Connect with us

Food

ഗള്‍ഫ് നാടുകളില്‍ റമദാന്‍ ഒരുക്കം തുടങ്ങി: ലുലുവില്‍ 10,000 ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വിലക്കുറവ്

200 ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധനവുണ്ടാവില്ല.

Published

on

പുണ്യറമദാനിനെ വരവേല്‍ക്കാന്‍ ഗള്‍ഫ് നാടുകളില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. വാണിജ്യമേഖലകളില്‍ വന്‍തയാറെടുപ്പും ആകര്‍ഷകമായ വിലക്കുറവുമാണ് ഏര്‍പ്പെടുത്തുന്നത്.പ്രമുഖ വാണിജ്യസ്ഥാപനമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 10,000 ഉല്‍പ്പന്നങ്ങള്‍ക്ക് 60ശതമാനം വിലക്കുറവ് ലഭ്യമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫലി എംഎ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വര്‍ധനവില്‍നിന്നും ഒഴിവാക്കിക്കൊണ്ട് 200 ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലയില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന ഭക്ഷ്യപാക്കറ്റ് 85 ദിര്‍ഹമിനും 120 ദിര്‍ഹമിനും പ്രത്യേകമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാരുടെ തോതനുസരിച്ചു റമദാന്‍ മാസം മുഴുവന്‍ രാത്രി 2 മണിവരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.
അബുദാബി റീജീന്യല്‍ ഡയറക്ടര്‍ ടിപി അബൂബക്കര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ഡിപ്പാര്‍ട്ടുമെന്റ് സ്റ്റോര്‍ ഡയറക്ടര്‍ നിഷാദ് അബ്ദുല്‍കരീം, മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍,റീട്ടെയില്‍ ഓപ്പറേഷന്‍സ് മേധാവി കെവിന്‍ കന്നിംഗം, ഹനാന്‍ അല്‍ഹുസ്‌നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു

Food

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

Published

on

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

2. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കുവാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

4. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.

5. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗ്ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

6. ആരാധനാലയങ്ങളില്‍ അംഗശുദ്ധിവരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.

7. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

8. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

9. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.

10. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.

11. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും; ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.

Continue Reading

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

Food

കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ

മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്

Published

on

കായംകുളം നഗരസഭ ബജറ്റിനോട് അനുബന്ധിച്ച് ന്ല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മീന്‍കറിയില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് സംശയിക്കുന്നത്.

ബുധനാഴ്ചയാണ് കായംകുളം നഗരസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിനോട് അനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം എത്തിച്ചിരുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി, ഭക്ഷണം കഴിച്ച നിരവധി പേരാണ് വയറിളക്കവും ഛര്‍ദ്ദിയും മൂലം താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

 

Continue Reading

Trending