kerala
‘ഇറങ്ങി വാടാ….ചെവിക്കല്ല് അടിച്ചുപൊട്ടിക്കും’;തിരുവനന്തപുരത്ത് പൊലീസുകാർക്ക് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യവർഷം
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.
kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.
കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പൊലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
kerala
‘നോമ്പുകാലമാണ്, ആറ്റുകാല്‍ പൊങ്കാല വരികയാണ്, ഭക്തര്‍ക്കായി ഭക്ഷണവും പാനീയവും ഒരുക്കണം, പള്ളികളും വീടുകളും അവര്‍ക്കായി തുറന്നിടണം’: പാളയം ഇമാം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലദിവസം നോമ്പുകാലത്തായതിനാൽ പകൽ നേരങ്ങളിൽ വീടുകളിൽ ഭക്ഷണമുണ്ടാകാൻ സാധ്യതയില്ല, എന്നാൽ ഭക്തജനങ്ങള്‍ക്കായി സാധ്യമാകുന്ന വിഭവങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം പാളയം ഇമാം വി.പി സുഹൈബ് മൗലവി.ജുമുഅ ഖുതുബയിലാണ് (പ്രസംഗം) ഡോ.സുഹൈബ് മൗലവി വിശ്വാസികളോട് ഇക്കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആചാരങ്ങളിലും ചടങ്ങുകളിലും പങ്കാളികളാകുന്നില്ലെങ്കിലും കുട്ടികളും സഹോദരികളുമടക്കം തിരുവനന്തപുരത്തെത്തുന്നവര്‍ക്ക് ഏറ്റവും നല്ല ആതിഥേയരായി മാറാന്‍ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ വര്‍ഷത്തിലേതിന് സമാനമായി ഇത്തവണയും റമദാനിലാണ് പൊങ്കാല ദിവസം കടന്നുവരുന്നത്. മറ്റൊരു വിശ്വാസവുമായി ബന്ധപ്പെട്ടായതിനാല്‍ തന്നെ ആചാരങ്ങളിലും ചടങ്ങുകളിലും നാം പങ്കാളികളാകുന്നില്ലെങ്കിലും തിരുവനന്തപുരത്തേക്ക് കടന്നുവരുന്ന ഭക്തജനങ്ങള്‍ക്ക് ഏറ്റവും നല്ല ആതിഥേയരാവാന്‍ നമുക്ക് കഴിയണം. റമദാന്‍ മാസത്തിലെ ഏറ്റവും നല്ല സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെ അനുഭവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുവാന്‍ നമുക്ക് സാധ്യമാകണം.
സാധ്യമാകുന്ന വിധേനയെല്ലാം ഭക്ഷണവും പാനീയങ്ങളുമെല്ലാം എത്തിച്ചുനല്‍കാനും വിശ്രമിക്കാനുള്ള സൗകര്യങ്ങളൊരുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ പള്ളികളും വീടുകളും പൂര്‍ണമായും അവര്‍ക്ക് മുന്‍പില്‍ തുറക്കപ്പെടുന്ന ഒരു സാഹചര്യം ഒരുക്കാനാകേണ്ടതുണ്ട്. അത്തരത്തിലുള്ള ശ്രമങ്ങളിലൂടെ മാത്രമേ ലോകത്തും രാജ്യത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയെയും വിദ്വേഷത്തെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം നമുക്കുണ്ടാവണം’. സുഹൈബ് മൗലവി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല.
kerala
ആടിയുലഞ്ഞ ആരോഗ്യ വകുപ്പും അഭിനയം പാളിയ ആരോഗ്യ മന്ത്രിയും’ എന്ന വിഷയത്തില്‍ ട്രോളുകള്‍ ക്ഷണിച്ച് മുസ്‌ലിം യൂത്ത് ലീഗ്
കോഴിക്കോട്: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെ പരിഹസിച്ച് ട്രോൾ മത്സരവുമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി. ‘ആടിയുലഞ്ഞ ആരോഗ്യവകുപ്പും അഭിനയം പാളിയ ആരോഗ്യമന്ത്രിയും’ എന്ന വിഷയത്തിലാണ് ട്രോളുകൾ അയക്കേണ്ടത്.
കാർട്ടൂൺ, വീഡിയോ, കൊളാഷ്, പാരഡി ഗാനം എന്നീ വിഭാഗങ്ങളിൽ ട്രോളുകൾ അയക്കാം. 15,001 രൂപയാണ് ഒന്നാം സമ്മാനം. 10,001 രണ്ടാം സമ്മാനവും 5,001 രൂപ മൂന്നാം സമ്മാനവും നൽകും. ട്രോളുകൾ മാർച്ച് അഞ്ചിന് മുമ്പ് keralascissors@gmail.com എന്ന വിലാസത്തിൽ അയക്കണം.
-
kerala1 day agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala1 day agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala1 day agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala1 day ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article1 day agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india1 day agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF1 day agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News1 day agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
