Connect with us

kerala

മന്നം സമാധിയിൽ ഉപരാഷ്ട്രപതിക്ക് സന്ദർശനാനുമതി നിഷേധിച്ച് NSS; പുഷ്പാർച്ചന നടത്താൻ അനുമതിയില്ല

Published

on

മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ച് എൻഎസ്എസ്. പുഷ്പാർച്ചന നടത്താൻ അനുമതിയില്ല. തിരഞ്ഞെടുപ്പ് സമയത്തെ സന്ദർശനം വേണ്ടേന്ന നിലപാടിലാണ് എൻഎസ്എസ്. നാളെ ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. എൻഎസ്എസ് അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിന്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും.

തെരഞ്ഞെടുപ്പ് സമയമായതുകൊണ്ടും സുരക്ഷ പരിശോധനകൾക്കുവേണ്ടി മന്നം സമാധി തുറന്നു കൊടുക്കേണ്ടി വരും എന്നതിനാലുമാണ് അനുമതി നിഷേധിച്ചത് എന്നാണ് എൻഎസ്എസിന്റെ അനൗദ്യോഗിക വിശദീകരണം. ഇന്ന് രാവിലെയായിരുന്നു ഉപരാഷ്ട്രപതിയുടെ ഓഫീസിൽ നിന്ന് അനുമതി തേടിയത്.

ഡൽഹിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിലെത്തും. പെരുന്ന എൻഎസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാർച്ചന നടത്താനാണ് തീരുമാനിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു

ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.

Published

on

കൊച്ചി: വിവാദ സിനിമയായ ‘ദി കേരളാ സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ന്റെ പ്രദര്‍ശനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. ഇതോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. ജസ്റ്റിസുമാരായ സുശ്രുത് ധര്‍മ്മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചിത്രത്തിന്റെ റിലീസിന് അനുമതി നല്‍കിയത്.

നേരത്തെ, സിനിമ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും മതസൗഹാര്‍ദ്ദത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് പ്രദര്‍ശനം തടഞ്ഞിരുന്നു. ഇതിനെതിരെ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ചിത്രമാണിതെന്നും, ഏതെങ്കിലും സമുദായത്തെയോ സംസ്ഥാനത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചു.

അതേസമയം സിനിമയുടെ സര്‍ട്ടിഫിക്കേഷനെതിരെയുള്ള ഹര്‍ജികള്‍ പൊതുതാല്‍പര്യ ഹര്‍ജിയുടെ സ്വഭാവമുള്ളതാണെന്നും, അത് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെങ്ങനെയെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

Continue Reading

kerala

‘കേരള സ്റ്റോറി 2’ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് ധര്‍മാധികാരി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ മാര്‍ച്ച് അഞ്ചിന് വിരമിക്കുന്നതോടെ മാര്‍ച്ച് ആറിന് ജസ്റ്റിസ് ധര്‍മാധികാരി പുതിയ ചുമതലയേല്‍ക്കും.

Published

on

തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അംഗം ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ മാര്‍ച്ച് അഞ്ചിന് വിരമിക്കുന്നതോടെ മാര്‍ച്ച് ആറിന് ജസ്റ്റിസ് ധര്‍മാധികാരി പുതിയ ചുമതലയേല്‍ക്കും.

സിനിമയുടെ പ്രദര്‍ശനം 15 ദിവസത്തേക്ക് തടഞ്ഞ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവ് നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനെതിരെയുള്ള ഹര്‍ജികള്‍ ‘പൊതുതാല്‍പര്യ ഹര്‍ജി’യുടെ സ്വഭാവമുള്ളതാണെന്നും, സിംഗിള്‍ ബെഞ്ച് ഇത് എങ്ങനെ പരിഗണിച്ചെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. നിലവില്‍ സിനിമയുടെ സ്റ്റേ നീക്കാന്‍ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

സിനിമ സാമുദായിക ഐക്യത്തെ ബാധിക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് കൃത്യമായ പരിശോധന നടത്തിയില്ലെന്നുമാണ് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നത്.
ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

 

Continue Reading

kerala

‘അവനെ 51 വെട്ട് വെട്ടാനാണോ?’; ബിതുല്‍ ബാലനെതിരെ ആക്രമണത്തിന് ഗൂഢാലോചന; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

‘തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

Published

on

 

കോഴിക്കോട്: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെ നടന്ന ബോംബേറിന് പിന്നാലെ, ആക്രമണത്തിന് ആസൂത്രണം നടന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. ‘തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാഷണങ്ങളാണ് പുറത്തുവന്നത്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി.

ബിതുല്‍ ബാലന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭാഷണങ്ങളുമാണ് പുറത്തുവന്നത്. ‘അവനെ 51 വെട്ട് വെട്ടാനാണോ?’ എന്ന് ഗ്രൂപ്പിലെ ഒരാള്‍ ചോദിക്കുമ്പോള്‍, ‘കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണ്’ എന്ന് മറ്റൊരാള്‍ മറുപടി നല്‍കുന്നതും ചാറ്റുകളില്‍ കാണാം.

ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് ബിതുലിന്റെ വടകര തിരുവള്ളൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. ബോംബേറിന് പിന്നില്‍ സിപിഎമ്മാണെന്നും, ഇത് സര്‍ക്കാരിന്റെ ‘രക്ഷാപ്രവര്‍ത്തനമാണോ’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Continue Reading

Trending