Connect with us

world

വാഹനപ്പെരുപ്പത്തിന് തടയിടാന്‍ അബുദാബി മൊബിലിറ്റി; മുസഫ ഷാബിയ 9ലും 12ലും മെയ് 6 മുതല്‍ പെ പാര്‍ക്കിംഗ്

ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.

Published

on

അബുദാബി: മുസഫ ഷാബിയ 9ലും 12ലും മെയ് ആറുമുതല്‍ പെ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരുമെന്ന് അബുദാബി മൊബൈലിറ്റി അധികൃതര്‍ അറിയിച്ചു. ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.

അബുദാബിയുടെ പ്രധാന താമസ കേന്ദ്രങ്ങളിലൊന്നായ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയും മുസഫ ഷാബിയയും ഏറ്റവും തിരക്കേറിയ നഗരമായി മാറിയിട്ടുണ്ട്. മുസഫ ഷാബിയ പ്രവാസികളുടെ പ്രധാന താമസ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായിട്ടുള്ള വാഹനപ്പെരുപ്പം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

ഇവിടെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുസഫ ഷാബിയ 9ലും 10ലുമായി 10,205 പാര്‍ക്കിംഗുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഷാബിയ ഒമ്പതില്‍ 3,219 പാര്‍ക്കിംഗുകളും പത്തില്‍ 6,986 പാര്‍ക്കിംഗുകളുമാണുള്ളത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മുസഫ ഷാബിയയില്‍ ഇത്തിഹാദ് റെയില്‍വെയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

News

അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ഇല്ല; നിലപാട് കടുപ്പിച്ച് ഇറാന്‍

അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന്‍ അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.

Published

on

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇസ്ലാമാബാദിലെത്തിയ അദ്ദേഹം, നിലവില്‍ തടസ്സപ്പെട്ടുനില്‍ക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്‍, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന്‍ അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, അമേരിക്കന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിര്‍ന്ന ഉപദേശകന്‍ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. പാകിസ്താന്‍ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ പരോക്ഷമായെങ്കിലും ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.

സമാധാന ഉടമ്പടിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന കര്‍ശന ഉപാധികള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നിവയില്‍ ട്രംപ് ഭരണകൂടം ഉറച്ചുനില്‍ക്കുന്നു.

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ ചര്‍ച്ചാ സംഘത്തെ നേരത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ അടുത്തിടെ ടെഹ്റാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദില്‍ ഇത്തരമൊരു ഉന്നതതല ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

Advertisement
Continue Reading

News

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു; രണ്ടുമരണം

മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Published

on

By

അബുദാബി: ഇറാന്‍ തൊടുത്തുവിട്ട മിസൈല്‍ അവശിഷ്ടം പതിച്ചു രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.  ഇതോടെ മിസൈല്‍ യുഎഇയില്‍ മരണപ്പെടുന്നവരുടെ എണ്ണം പത്തായി. മൊത്തം 163 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

Continue Reading

News

അലി ലാരിജാനിയുടെ വധം: ഇസ്രായേലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍

ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

Published

on

ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി അലി ലാരിജാനിയെ ഇസ്രായേല്‍ വധിച്ചതിന് പിന്നാലെ തിരിച്ചടി തുടര്‍ന്ന് ഇറാന്‍. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ രാമത്ത് ഗാന്‍ മേഖലയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് അലി ലാരിജാനിയും മകനും സഹായികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം ഇറാന്‍ സ്ഥിരീകരിച്ചത്. ഇതിന് തൊട്ടുപിന്നാലെ ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രായേലിലെ വിവിധ നഗരങ്ങളില്‍ ഇറാന്‍ മിസൈല്‍ തൊടുത്തുവിട്ടു. തെല്‍ അവീവ്, ഹോളോണ്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്റെ മിസൈലുകളില്‍ ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായതായാണ് റിപ്പോര്‍ട്ട്. തെല്‍ അവീവിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മിസൈലുകള്‍ പതിച്ചു. അതേസമയം ഖുര്‍റംഷഹര്‍-4, ഇമാദ്, ഖൈബര്‍ ഷെക്കാന്‍ തുടങ്ങിയ അത്യാധുനിക മിസൈലുകളാണ് ആക്രമണത്തിനായി ഇറാന്‍ ഉപയോഗിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അവകാശപ്പെട്ടു.

Continue Reading

Trending