News
പ്രസവ ശസ്ത്രക്രിയയില്‍ ഗുരുതര ചികിത്സാ പിഴവ്; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ യുവതിയുടെ പരാതി
ഏഴുമാസം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ആരോപണം.
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് ഗുരുതര ചികിത്സാ പിഴവ് പറ്റിയെന്ന യുവതി പരാതി. ഏഴുമാസം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചതെന്നാണ് ആരോപണം.
വിതുര സ്വദേശിനിയായ ഹസ്ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. 2025 ജൂണ്‍ 19നാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂന്നാം ദിവസം മുതല്‍ തന്നെ മുറിവില്‍ ഗുരുതര പ്രശ്നം അനുഭവപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു.
ആശുപത്രിയിലെ ഡോക്ടര്ക്കുണ്ടായ പിഴവാണ് മലദ്വാരത്തിലെ ഞരമ്പ് മുറിയാന്‍ കാരണമായതെന്നും ഹസ്ന ഫാത്തിമ ആരോപിക്കുന്നു. നടത്തിയ എംആര്‍എ റിപ്പോര്‍ട്ടില്‍ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയിരുന്നു. ഏകദേശം രണ്ട് സെന്റിമീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്.
ഇതിനെ തുടര്‍ന്ന് മലമൂത്ര വിസര്‍ജനത്തിന് ബാഗ് ഉപയോഗിച്ച് നടക്കേണ്ട അവസ്ഥയിലായതായി യുവതി പറയുന്നു. മുറിവിലൂടെ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടുന്ന അവസ്ഥയാണ് നിലവിലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി ഇതുവരെ ആറു ലക്ഷം രൂപയോളം ചെലവായതായും ഹസ്ന ഫാത്തിമ വ്യക്തമാക്കി.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തിവരുകയാണെന്നും നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.
kerala
ബജറ്റ് ‘തള്ളിലും’ മലപ്പുറത്തോട് അവഗണന
ഇലക്ഷന് മുന്നില്‍ കണ്ടുള്ള തള്ള് ബജറ്റിലും മലപ്പുറത്തിന് കാര്യമായി ഒന്നും തന്നെയില്ല.
മലപ്പുറം : ഇലക്ഷന് മുന്നില്‍ കണ്ടുള്ള തള്ള് ബജറ്റിലും മലപ്പുറത്തിന് കാര്യമായി ഒന്നും തന്നെയില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന് കടുത്ത നിരാശയാണ് 2026-27 വര്‍ഷത്തെ ബജറ്റ് സമ്മാനിച്ചിരിക്കുന്നതെന്ന് പി ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ജില്ലാ ഭരണ സംവിധാനം മെച്ചപ്പെടുത്തുന്ന റവന്യൂ ടവര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് തുക നീക്കിവെക്കുകയോ ചെയ്തിട്ടില്ല. എം.എല്‍.എമാരോട് ആവശ്യപ്പെട്ടതു പ്രകാരം നിര്‍ദേശിച്ച 20 പ്രവൃത്തികളില്‍ ഒന്നിനു മാത്രമാണ് മലപ്പുറത്ത് 20% തുക വകയിരുത്തിയത്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാന അവസ്ഥ തന്നെയാണ്. പ്രധാന പദ്ധതികളെല്ലാം ടോക്കണ്‍ പദ്ധതികളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, മലപ്പുറം ഗവ.കോളേജ് ന്യൂ ബ്ലോക്ക് നിര്‍മ്മാണം, പുല്പറ്റ- യൂണിറ്റി വിമന്‍സ് കോളേജ് റോഡ് ബി.എം & ബി.സി , മലപ്പൂറം പരപ്പനങ്ങാടി റോഡില്‍ ഹാജിയാര് പള്ളി പാലം പുനരുദ്ധാരണം, മലപ്പുറം സിവില്‍ സ്റ്റേഷനില്‍ റവന്യു ടവര്‍ നിര്‍മ്മാണം, ആനക്കയം – ഒറുവമ്പ്രം റോഡ് ബി.എം & ബി.സി, മൈലാടി – വെള്ളൂര്‍- അരിമ്പ്ര റോഡ് ബി.എം&ബി.സി, മലപ്പുറം കൊളത്തൂര്‍ റോഡ് ബിഎം & ബിസി, ചെളൂര്‍ – ചാപ്പനങ്ങാടി റോഡ് ബിഎം &ബിസി, അധികാരിത്തൊടി – കുറ്റാളൂര്‍ റോഡ് ബിഎം & ബിസി, മലപ്പുറം ടൗണ്‍ ബ്യുട്ടിഫിക്കേഷന്‍ – രണ്ടാംഘട്ടം , വില്ലേജ്പടി ആരക്കോട് റോഡ് ബിഎം & ബിസി , മലപ്പുറം കെ.എസ്.ആര്.ടി. സി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മ്മാണം (മൂന്നാം ഘട്ടം ) ഹാജിയാര് പള്ളി മുതുവത്ത് പറമ്പ് കാരാത്തോട് റോഡ് ബിഎം & ബി സി, അരിമ്പ്ര -മുസ്ലിയാരങ്ങാടി റോഡ് ബിഎം&ബിസി, മലപ്പുറം കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡ് (രണ്ടാം ഘട്ടം) ബിഎം & ബിസി, നരിയാട്ടുപാറ-നെന്മിനി ചര്‍ച്ച് റോഡ് ബിഎം &ബിസി, ഇരുമ്പൂഴി -മേല്‍മുറി ബിഎം & ബിസി, മലപ്പുറം ആര്.ടി ഓഫീസ് കെട്ടിട നിര്‍മ്മാണം തുടങ്ങിയ മലപ്പുറം മണ്ഡലത്തിലെ പ്രധാന പദ്ധതികളെല്ലാം ടോക്കണ്‍ പ്രൊവിഷനായിട്ടാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.
ബജറ്റില്‍ തുക അനുവദിച്ച പ്രവൃത്തികള്‍
മലപ്പുറം ഇന്‍ഡോര്‍ സ്റ്റേഡിയം (100 ലക്ഷം), മുണ്ടുപറമ്പ് – ആനക്കല്ലുങ്ങല്‍ മേല്‍മുറി – പറമ്പാട്ട് കാവ് റോഡ് ബി.എം&ബി.സി (100 ലക്ഷം ) മുണ്ടുപറമ്പ് – ചെന്നത്ത് – മാരിയാട് റോഡ് ബി.എം&ബി.സി (100 ലക്ഷം ), വള്ളുവമ്പ്രം -വളമംഗലം -പൂക്കൊളത്തൂര്‍ റോഡ് ബി.എം&ബി.സി (100 ലക്ഷം ) , പള്ളിമുക്ക് – കിഴിശ്ശേരി റോഡ് ബി.എം&ബി.സി (100 ലക്ഷം ), മൊറയൂര്‍ വാലഞ്ചേരി അരിമ്പ്ര ഊരകം എന്‍എച്ച് കോളനി റോഡ് ബി.എം&ബി.സി (100 ലക്ഷം), പാലക്കത്തോട് – കൂട്ടാവില്‍-എളയൂര്‍ റോഡ് ബി.എം&ബി.സി(100 ലക്ഷം), കാട്ടുങ്ങച്ചോല- പിലാക്കല്‍ പുഴങ്കാവ് റോഡ് 7/1007/900 ബി.എം&ബി.സി (100 ലക്ഷം)
മങ്കട സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ 5 കോടി രൂപയുടെ അനുമതി
മങ്കട : ബജറ്റില്‍ മങ്കടയില്‍ നിന്നും സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ. അങ്ങാടിപ്പുറം ചത്തനല്ലൂര്‍ റെയില്‍വേ അണ്ടര്‍ പാസ് – (3 കോടി) കോട്ടപ്പള്ള കുണ്ടാട് റോഡ്- (50 ലക്ഷം) കുഴാപറമ്പ പനങ്ങാങ്ങര റോഡ് -(50 ലക്ഷം)വടക്കാങ്ങര രാമപുരം സ്കൂള്‍പടി റോഡ് നവീകരണം -(50 ലക്ഷം) ചെട്ടിപ്പടി മില്ലുംപടി റോഡ് നവീകരണം- (50 ലക്ഷം) എന്നീ പ്രവര്‍ത്തികള്‍ക്കാണ് തുക അനുവദിച്ചത് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് എം.എല്‍.എ അറിയിച്ചു.
മലപ്പുറം-പരപ്പനങ്ങാടി റോഡിന് 12 കോടിയുടെ ഭരണാനുമതി
വേങ്ങര : സംസ്ഥാന ബജറ്റില്‍ മലപ്പുറം പരപ്പനങ്ങാടി റോഡില്‍ കാരാത്തോട് മുതല്‍ കൂരിയാട് വരെ റോഡ് നവീകരണത്തിനായി 12 കോടിയുടെ ഭരണാനുമതി. മമ്പുറം പുതിയ പാലം, മമ്പുറം പഴയ പാലം, പാണക്കാട് പാലം, വള്ളിപ്പാടം ആലുങ്ങല്‍ പാലം, ഉമ്മിണിക്കടവ് പാലം, തൈലക്കടവ് പാലം ,മഞ്ഞമ്മാട് പാലം, എന്നിവ ഗതാഗതയോഗ്യമാക്കല്‍, പറപ്പൂര് പഞ്ചായത്തില്‍ പൊതു ശ്മശാനം നിര്‍മ്മിക്കല്‍,മുതുവില്‍ കുണ്ട് ചെറേക്കാട് റോഡ് റിപ്പയറിങ്, കൊളപ്പുറം എന്‍.എച്ച് ഓവര്‍ പാസ്സ് നിര്‍മാണം, പരപ്പനങ്ങാടി അരീക്കോട് റോഡ്, മറ്റത്തൂരില്‍ കടലുണ്ടിപ്പുഴക്ക് പുറകെ ചെക്ക് ഡാം, ഒതുക്കുങ്ങല്‍ പുത്തൂര്‍ ബൈപ്പാസില്‍ നടപ്പാത നിര്‍മാണം, വലിയോറ തേര്‍ക്കയും പാലം പുനര്‍നിര്‍മ്മാണം, ആട്ടിരിപാല നിര്‍മ്മാണം, വേങ്ങര എടരിക്കോട് റോഡ്, വേങ്ങരയില്‍ ഓവര്‍ പാസ് നിര്‍മാണം, പറപ്പൂര് ഹോമിയോ ഹോസ്പിറ്റലില്‍ കെട്ടിട നിര്‍മ്മാണം, പാണക്കാട് റോഡ്, മമ്പുറം ലിങ്ക് റോഡ് നവീകരിക്കല്‍ പുകയൂര്‍ തോട്ടശ്ശേരിയറ റോഡ്, വേങ്ങര ആയുര്‍വേദ ഹോസ്പിറ്റലിന് പേ വാര്‍ഡ് നിര്‍മ്മാണം, ചേറൂര് വില്ലേജ് മുതല്‍ ചേറൂര് വരെ ഡ്രൈനേജ്, കോവിലപ്പാറ ഇടിച്ചോല ഡ്രൈനേജ്, കരിമ്പിലി മാലാപറമ്പ് റോഡ്, കുറ്റൂര്‍ അച്ഛനമ്പലം റോഡ്, കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വ്യവസായ പാര്‍ക്ക് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടോക്കണ്‍ സംഖ്യ അനുവദിച്ചു.
എം.ടി സ്മാരകത്തിന് വീണ്ടും 1.50 കോടിയെന്ന്
തിരൂര്‍ : നടക്കാത്ത വാഗ്ദാനങ്ങളുടെ കേവല പ്രഖ്യാപനം മാത്രമായി വീണ്ടും ബജറ്റ്. കഴിഞ്ഞ തവണത്തെ ബജറ്റില്‍ തിരൂരില്‍ എം.ടി സ്മാരകത്തിനായി 5 കോടി വകയിരുത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് മന്ത്രി അബ്ദുറഹിമാന്റെ ശ്രമഫലമായാണെന്നും ഉടന്‍ സ്മാരകം നിര്‍മാണമാരംഭിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ആ 5 കോടിക്ക് ഒരു തുമ്പുമില്ലെങ്കിലും ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ അതേ സ്മാരകത്തിനായി 1.5 കോടി രൂപ കൂടി അനുവദിച്ചതായി പ്രഖ്യാപനം നടത്തി.
മഞ്ചേരിയില്‍ ചെരണി പന്നിപ്പാറ റോഡിന് 6 കോടി രൂപ
മഞ്ചേരി: മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും അവഗണനയുടെ ബജറ്റ്. കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച പദ്ധതികള്‍ക്ക്ഇത്തവണയും ടോക്കണ്‍ നല്‍കിയെന്നല്ലാതെ എം.എല്‍.എ നല്കിയ ഒട്ടേറെ പ്രൊപ്പോസലുകള്‍ക്കും അവഗണനയാണ് നേരിട്ടത്. എന്നാല്‍ ബജറ്റ് പ്രസംഗത്തില്‍ മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കുമെന്നുണ്ട്. മണ്ഡലത്തില്‍ നിന്നും നല്കിയ നിര്‍ദ്ദേശത്തില്‍ നിന്നും ചെരണി പന്നിപ്പാറ റോഡിന് 6കോടി രൂപ വകയിരുത്തുകയും ചെയ്തതായി അഡ്വ യു.എ ലത്തീഫ് എം.എല്‍.എ അറിയിച്ചു.
2026 -27 വര്‍ഷത്തെ ബ്ജറ്റില്‍ 100 രൂപ ടോക്കണ്‍ വകയിരുത്തിയ പ്രവര്‍ത്തികള്‍: മലബാര്‍ ഹോസ്പിറ്റല്‍ ചെട്ടിയങ്ങാടി മിനി ബൈപ്പാസ്, മാലാങ്കുളം ചെറാംകുത്ത് ചെറുകുളം റോഡ്, മുക്കം പുഴങ്കാവ് ആനക്കയം റോഡ്, എടപ്പറ്റ പുളിയന്തോട് പാലം പുനര്‍നിര്‍മാണം, മഞ്ചേരി ഗവണ്മെന്റ് പോളിടെക്നിക് കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മാണം രണ്ടാംഘട്ടം, കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണം, തൃക്കലങ്ങോട് എഫ്.എച്ച്.സി എളങ്കൂര്‍, പാണ്ടിക്കാട് എഫ്.എച്ച്.സി, എടപ്പറ്റ എഫ്.എച്ച്.സി.
വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണം ജിഎച്ച്എസ്എസ് പാണ്ടിക്കാട്, ജി.വി.എച്ച്.എസ്.എസ് നെല്ലിക്കുത്ത്, ജിബിഎച്ച്എസ്എസ് മഞ്ചേരി, ജിഎച്ച്എസ്എസ് കാരക്കുന്ന്, ജിഎച്ച്എസ്എസ് പട്ടിക്കാട് ,സി കെ ജി എച്ച് എസ് എസ് എടപ്പറ്റ, ജി യു പി എസ് ഒറവംബുറം, ജിയുപിഎസ് വെട്ടിക്കാട്ടിരി , ജി.എല്‍ പി എസ് കാരക്കുന്ന്, ജിഎല്‍പിഎസ് പുലത്ത് ,ജി എല്‍ പി എസ് വായ്പാറപ്പടി ,ജി യു പി എസ് എളങ്കൂര്‍ , ജി എല്‍ പി എസ് നെല്ലിക്കുത്ത്, ജി എല്‍ പി എസ് മംഗലശ്ശേരി, ജി എല്‍ പി എസ് മേലാക്കം, ജി എല്‍ പി എസ് വെട്ടിക്കാട്ടിരി ,ജി എല്‍ പി എസ് തെയ്യമ്പാടിക്കുത്ത്, ജി എല്‍ പി എസ് ആനക്കോട്ടുപുറം ,ജിഎംഎല്‍പിഎസ് നെന്മിനി,
റവന്യൂ കോംപ്ലക്സ് നിര്‍മ്മാണം, പിഡബ്ല്യുഡി കോംപ്ലക്സ് നിര്‍മ്മാണം, മഞ്ചേരി ഫയര്‍ സ്റ്റേഷന് രണ്ടാം നില കെട്ടിട നിര്‍മ്മാണം, ചുറ്റുമതില്‍ നിര്‍മ്മാണവും,എക്സൈസ് റെയിഞ്ച് ഓഫീസ് മഞ്ചേരി കെട്ടിട നിര്‍മ്മാണം, മഞ്ചേരി ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം, കീഴാറ്റൂര്‍ ഗവ: പ്രീമെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം, ചെരണിമംഗലശ്ശേരി റോഡ്,മേലാറ്റൂര്‍ മണിയാണിരിക്കടവ് പാണ്ടിക്കാട് റോഡ,,ആമയൂര്‍ പുളിങ്ങോട്ടുപുറം റോഡ,് ഒറവമ്പുറം തടയണ നിര്‍മ്മാണം,പാണ്ടിക്കാട് മുള്ളിയാക്കുറിശ്ശി റോഡ് വീതികൂട്ടി ബിഎം ആന്റ് ബിസി ചെയ്യല്‍,തോട്ടുപൊയില്‍ ബമീമ്പാറക്കല്‍ ചോലക്കല്‍ റോഡ്,പാണ്ടിക്കാട് ടൗണ്‍ സ്ക്വയര്‍ ടൂറിസം.
തിരൂരങ്ങാടി ചോദിച്ചത് 582 കോടി രൂപ; നല്‍കിയത് 5 കോടി മാത്രം
തിരൂരങ്ങാടി : നിയോജക മണ്ഡലത്തെ പൂര്‍ണ്ണമായും അവഗണിച്ച് സംസ്ഥാന ബജറ്റ്. 582 കോടി രൂപയുടെ പദ്ധതികള്‍ ആവശ്യപ്പെട്ടിട്ട് ലഭിച്ചത് വെറും അഞ്ച് കോടി രൂപയുടെ പദ്ധതികള്‍ മാത്രം. മണ്ഡലത്തിലെ ഏറ്റവും പ്രധാന പദ്ധതികള്‍ക്ക് പോലും ഒരു രൂപ വകയിരുത്താതെയാണ് ഇടത് സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. എടരിക്കോട് പഞ്ചായത്തിലെ പറമ്പിലങ്ങാടി കുട്ടാട്ടുപാറ റോഡ് വീതി കൂട്ടി ഫുള്‍ ടാറിങ്ങും വെള്ളം കുത്തി ഒഴുകുന്ന ഭാഗത്ത് കോണ്‍ഗ്രീറ്റിങ്ങും പ്രവര്‍ത്തിക്കായി ഒന്നര കോടി രൂപയും, പരപ്പനങ്ങാടി ഉള്ളണം കോവിലകം കല്‍പ്പുഴ പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി മൂന്നര കോടി രൂപയുമടക്കം അഞ്ച് കോടി രൂപ മാത്രമാണ് അനുവദിച്ചത്. കീരനല്ലൂര്‍ ന്യൂ കട്ട് വാട്ടര്‍ സ്റ്റോറേജ് പദ്ധതി, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വിവിധ അംഗന്‍വാടികള്‍ക്ക് കെട്ടിട നിര്‍മ്മാണം, തിരൂരങ്ങാടി പൊലീസ് കോംപ്ലക്സ് നിര്‍മ്മാണം, തിരൂരങ്ങാടി റസ്റ്റ് ഹൗസിന് കെട്ടിടം നിര്‍മ്മാണം, മോര്യാ കാപ്പ് നവീകരണം, കുണ്ടൂര്‍ തോട് നവീകരണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് കെട്ടിട നിര്‍മ്മാണം, നന്നമ്പ്ര, പെരുമണ്ണ ക്ലാരി, തെന്നല, എടരിക്കോട് പഞ്ചായത്തുകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണം,
പരപ്പനങ്ങാടി പ്ലാനറ്റോറിയം ആന്റ് സയന്‍സ് പാര്‍ക്ക് മിഷനറികള് സ്ഥാപിക്കലും, പൂര്‍ത്തീകരണവും, കൊടിഞ്ഞി ഇരുകുളം നവീകരണവും, പ്രകൃതി സൗഹൃദ പാര്‍ക്ക് നിര്‍മ്മാണവും, ന്യൂക്കട്ട് കീരനല്ലൂര്‍ ടൂറിസം പദ്ധതി നിര്‍മ്മാണം, വാളക്കുളം പെരുമ്പുഴ ടൂറിസം പദ്ധതി, ചെറുമുക്ക് പള്ളിക്കത്താഴം വിസിബി നിര്‍മ്മാണം, ഓള്‍ഡ് കട്ട്, മുക്കം, വട്ടച്ചിറ വെഞ്ചാലി തോട് നവീകരണവും വിസിബി നിര്‍മ്മാണവും, പതിനാറുങ്ങല്‍ മൈലിത്തോട് നവീകരണവും വിസിബി നിര്‍മ്മാണവും, തിരൂരങ്ങാടി തേര്‍ക്കയം പാലം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സിടി സ്കാന്‍, ബ്ലഡ് ബാങ്ക്, ട്രോമാകെയര്‍ എന്നിവ ഉള്‍പ്പെടുത്തി ലാബ് നവീകരണം, വിവിധ സ്കൂളുകള്‍ക്ക് കെട്ടിട നിര്‍മ്മാണം, പരപ്പനങ്ങാടി അരീക്കോട് റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കല്‍, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണം, കോട്ടക്കല്‍ വനിത ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ അസാപ്പ് സ്കില്‍പാര്‍ക്ക് നിര്‍മ്മാണം, പരപ്പനങ്ങാടി എല്‍.ബി.എസ് ഇന്ഡിക്കേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്നോളജിക്ക് സ്വന്തം സ്ഥലം ഏറ്റെടുക്കലും കെട്ടിട നിര്‍മ്മാണവും, കാളംതിരുത്തി പാലം, വട്ടച്ചിറ പാലം എന്നിവയെല്ലാം ആവശ്യങ്ങളായി നല്‍കിയെങ്കിലും ഇവയൊന്നും പരിഗണിക്കാന്‍ ഇടത് സര്‍ക്കാര്‍ തെയ്യാറായില്ല. സര്‍ക്കാറിന്റെ അവസാന ബജറ്റായിട്ട് പോലും തിരൂരങ്ങാടി എന്ന മണ്ഡലത്തെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ ശക്തമായ പ്രതിഷേധം ജനങ്ങളിലുണ്ട്. കൊടുത്ത പ്രപ്പോസലുകള്‍ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു.
തിരൂരിന് ബജറ്റില്‍ കിട്ടിയത് ഏഴര കോടി മാത്രം
തിരൂര്‍ : 2026-2027 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ തിരൂര്‍ നിയോജക മണ്ഡലത്തിന് ലഭ്യമായത് ഏഴര കോടി രൂപയുടെ പദ്ധതി മാത്രം. തലക്കാട്,തിരുനാവായ,വളവന്നൂര്‍,കല്പകഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രണ്ടാല്‍ തെക്കന്‍ കുറ്റൂര്‍ റോഡ് നവീകരണത്തിനും ആതവനാട് പഞ്ചായത്തില്‍ പാറപ്പുറം -മര്‍ക്കസ് റോഡ് നവീകരണത്തിനും ആറ് കോടി രൂപയും തിരൂരില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എം.ടി സ്മാരകകേന്ദ്രത്തിന് ഒന്നരക്കോടിയുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.തിരൂരിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ സമര്‍പ്പിച്ചിട്ടും ബജറ്റില്‍ അവഗണന നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റില്‍ പോലും തിരൂരിന് അര്‍ഹമായ പരിഗണന നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുറുക്കോളി മൊയ്തീന് എം.എല്‍.എ പറഞ്ഞു.
ജി.വി.എച്ച്.എസ്.എസ് കല്പകഞ്ചേരി വി.എച്ച് .എസ്.സി ബ്ലോക്ക് നിര്‍മ്മാണം -1 കോടി ,വി.എച്ച്.എസ്.എസ് പറവണ്ണ വി.എച്ച് എസ്.സി ബ്ലോക്ക് നിര്‍മ്മാണം – 1 കോടി,ജി.എം.യൂ.പി സ്കൂള്‍ പറവണ്ണ കെട്ടിട നിര്‍മ്മാണം – 1.5 കോടി,
ജി.എം.എല്‍. പി സ്കൂള്‍ കല്പകഞ്ചേരി കെട്ടിട നിര്‍മ്മാണം -1.5 കോടി, വെട്ടത്തും വളവന്നൂരും സി.എച്ച്.സി കെട്ടിട നിര്‍മ്മാണത്തിന് ഒന്നരക്കോടി വീതം, വെട്ടം പഞ്ചായത്തില്‍ ആശാന് പടി -വൈശ്യം പാലം നിര്‍മ്മാണം -2കോടി, പൂക്കയില്‍ പൂക്കൈത ബൈപ്പാസ് നിര്‍മ്മാണം -25കോടി, പട്ടര് നടക്കാവ് ബൈപ്പാസ് നിര്‍മ്മാണം -10 കോടി, തിരൂര്‍ കുട്ടികളെത്താണി റോഡ് നവീകരണം -10 കോടി, വെട്ടം പഞ്ചായത്ത് മിനി ഹാര്‍ബര്‍ നിര്‍മ്മാണം – 8 കോടി, കല്പകഞ്ചേരി പഞ്ചായത്ത് പറവന്നൂര്‍ മിനി സ്റ്റേഡിയം നവീകരണം -1കോടി, തിരൂര്‍ നഗര സഭയിലെ കാക്കടവ് പാലം നിര്‍മ്മാണം -5 കോടി, വെട്ടം ചീര്‍പ്പ് പാലം നിര്‍മ്മാണം – 8 കോടി, ആതവനാട് പഞ്ചായത്ത് കാവുങ്ങല്‍ പാലം, തലക്കാട് പഞ്ചായത്ത് കോലുപാലം, കട്ടച്ചിറ പാലം, വെട്ടം പഞ്ചായത്ത് തീണ്ടാപടി പാലം എന്നിവ നിര്‍മ്മിക്കുന്നതിന് 28 കോടി, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം ബലി തര്‍പ്പണ കടവ് വിപുലീകരണം -3 കോടി, തിരൂര്‍ – അമ്പലകുളങ്ങര മുതല്‍ തുഞ്ചന്‍ പറമ്പ് റോഡ് നവീകരണം – 10 കോടി, കല്പകഞ്ചേരി പഞ്ചായത്ത് മേലങ്ങാടി തേക്കിന്‍പാലം റോഡ് നവീകരണം -1 കോടി, തിരൂര്‍ പുഴ നവീകരണവും ബോട്ട് സര്‍വീസ് ആരംഭിക്കലും – 10 കോടി, തിരൂരില്‍ കെ.എസ് .ആര്.ടി.സി ബസ് സ്റ്റാന്റും ഗാരേജും – 15 കോടി, മലബാര്‍ സ്വതന്ത്ര സ്മാരക മ്യൂസിയം നിര്‍മ്മാണം-10 കോടി തുടങ്ങിയവയായിരുന്നു എംഎല്.എ 2026- 27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തിരൂരിന് വേണ്ടി സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍. 100 രൂപ ടോക്കണ്‍ മണി മാത്രമാണ് ഈ പദ്ധതികള്‍ക്ക് വേണ്ടി ബജറ്റില്‍ നീക്കി വെച്ചിട്ടുള്ളത്.
തിരുവേഗപ്പുറ – സമാന്തര പാലമെന്ന ആവശ്യം പരിഗണിച്ചില്ല
കോട്ടക്കല്‍ : തിരുവേഗപ്പുറ സമാന്തര പാലം നിര്‍മ്മാണം, പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് പൂര്‍ത്തീകരണം അടക്കം പ്രഫ.ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ ശുപാര്‍ശ ചെയ്ത കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികള്‍ക്കൊന്നും ബജറ്റില്‍ ഫണ്ട് വകയിരുത്തിയില്ല. മണ്ഡലത്തിലെ 40 വികസന പദ്ധതികള്‍ ശുപാര്‍ശ നല്‍കിയതില്‍ പരിഗണിച്ചത് മൂന്ന് പ്രവൃത്തികള്‍ മാത്രം. 190 കോടി രൂപയുടെ പദ്ധതികളില്‍ 3 പ്രവൃത്തികള്‍ക്ക് മാത്രം 20% തുക വീതം ആറ് കോടി വകയിരുത്തിയത്. ബാക്കിയുള്ള പദ്ധതികള്‍ക്കെല്ലാം നൂറ് രൂപ ടോക്കണ്‍ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കോട്ടക്കല്‍ മണ്ഡലത്തില്‍ അവഗണന മാത്രമാണ് ലഭിച്ചതെന്നും ,തുടര്‍ ദിവസങ്ങളില്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ മണ്ഡലത്തിലെ പ്രധാന വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുക വകയിരുത്തുന്നതിന് ശക്തമായ ആവശ്യം ഉന്നയിക്കുമെന്നും എം.എല്‍.എ പറഞ്ഞു. കണ്ണംകുളം കണ്ണങ്കടവ്
പെരിന്തല്‍മണ്ണക്ക് 5.75 കോടി വികസന പദ്ധതികള്‍
പെരിന്തല്‍മണ്ണ :2026-27 സംസ്ഥാന ബജറ്റില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിനായി 5.75 കോടിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി. നജീബ് കാന്തപുരം എം.എല്‍.എ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് ബജറ്റില്‍ അംഗീകാരം ലഭിച്ചു. ജി.എച്ച്.എസ്.എസ് പുലാമന്തോള്‍ പുതിയ കെട്ടിട നിര്‍മാണം: 2 കോടി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി അടിസ്ഥാന സൗകര്യ വികസനം:1 കോടി, മേലാറ്റൂര്‍ മിനി സ്റ്റേഡിയം നവീകരണം: 50 ലക്ഷം,അമ്പലംകുന്ന്എടായിക്കല്‍ഒടമല റോഡ് :1 കോടി,പള്ളിപ്പടിപെരുമ്പറമ്പ് റോഡ് :50 ലക്ഷം,മല്ലിക്കട പള്ളി റോഡ് : 25 ലക്ഷം,മലങ്കടകമ്പിമല റോഡ് :50 ലക്ഷം, എന്നീ പദ്ധതികളാണ് ബജറ്റില്‍ ഉള്‍പെടുത്തിയത്.
കൊണ്ടോട്ടിയെ നിരാശപ്പെടുത്തിയ ബജറ്റ്; അനുവദിച്ചത് ആറ് കോടി മാത്രം
കൊണ്ടോട്ടി : ബജറ്റില്‍ എല്ലാ എം.എല്‍.എമാര്‍ക്കും ഉറപ്പ് വരുത്തിയ ആറ് കോടി രൂപ മാത്രമാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ അനുവദിച്ചതെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പുള്ള ബജറ്റായതിനാല്‍ ഈ ബജറ്റിന് വലിയ പ്രാധാന്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിലെ നിര്‍ദ്ദേശങ്ങളായിരിക്കും അടുത്ത സമ്പത്തിക വര്‍ഷം നടപ്പാക്കുക. എന്നിരുന്നാലും ഇപ്പോള്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ കൊണ്ടോട്ടി മണ്ഡലത്തിന് നിരാശാജനകമാണ്.
മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ ബജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ നന്നാക്കിയതിന്റെ തുടര്‍ച്ചയായി മണ്ഡലത്തിലെ ആറ് ഗ്രാമീണ റോഡുകള്‍ നന്നാക്കുന്നതിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നു. ഇതിന് 6 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കുറുപ്പത്ത്-കോയങ്ങാടി-പിലാത്തോട്ടത്തില്‍ റോഡ്, തുറക്കല്‍-ആലക്കപ്പറമ്പ് റോഡ്, മുണ്ടക്കല്‍ – ചെറിയാപറമ്പ് റോഡ്, വിളയില്‍ – എളങ്കാവ് – കുനിത്തിലക്കടവ് റോഡ്, ആക്കോട് – കോടിയമ്മല്‍ അരൂര്‍ റോഡ് , ചുള്ളിക്കോട് -വിളയില്‍ റോഡ് എന്നീ ആറ് റോഡുകള്‍ക്ക് കൂടി ആറ് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 20 വകുപ്പുകളിലായി 95 പദ്ധതികള്‍ക്ക് 372 കോടി രുപയുടെ വികസന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും അതില്‍ ആറ് ഗ്രാമീണ റോഡുകള്‍ നന്നാക്കുന്ന ഒരു പദ്ധതിക്ക് മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് എം.എല്‍.എ പറഞ്ഞു.
നിലമ്പൂരിനും അവഗണന
നിലമ്പൂര്‍: നിലമ്പൂരിനും ബജറ്റില്‍ നിരാശ. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ നിലമ്പൂരിന് വേണ്ടി നല്കിയ പ്രൊപ്പോസല്‍ കാര്യമായി പരിഗണിച്ചില്ല. എടക്കര ബൈപാസിന് 6 കോടി ഉള്‍പ്പെടെ ഏതാനും പദ്ദതികള്‍ക്ക് തുക അനുവദിച്ചതാണ് ആശ്വാസം. പുതിയ പൊതുമരാമത്ത് ഓഫീസ് സമുച്ചയം 2.30 കോടി, റസ്റ്റ് ഹൗസിന് പുതിയ ബ്ലോക്ക് 1 കോടി, നിലമ്പൂര്‍, ചുങ്കത്തറ, വഴിക്കടവ്, തേള്‍പ്പാറ, വാരിക്കല്‍ ടൗണ്‍ നവീകരണം (1 കോടി വീതം),അമ്പുട്ടാന്‍പൊട്ടി ശാന്ത്രി ഗ്രാം പാലം 12.50 കോടി, മൊടവണ്ണക്കടവില്‍ പാലം 2 കോടി, പോത്തുകല്‍ ഭൂദാനം കടവ് പാലം 1.50 കോടി.
News
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു; ഭര്‍ത്താവ് പിടിയില്‍
ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു.
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ട കേസില്‍ പത്തനംതിട്ട വകയാര്‍ സ്വദേശി പൊലീസ് പിടിയില്‍. വകയാര്‍ കൊല്ലംപടി സ്വദേശി സിജു ആണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.
സംഭവത്തില്‍ സിജുവിന്റെ ഭാര്യ രജനിക്കും ഇളയ മകനും പരിക്കേറ്റു. ഇരുവരെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തിന്നര്‍ ഉള്‍പ്പെടെയുള്ള തീപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സിജു കൃത്യത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സിജുവിനെ പുലര്‍ച്ചെ നാലരയോടെ പ്രമാടം ഭാഗത്ത് നിന്നാണ് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജുവിനെയും രജനിയെയും ഇത് രണ്ടാം വിവാഹമാണെന്നും, ഭാര്യയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നുമാണ് പൊലീസ് നല്കുന്ന വിവരം.
സംഭവത്തില്‍ കോന്നി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 1,25,120 രുപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15,640 രൂപയായി. ഇന്നലത്തെ അപേക്ഷിച്ച് 655 രൂപ കുറഞ്ഞു.
18 കാരറ്റിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയാണ് വില.
സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞു.
-
Culture3 days agoപത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി “പദയാത്ര” ടീമിനൊപ്പം അടൂർ ഗോപാലകൃഷ്ണൻ
-
entertainment3 days agoബേസിൽ ജോസഫ്- എൽ കെ അക്ഷയ് കുമാർ- വിഘ്നേഷ് വടിവേൽ ചിത്രം “രാവടി” ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്സും പുറത്ത്
-
kerala2 days agoഹെല്‍മെറ്റില്ലെങ്കില്‍ കീശ കീറും: ഒരാഴ്ചയ്ക്കുള്ളില്‍ പിഴയായി ഈടാക്കിയത് 2.55 കോടി!
-
kerala3 days agoകോഴിക്കോട് ഇടതുമുന്നണിയില്‍ വിള്ളല്‍; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി, മുന്നണി വിടാന്‍ തീരുമാനം!
-
Film3 days agoഗസ്സയിലെ ഇസ്രാഈല്‍ ക്രൂരതയുടെ യാഥാര്‍ത്ഥ്യങ്ങളുമായി ‘അമേരിക്കന്‍ ഡോക്ടര്‍’ ഡോക്യുമെന്ററി
-
kerala16 hours agoസംഘത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കാന്‍ ഒരു പിതാവിന്റെ കണ്ണീര് വില്‍ക്കരുത്: സന്ദീപ് വാര്യര്‍
-
kerala15 hours agoകുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു
-
india3 days agoഗോവയില്‍ 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമ വിലക്ക് ഏര്‍പ്പെടുത്തും; ഓസ്ട്രേലിയന്‍ മാതൃക പിന്തുടരാന് നീക്കം
