Connect with us

News

മൂന്നാം മുറ പ്രയോഗിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മോഷണ കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ജിനുവിനെ ക്രൂരമായി മര്‍ദിച്ചതിനാണ് നടപടി.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മൂന്നാം മുറ പ്രയോഗിച്ച സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ ശ്രീകുമാറിനെയും പൊലീസുകാരായ സുനില്‍, സിജു കുമാര്‍, ഗിരീഷ് എന്നിവരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. മോഷണ കേസില്‍ അറസ്റ്റ് ചെയ്ത പ്രതി ജിനുവിനെ ക്രൂരമായി മര്‍ദിച്ചതിനാണ് നടപടി.

ബാറിന് മുന്നില്‍ നിര്‍ത്തിയിരുന്ന ബൈക്ക് മോഷണം പോയ കേസിലാണ് കോട്ടയം സ്വദേശികളായ ജിനുവിനെയും ഉണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഡാന്‍സഫ് സംഘം ജിനുവിനെ സെന്‍ട്രല്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥര്‍ ജിനുവിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതിനിടയില്‍ വാഹനത്തില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് ജിനു നല്‍കിയ മൊഴി.

പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജിനുവിന്റെ ആരോഗ്യനില അതീവ ആശങ്കാജനകമാണ്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ ഇയാള്‍ക്ക് കഴിഞ്ഞ ദിവസം കൈക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. നിലവില്‍ ജിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂട്ടുപ്രതിയായ ഉണ്ണി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇതിനുപുറമെ, പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും മോഷ്ടിച്ച ബൈക്ക് പൊളിച്ച് വിറ്റതായി പറയുന്ന ഒരു വര്‍ക്ഷോപ്പ് ഉടമയെയും തെളിവെടുപ്പെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചുവെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘അവനെ 51 വെട്ട് വെട്ടാനാണോ?’; ബിതുല്‍ ബാലനെതിരെ ആക്രമണത്തിന് ഗൂഢാലോചന; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

‘തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

Published

on

 

കോഴിക്കോട്: കെ.എസ്.യു ജില്ലാ സെക്രട്ടറി ബിതുല്‍ ബാലന്റെ വീടിന് നേരെ നടന്ന ബോംബേറിന് പിന്നാലെ, ആക്രമണത്തിന് ആസൂത്രണം നടന്നുവെന്ന് വ്യക്തമാക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. ‘തിരുവള്ളൂര്‍ ജനകീയ കൂട്ടായ്മ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാഷണങ്ങളാണ് പുറത്തുവന്നത്. ചാറ്റുകള്‍ കോണ്‍ഗ്രസ് പൊലീസിന് കൈമാറി.

ബിതുല്‍ ബാലന്റെ വീട് എവിടെയാണെന്ന് അന്വേഷിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭാഷണങ്ങളുമാണ് പുറത്തുവന്നത്. ‘അവനെ 51 വെട്ട് വെട്ടാനാണോ?’ എന്ന് ഗ്രൂപ്പിലെ ഒരാള്‍ ചോദിക്കുമ്പോള്‍, ‘കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണ്’ എന്ന് മറ്റൊരാള്‍ മറുപടി നല്‍കുന്നതും ചാറ്റുകളില്‍ കാണാം.

ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് ബിതുലിന്റെ വടകര തിരുവള്ളൂരിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചു.

കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ ആക്രമണം നടന്നത്. ബോംബേറിന് പിന്നില്‍ സിപിഎമ്മാണെന്നും, ഇത് സര്‍ക്കാരിന്റെ ‘രക്ഷാപ്രവര്‍ത്തനമാണോ’ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

Continue Reading

News

സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; അച്ഛനെ കൊന്ന മകന് ജീവപര്യന്തം

നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു.

Published

on

By

തിരുവനന്തപുരം: സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കൈമാറാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ മകന്‍ അച്ഛനെ ക്രൂരമായി കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശിയായ ആന്റണിയെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ വിനോദിന് കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചു. കൂടാതെ 50,000 രൂപ പിഴയും അടക്കണമെന്ന് കോടതി ഉത്തരവിട്ടു.

2022 ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് നല്‍കാത്തതില്‍ ഉണ്ടായ കടുത്ത ദേഷ്യത്തിലാണ് വിനോദ് അച്ഛനായ ആന്റണിയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കര്‍ശനമായ ശിക്ഷ വിധിച്ചത്.

Continue Reading

kerala

‘അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ’; കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

Published

on

കൊച്ചി: പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലി ഒടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പരാമര്‍ശത്തില്‍ രൂക്ഷമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരുമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

മന്ത്രി വീണ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ്, ‘പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുന്നവര്‍ക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് വസീഫ് ചോദിച്ചത്.

വെട്ടുന്നതും കൊല്ലുന്നതും ഡി.വൈ.എഫ്.ഐക്ക് വിനോദമാണെന്നും എന്നാല്‍ ആ പഴയ ഓര്‍മ്മയില്‍ പ്രതിപക്ഷ നേതാവിനെ തൊടാന്‍ നോക്കേണ്ടെന്നും ജിന്റോ ജോണ്‍ മറുപടി നല്‍കി. ടി.പി. ചന്ദ്രശേഖരന്‍, കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തെയും ജിന്റോ ജോണ്‍ വിമര്‍ശിച്ചു.

ജിന്റോ ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അതിനുള്ള വളര്‍ച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാല്‍ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങള്‍ക്ക് ഒരു വിനോദമാണെങ്കിലും ആ മുന്‍കാല ഓര്‍മ്മകളുടെ ബലത്തില്‍ പ്രതിപക്ഷ നേതാവിന്റെ കാലു തല്ലിയൊടിക്കാന്‍ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങള്‍ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജന്‍ തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിന്റെ കാല് തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങള്‍. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികള്‍ക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.
ദൃശ്യങ്ങള്‍ ഇല്ലാതെ നിങ്ങള്‍ കൊന്ന ടി പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാല്‍, ഷുഹൈബ്, ഷുക്കൂര്‍ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളന്‍ പിണറായിക്ക് പാദസേവ ചെയ്യാന്‍ നോക്ക്… പിണറായി പാദസേവയുടെ തിരക്കില്‍ പ്രതിപക്ഷ നേതാവിന്റെ മുട്ടുകാല്‍ തപ്പി പറ്റാത്ത പണിക്ക് ഇറങ്ങേണ്ട.

Continue Reading

Trending