News
ഡോക്ടര്‍മാരുടെ സമരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി.കളില്‍ ആളില്ല, നിരാശയോടെ മടങ്ങി രോഗികള്‍
രോഗികളെ പി.ജി. ഡോക്ടര്‍മാരാണ് പരിശോധിച്ചത്.
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോടില്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നതിനിടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാഴാഴ്ച സാധാരണയായി നാലായിരത്തിലധികം രോഗികള്‍ എത്താറുള്ള ദിവസമായിട്ടും ഇത്തവണ ഒ.പി.കളിലെത്തിയത് 1180 പേരുമാത്രം.
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രധാന ഒ.പി.കളായ ന്യൂറോസര്‍ജറി, നെഫ്രോളജി, യൂറോളജി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദിവസമായിട്ടുപോലും രോഗികളുടെ സാന്നിധ്യം വളരെ കുറവായിരുന്നു. ഒ.പി.കളിലെത്തിയവരില്‍ ഭൂരിഭാഗവും മറ്റ് ആശുപത്രികളില്‍നിന്ന് റഫര്‍ചെയ്ത് വന്നവരും, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ക്കായി അഡ്മിറ്റാകാന്‍ എത്തിയവരുമായിരുന്നു.
രോഗികളെ പി.ജി. ഡോക്ടര്‍മാരാണ് പരിശോധിച്ചത്. ശസ്ത്രക്രിയ എപ്പോഴാകുമെന്ന ചോദ്യത്തിന് സമരം അവസാനിച്ചശേഷമേ വ്യക്തമായ മറുപടി നല്‍കാനാകൂവെന്ന നിലപാടാണ് പി.ജി. ഡോക്ടര്‍മാര്‍ സ്വീകരിക്കുന്നതെന്ന് രോഗികള്‍ പറഞ്ഞു. ഇതോടെ കടുത്ത നിരാശയോടെയാണ് പലരും ആശുപത്രി വിട്ടത്.
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ സാമ്പത്തികമായി കഴിയാത്തവരാണ് അധികം രോഗികളും. ലക്ഷക്കണക്കിന് രൂപ ചെലവുവരുന്ന ശസ്ത്രക്രിയകള്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യസുരക്ഷ പദ്ധതിപ്രകാരം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ എത്തുന്നത്.
അതേസമയം, കെ.ജി.എം.സി.ടി.എ.യുടെ നേതൃത്വത്തില്‍ നടക്കുന്ന ഡോക്ടര്‍മാരുടെ സമരം തുടരുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് മന്ത്രിതല ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, ആരോഗ്യമന്ത്രി ആശുപത്രിയിലായതിനാല്‍ ചര്‍ച്ച നടന്നില്ല.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണയില്‍ കെ.ജി.എം.സി.ടി.എ. യൂണിറ്റ് പ്രസിഡന്റ് ഡോ. പി.ടി. അബ്ദുള്‍ ബാസിത്, സെക്രട്ടറി ഡോ. ടോം വിത്സണ്, ഡോ. മായാ സുധാകരന് എന്നിവര്‍ സംസാരിച്ചു.
Film
‘കേരള സ്റ്റോറി 2’: സ്റ്റേ ലംഘിച്ച് ബുക്കിങ്; നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി
‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്കി.
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.
അതേസമയം സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ നിര്‍മ്മാതാക്കള്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും.
പൊതുതാല്‍പ്പര്യ സ്വഭാവമുള്ള വിഷയം എങ്ങനെയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെന്നും, ഹരജിക്കാരുടെ ഏത് അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.
എന്നാല്‍ സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രം കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. പേര് നിശ്ചയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
kerala
വികസനമുദ്ര; തിരൂരങ്ങാടിയില്‍ വൈദ്യുതി മേഖലയില്‍ 51 കോടി രൂപയുടെ വികസന കുതിപ്പ്
പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു.
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ 51 കോടി രൂപയുടെ വികസന നേട്ടവുമായി വൈദ്യുതി മേഖല. വൈദ്യുതി അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നേരത്തെ 5.80 കോടി രൂപയുടെ അനുമതി ലഭിച്ച 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പി.കെ അബ്ദുറബ്ബ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഈ പദ്ധതിക്കായുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും, സബ് സ്റ്റേഷന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ്സ്റ്റേഷന് നിര്‍മ്മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
ഈ 33 കെവി കപ്പാസിറ്റിയുള്ള വെന്നിയൂര്‍ സബ് സ്റ്റേഷന് 110 33 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തണം എന്നത് പ്രദേശത്തെ ജനങ്ങളുടെയും, ജനപ്ര തിനിധികളുടെയും നിരന്തരമായുള്ള ആവശ്യമായിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും നിരന്തരമായി നടത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കെ.പി.എ മജീദ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടിക്കും, കെഎസ്ഇബി ചെയര്മാന് & മാനേജിങ് ഡയറക്ടര്‍ക്കും പ്രൊപോസല്‍ നല്‍കുകയും, ഈ പ്രവര്‍ത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ഇത് സംബന്ധിച്ച യോഗങ്ങള്‍ ചേരുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി വെന്നിയൂര്‍ 33 കെവി സബ്സ്റ്റേഷന് 110 കെവി കപ്പാസിറ്റിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള 19 കോടി രൂപയുടെ അനുമതി ലഭിച്ചു. 2028 വര്‍ഷത്തോട് ഈ പ്രവര്‍ത്തി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നതിനാണ് നിലവില്‍ കരാര്‍ വെച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വെന്നിയൂര്‍ സബ് സ്റ്റേഷന്, കൂരിയാട് സബ് സ്റ്റേഷന് എടരിക്കോട് സബ് സ്റ്റേഷന്, പരപ്പനങ്ങാടി സബ് സ്റ്റേഷന് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള 110 കെവി ലൈന്‍ വലിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ കണക്ഷന് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതോടെ മേല്‍പ്പറഞ്ഞ വെന്നിയൂര്‍ സബ് സ്റ്റേഷനുകളില്‍ എവിടെയെങ്കിലും വൈദ്യുതി തകരാര്‍ സംഭവിച്ചാല്‍ മറ്റു സബ് സ്റ്റേഷനുകളില്‍ നിന്നും വൈദ്യുതി തടസ്സം നേരിട്ട സബ് സ്റ്റേഷനിലേക്ക് എത്തിക്കാനാകും.
110 കെവി പൂര്‍ണ്ണമായും യാഥാര്‍ഥ്യമാകുന്നതോടെ മണ്ഡലത്തിലെ വൈദ്യുതി വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാകുകയും, ലോഡ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുകയും ചെയ്യും. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ മലപ്പുറം പാക്കേജില്‍ ഉള്‍പ്പെടുത്തി 26.2 കോടി രൂപയുടെ വികസന പ്രവര്‍ത്തികള്‍ക്കും അംഗീകാരമായിട്ടുണ്ട്. നിലവിലുള്ള ട്രാന്‍സ് ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍, എ.ബി.സി ഉപയോഗിച്ച് എല്‍.ടി ലൈന്‍ റീ കണറ്റിങ് നടത്തുക, പുതിയ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികളാണ് നടപ്പിലാക്കുന്നത്. ഇവയില്‍ ചില പ്രവര്‍ത്തികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും, ചില പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികളിലെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തീകരിച്ച് വര്‍ക്ക് ഓര്‍ഡര്‍ നല്കുന്ന ഘ ട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. എത്രയും പെട്ടന്ന് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ എത്തിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കെ.പി.എ മജീദ് അറിയിച്ചു.
News
ബ്രേക്കപ്പ് ആയി എന്നത് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമല്ല; യുവാവിന് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം.
ന്യൂഡല്‍ഹി: പ്രണയബന്ധം അവസാനിച്ചതെന്ന കാര്യം മാത്രം ഒരാളെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന കാരണമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം. ജസ്റ്റിസ് മനോജ് ജെയിന് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
2025 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതിനാല്‍ കുടുംബങ്ങളുടെ എതിര്‍പ്പാണ് പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഈ വിവാഹത്തിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുന്‍ കാമുകിയായ യുവതി ആത്മഹത്യ ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതിയുടെ പിതാവ് യുവാവിനെതിരെ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ യുവതി ആത്മഹത്യ ചെയ്തതിന്റെ പിന്നിലെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് വ്യക്തമല്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. എട്ട് വര്‍ഷത്തെ ബന്ധത്തിനിടെ യുവാവിനെതിരെ യുവതിയുടെ ഭാഗത്ത് നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയുടെ ഡയറിയില്‍ പോലും യുവാവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തത് സഹിക്കാനാകാതെ യുവതി ആത്മഹത്യ ചെയ്തിരിക്കാമെന്ന സുഹൃത്തുക്കളുടെ മൊഴിയും കോടതി മുഖവിലയ്ക്കെടുത്തു.
അതേസമയം, ഇരുവരും പരസ്പര ആശയവിനിമയം അവസാനിപ്പിച്ച തീയതിയും ആത്മഹത്യ നടന്ന തീയതിയും തമ്മില്‍ ദിവസങ്ങളുടെ അന്തരം ഉണ്ടെന്നും കോടതി ശ്രദ്ധയില്‍പ്പെടുത്തി. ഈ എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷമാണ് യുവാവിന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala23 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala23 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala22 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article21 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india21 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF21 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
