്എസിനെയും കടന്നാക്രമിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. എൽഡിഎഫും യുഡിഎഫും തമ്മിൽ ആശയപരമായി വ്യത്യാസം ഉണ്ട്. താൻ യുഡിഎഫിന് ഒപ്പം നിൽക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാർ വെറുപ്പിന്റെ ആശയങ്ങൾ പ്രചരിപ്പിച്ച് കേരളത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുൽ വിമർശിച്ചിരുന്നു.

Continue Reading

kerala

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു

ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്

Published

on

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയന്‍ അന്തരിച്ചു. 90 വയസായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര താരം മനോജ് കെ ജയന്‍ മകനാണ്. ഇരട്ടസഹോദരനായ കെജി വിജയനൊപ്പം ചേർന്ന് കച്ചേരികൾ നടത്തിയിരുന്നു. 1986ലാണ് വിജയൻ അന്തരിച്ചത്.

ആയിരത്തിലധികം ഗാനങ്ങൾക്കാണ് ഇവർ ഈണമിട്ടത്. ചലച്ചിത്ര ഗാനങ്ങൾ ഉൾപ്പെടെ ഭക്തിഗാനങ്ങൾക്കും ഈണമിട്ടു. 1965ൽ പുറത്തിറങ്ങിയ നക്ഷത്രദീപങ്ങൾ തിളങ്ങി ആയ സിനിമയാണ്.

2019 ല്‍ രാജ്യം പത്മശ്രീ നല്‍കി കെ.ജി. ജയനെ ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Continue Reading

crime

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓവർസിയറെ മുഖത്തടിച്ച കേസ്; 4 പേർക്കെതിരെ കേസ്

വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published

on

പത്തനംതിട്ട വായ്പൂരിൽ കെഎസ്ഇബി ഓഫീസറെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വായ്പൂരിലെ സെക്ഷൻ ഓഫീസിനുള്ളിൽ വെച്ചാണ് കെഎസ്ഇബി ഓവർസീയറെ യുവാവ് മുഖത്തടിച്ചത്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിൽ പ്രകോപിതനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെരുമ്പെട്ടി പൊലീസ് ആണ് കേസെടുത്തത്. മുഖത്തടിച്ച യുവാവിന് പുറമെ 4 പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎസ്ഇബി ഓവർസിയർ വിൻസെൻ്റ് മല്ലപ്പള്ളി താലൂക്ക് ആശുപ്രത്രിയിൽ ചികിൽസ തേടി.

മല്ലപ്പള്ളി, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തുകളില്‍ ശനിയാഴ്ച വൈകീട്ട് മഴയും കാറ്റും കാരണം മരങ്ങള്‍ വീണ് നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നിരുന്നു. ഇതെത്തുടര്‍ന്ന് ആയിരത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി.
വൈദ്യുതി മുടങ്ങിയതിൽ പരാതി പറയാനെന്ന പേരിൽ എത്തിയ മദ്യപ സംഘം പ്രകോപനം കൂടാതെ ആക്രമിക്കുകയായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. എഴുമറ്റൂര്‍ അരീക്കലില്‍നിന്ന് എത്തിയവരാണ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന വനിതാ സബ് എഞ്ചിനീയര്‍ അടക്കമുള്ളവരെ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

വിഷു ദിവസം അവധിയില്‍ ആയിരുന്നവരെക്കൂടി വിളിച്ചു വരുത്തി ലൈനുകള്‍ പുനഃസ്ഥാപിക്കുന്ന ജോലി വിശ്രമമില്ലാതെ നടത്തുന്നതിനിടെയാണ് ചിലര്‍ കയ്യേറ്റം ചെയ്തതെന്നും നിയമപരമായി നേടുമെന്നും അസി. എഞ്ചിനീയര്‍ നിര്‍മ്മല പറഞ്ഞു.

Continue Reading

Trending