Connect with us

kerala

ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം ജില്ലയില്‍ പള്ളിക്കലില്‍ കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

Published

on

പാറപ്പുറത്ത് കയറി ഫോട്ടോ എടുക്കുന്നതിനിടെ കാലു വഴുതി പുഴയില്‍ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി.തിരുവനന്തപുരം ജില്ലയില്‍ പള്ളിക്കലില്‍ കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാമുകള്‍ വീട്ടില്‍ സിദ്ദിഖ് (27), ഭാര്യ കാരായില്‍ക്കോണം കാവതിയോട് പച്ചയില്‍
നൗഫിയ(20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം പുഴയില്‍ വീണ ബന്ധുവായ യുവാവ് അന്‍സില്‍ മരണപ്പെട്ടു. ഇവര്‍ക്കൊപ്പം പുഴയിലേക്ക് വീണ യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞദിവസം നടത്തിയ തിരച്ചില്‍ തന്നെ അന്‍സിലിന്റെ മൃതദേഹം ലഭിച്ചിരുന്നു.ഇന്നു രാവിലെ തിരച്ചില്‍ പുനരാരംഭിച്ചപ്പോഴാണ് ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെത്തിയത്.

ദമ്പതികള്‍ മരിച്ചുപോയ അന്‍സിലിന്റെ വീട്ടിലേക്ക് വിരുന്നു വന്നവരായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ തുടരും; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിയാര്‍ജ്ജിച്ചതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. നാളെ എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്.

Published

on

ബന്ധുവിനെ സെക്‌സ് മാഫിയയ്ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ആലുവയില്‍ വെച്ചാണ് ചെന്നൈ തിരുമംഗലം പോലീസ് മിനു മുനീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ നടിയെ ചെന്നൈയില്‍ എത്തിച്ചു.
2014ലാണ് കേസിനാസ്പദമായുള്ള സംഭവം നടന്നത്.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി മിനു മുനീര്‍ ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Continue Reading

kerala

സ്‌കൂളില്‍ എത്താന്‍ വൈകി; 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി അധികൃതര്‍

തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം.

Published

on

സ്‌കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.

സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.

വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

Trending