Connect with us

News

സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; അച്ഛനെ കൊന്ന മകന് ജീവപര്യന്തം

നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.

Published

on

തിരുവനന്തപുരം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈമാറാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ പിഴയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു.

2022 ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതില്‍ ഉണ്ടായ കടുത്ത ദേഷ്യത്തിലാണ് വിനോദ് അച്ഛനായ ആന്റണിയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കര്‍ശനമായ ശിക്ഷ വിധിച്ചത്.

kerala

‘അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ’; കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

Published

on

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ്, ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് വസീഫ് ചോദിച്ചത്.

വെട്ടുന്നതും കൊല്ലുന്നതും ഡി.വൈ.എഫ്.ഐക്ക് വിനോദമാണെന്നും എന്നാല്‍ ആ പഴയ ഓര്‍മ്മയില്‍ പ്രതിപക്ഷ നേതാവിനെ തൊടാന്‍ നോക്കേണ്ടെന്നും ജിന്റോ ജോണ്‍ മറുപടി നല്‍കി. ടി.പി. ചന്ദ്രശേഖരന്‍, കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ജിന്റോ ജോണ്‍ വിമര്‍ശിച്ചു.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാല്‍ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങള്‍ക്ക് ഒരു വിനോദമാണെങ്കിലും ആ മുന്‍കാല ഓര്‍മ്മകളുടെ ബലത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജന്‍ തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങള്‍. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികള്‍ക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.
ദൃശ്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ കൊന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളന്‍ പിണറായിക്ക് പാദസേവ ചെയ്യാന്‍ നോക്ക്… പിണറായി പാദസേവയുടെ തിരക്കില്‍ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട.

Continue Reading

News

കുബ്ബൂസ് പോള

കുബ്ബൂസ് പോള

Published

on

By

ആവശ്യമുള്ള സാധനങ്ങള്‍:
കുബ്ബുസ് – 5 എണ്ണം
ചിക്കന്‍- 250 ഗ്രാം
വെളിച്ചെണ്ണ 200 മില്ലി
സവാള -2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
പച്ചമുളക്- 2 എണ്ണം
മുളക് പൊടി- 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
ഖരം മസാല പൊടി-1/2 ടീസ്പൂണ്‍
മുട്ട -4 എണ്ണം
പാല്‍ – 1/2 കപ്പ്
മല്ലിഇല ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
1. ചെറുതായി മുറിച്ചെടുത്ത ചിക്കനിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മുളക് പൊടി, ഖരംമസാല പൊടി ഇവ പകുതി മാറ്റി വെച്ച ശേ ഷം ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് 10 മിനിറ്റ് വെക്കുക,
2. വെളിച്ചെണ്ണയില്‍ ചിക്കന്‍ പൊരിച്ച് മാറ്റി വെക്കുക,
3. പൊരിച്ച എണ്ണ യില്‍ സവാള, മാറ്റിവെച്ച ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക്, ബാക്കി വരുന്ന പൊടികളും ചേര്‍ത്ത് നന്നായി വയറ്റി അതിലേക്ക് പൊരിച്ച് വെച്ചചിക്കനും മല്ലി ഇലയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക,
4. മുട്ടയും പാലും ചേര്‍ത്ത് നന്നായി മികസ് ചെയ്ത് വെക്കുക,
5. അടി കട്ടിയുള്ള പാത്രത്തില്‍ നെയ്യ് തടവി കുബ്ബൂസ് മുട്ടയുടെ മിക്സില്‍ മുക്കി എടുത്ത് മേലെ ഫില്ലിങ്ങും വെച്ച് ലെയറായി വെച്ച് കൊടുക്കുക,
6. ബാക്കി വരുന്ന ഫില്ലിങ്ങും മുട്ടയുടെ മിക്‌സും മേലെ ഒഴിച്ച് 25 മിനിറ്റ് ചെറുതീയില്‍ അടച്ച് വേവിക്കുക

Continue Reading

News

അപസ്മാര രോഗമുള്ളവരും വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.

Published

on

By

റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം വിശ്വാസികള്‍ക്ക് പരമപ്രധാനമാണെല്ലോ. ഈ മാസം വന്നു ചേരുന്നതിന് മുന്‍പേ ആത്മീയമായും മാനസികമാ യും ശുദ്ധി വരുത്തി പുണ്യങ്ങള്‍ നേടാന്‍ കാത്തിരിക്കുകയാവും ഓരോ വിശ്വാസിയും. താന്‍ നിലകൊള്ളുന്ന ചുറ്റുപാടുകളും, വീടും, ഓരോ വ്യക്തികളും ബന്ധപ്പെടുന്ന സ്ഥലങ്ങളും റംസാനിനെ വരവേല്‍ക്കാന്‍ പാകത്തിലാക്കി മാറ്റുമ്പോള്‍ സ്വന്തം ആരോഗ്യം കൂടി അതിന് വേണ്ടി പ്രാപ്തമാക്കേണ്ടതുണ്ട്.

പ്രത്യേകിച്ച് അപസ്മാരം പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ദിവസേന മരുന്നുകള്‍ കഴിക്കുന്നവരും. റമസാന്‍ മാസം വരുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ ഡോക്ടറെ കാണുകയും നോമ്പ് അനുഷ്ഠിക്കാന്‍ തന്റെ ആരോഗ്യം പ്രാപ്തമാണോ എന്ന് ഉറപ്പിക്കേണ്ടതുമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താഴെ പറയുന്ന കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിച്ചാല്‍ ആത്മീയമായ ചൈതന്യം നേടുന്നതോടൊപ്പം ആരോഗ്യകരമായ റമസാന്‍ മാസം ഓരോരുത്തര്‍ക്കും ആസ്വദിക്കാം.

മരുന്നുകളുടെ ക്രമീകരണം: മരുന്നുകള്‍ ഒരിക്കലും ഒഴിവാക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് കഴിക്കുന്ന സമയം അത്താഴത്തിലേക്കും (suhoor)നോമ്പ് തുറക്കുന്ന സമയത്തേക്കും (iftar) മാറ്റുക. ശരീരത്തില്‍ കൂടുതല്‍ നേരം മരുന്നിന്റെ അളവ് നിലനിര്‍ത്തുന്ന ‘sustained release’ മരുന്നുകളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചറിയുക.
ഉറക്കം നിര്‍ബന്ധം: ഉറക്കക്കുറവ് അപസ്മാരം വരാനുള്ള പ്രധാന കാരണമാണ്. രാത്രിയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉറക്കം കുറയ്ക്കുന്നത് ഒഴിവാക്കുക. രാത്രി ലഭിക്കാത്ത ഉറക്കം പകല്‍ സമയത്ത് ഉറങ്ങി തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക.ധാരാളം വെള്ളം കുടിക്കുക: ശരീരത്തില്‍ ജലാംശം കുറയുന്നത് (Dehydration) മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അതിനാല്‍ നോമ്പ് തുറന്ന ശേഷം അത്താഴം വരെയുള്ള സമയത്ത് ചുരുങ്ങിയത് 2-2.5 ലിറ്റര്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഭക്ഷണക്രമം: രക്തത്തിലെ പഞ്ചസാര യുടെ അളവ് പെട്ടെന്ന് കുറയുന്നത് Hypoglycemia) അപസ്മാരത്തിന് കാരണമായേക്കാം. അത്താഴത്തിന് സാവധാനം ഊര്‍ജ്ജം നല്‍കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (ഓട്സ്, തവിട് അടങ്ങിയ അരി തുടങ്ങിയവ) ഉള്‍പ്പെടുത്തുക. ഇഫ്താര്‍ സമയത്ത് അമിതമായി മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുക: കണ്ണ് ഇരുണ്ടുപോവുകയോ, അസാധാരണമായ ഗന്ധമോ കാഴ്ചകളോ അനുഭവപ്പെടുകയോ). കഠിനമായ തലകറ ക്കം ഉണ്ടാവുകയോ ചെയ്താല്‍ നോമ്പ് തുടരുന്നത് അപകടകരമാണ്. ഉടന്‍ തന്നെ മധുരമുള്ള പാനിയങ്ങള്‍ കുടിക്കുകയും വിശ്രമിക്കുകയും വേണം.

വ്രതം ഒഴിവാക്കേണ്ട സാഹചര്യം: അടുത്തിടെ അപസ്മാരം ഉണ്ടായവരും, ഒന്നിലധികം മരുന്നുകള്‍ കഴിച്ചിട്ടും രോഗം നിയന്ത്രണവിധേയമല്ലാത്തവരും വ്രതം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. സ്വന്തം ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം മാത്രം നോമ്പ് അനുഷ്ഠിക്കുക.

മാനസികാരോഗ്യം: വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കില്‍ അത് അസുഖം കൂടാന്‍ കാരണമാകും. രോഗത്തെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് മാനസികമായി ശാന്തത പാലിക്കുക. കുടുംബാംഗങ്ങളുടെ പിന്തുണ ഈ സമയത്ത് വളരെ വലുതാണ്. എല്ലാവര്‍ക്കും ആരോഗ്യത്തോടെയുള്ള നല്ലൊരു റമസാന്‍ മാസം ആശംസിക്കുന്നു.

 

Continue Reading

Trending