News
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില ; പവന് 400 രൂപ വര്‍ധിച്ചു
പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് (27.02.2026) വീണ്ടും വര്‍ധന രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമാണ് നിലവിലെ വില.
ബുധനാഴ്ച ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ ഇന്നലെ സ്വര്‍ണവിലയില്‍ ഇടിവുണ്ടായിരുന്നു. ഇന്നലെ രാവിലെ പവന് 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമായി ആകെ 640 രൂപയാണ് കുറഞ്ഞത്. അതോടെ പവന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമായിരുന്നു വില.
അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.45 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 5,183.71 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.15 ശതമാനം ഉയര്‍ന്ന് 5,201.99 ഡോളറിലെത്തി.
india
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വിചാരണക്കോടതി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.
കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം സിസോദിയയ്ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള് പ്രതികരിച്ചു.
News
ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഇടിമിന്നല്‍ അത്യന്തം അപകടകാരിയാണെന്നും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവാപായം സൃഷ്ടിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ മൂലം നാശനഷ്ടം സംഭവിക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
india
തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ്: ഒ. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ (DMK) ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഒപിഎസിന്റെ വരവറിയിച്ച് നൂറുകണക്കിന് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടി.
അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) യുടെ (എഐഎഡിഎംകെ) തലത്തില്‍ മൂന്നു തവണ മുഖ്യമന്ത്രിയായ പനീര്‍സെല്‍വം, അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയുടെ വിയോഗത്തിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നീണ്ടുനില്‍ക്കുന്ന നേതൃ തര്‍ക്കങ്ങളെത്തുടര്‍ന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തന്, തന്റെ മാതൃസംഘടനയില്‍ വീണ്ടും ചേരാന്‍ മൂന്ന് വര്‍ഷത്തിലേറെയായി പരാജയപ്പെട്ടതിന് ശേഷം, ഡിഎംകെയില്‍ ചേര്‍ന്നു.
അദ്ദേഹത്തിന്റെ ഈ മാറ്റം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന പുനഃക്രമീകരണമായാണ് പരക്കെ കാണുന്നത്.
മുന്‍ എഐഎഡിഎംകെ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ആര്.വൈത്തിലിംഗം ജനുവരി 21ന് നിയമസഭയില്‍ നിന്ന് രാജിവെച്ച് ചെന്നൈയില്‍ ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവവികാസം.
-
kerala21 hours ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article20 hours agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india20 hours agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
kerala23 hours agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala22 hours agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala22 hours agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
News23 hours agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
-
GULF20 hours agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
