Connect with us

india

പ്രധാനമന്ത്രി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്‌സഭയില്‍ ഭരണഘടനാഭേദഗതി ബില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നീക്കം

Published

on

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല. എന്നാൽ, വനിത സംവരണ ഭേദഗതി ബിൽ പാർലമെന്റിൽ പരാജയപെട്ടതിന് പിന്നാലെയാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്.
രാജ്യത്ത് മണ്ഡല പുനര്നിര്ണയം നടത്തി ലോക്‌സഭ സീറ്റുകള് വര്ധിപ്പിച്ച് വനിതാ സംവരണം നടത്താനുള്ള കേന്ദ്ര സര്ക്കാറിന്റെ ഗൂഢ നീക്കത്തിന് ലോക്‌സഭയില് വലിയ തിരിച്ചടിയാണ് ഇന്നലെ നേരിട്ടത്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില് ലോക്‌സഭയിലെ വോട്ടെടുപ്പില് പരാജയപ്പെട്ടു. ബില് പാസാകാത്തതിനാല് രാജ്യസഭയിലേക്ക് പോകില്ല.
ഭരണഘടനാ ഭേദഗതി ഉള്പ്പെടുന്നതിനാല് ബില്ലുകള് പാസാകാന് ലോക്‌സഭയില് മൂന്നില് രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. 528 പേരാണ് വോട്ട് ചെയ്തത്. എന്നാല്, 298 പേര് മാത്രമാണ് അനുകൂലിച്ചത്. 230 പേര് എതിര്ത്തു. ബില് പാസാകാന് 352 പേര് അനുകൂലിക്കണമായിരുന്നു. മൂന്നില് രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവാണുണ്ടായത്.
2011ലെ സെന്സസിന്റെ അടിസ്ഥാനത്തില് രാജ്യമൊട്ടാകെ മണ്ഡല പുനര്നിര്ണയം നടത്തി 50 ശതമാനം സീറ്റുകള് വര്ധിപ്പിച്ച് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സ്ത്രീസംവരണം നടപ്പാക്കാനുള്ള മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. എന്നാല്, ജനസംഖ്യാനുപാതത്തില് മണ്ഡലപുനര്നിര്ണയം നടത്തുന്നതിനെ കോണ്ഗ്രസിന്റെ നേതൃത്വത്തില് പ്രതിപക്ഷം ശക്തമായി എതിര്ക്കുകയായിരുന്നു. ജനസംഖ്യാനുപാതികമായല്ല, ഓരോ സംസ്ഥാനങ്ങള്ക്കുമുള്ള മണ്ഡലങ്ങളുടെ എണ്ണമാണ് പരിഗണിക്കേണ്ടതെന്നും കോണ്ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിലവിലെ 543 സീറ്റില് എന്തുകൊണ്ട് വനിത സംവരണം നടപ്പാക്കിക്കൂടാ എന്ന ചോദ്യവും പ്രതിപക്ഷം ഉയര്ത്തി.
ഭരണഘടനാ ഭേദഗതി ബില് പാസാകാത്തതോടെ മണ്ഡല പുനര്നിര്ണയ ബില്, കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില് എന്നിവ കേന്ദ്രം പിന്വലിച്ചു. ചരിത്ര നിമിഷത്തെ പ്രതിപക്ഷം ഇല്ലാതാക്കിയെന്ന് കേന്ദ്ര മന്ത്രി കിരണ് റിജിജു കുറ്റപ്പെടുത്തി. വോട്ടെടുപ്പിന് പിന്നാലെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ വീണ്ടും ചേരും….

india

ബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം

Published

on

ഹൈദരാബാദ്: ആഡംബരക്കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ ബി ശ്രീനിവാസ് റാവു ആണ് മരിച്ചത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട റെഡി-മിക്‌സ് കോണ്‍ക്രീറ്റ് ടാങ്കര്‍ ലോറി ശ്രീനിവാസ് റാവു സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അമരാവതിയില്‍ നടന്ന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത ശേഷം ശ്രീനിവാസ് റാവു ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ശ്രീനിവാസ റാവുവിന്റെ മൃതദേഹം പുറത്തെടുത്തത്.

റെഡി-മിക്‌സ് കോണ്‍ക്രീറ്റ് വഹിച്ചുകൊണ്ടിരുന്ന ടാങ്കര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാര്‍ ടോള്‍ ഗേറ്റ് കടക്കുന്നതിനിടെയാണ് അപകടം. പൊലീസും ടോള്‍ പ്ലാസ ജീവനക്കാരും നാട്ടുകാരുമാണ് ആദ്യം രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്തി തകര്‍ന്ന വാഹനം പുറത്തെടുത്തത്. പൂര്‍ണ്ണമായും തകര്‍ന്ന ബിഎംഡബ്ല്യുവിന് മുകളില്‍ ട്രക്ക് വശത്തേക്ക് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമിതഭാരമോ അശ്രദ്ധയോ അപകടത്തിന് കാരണമായോ എന്നുള്‍പ്പെടെ പരിശോധിച്ച് വരികയാണെന്നും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് തിരക്കേറിയ ഹൈവേയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Continue Reading

india

അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ നിയമനിർമ്മാണം വേണം: ഹാരിസ് ബീരാൻ എം പി

ഒഴിഞ്ഞു മാറി കേന്ദ്രമന്ത്രി

Published

on

ന്യൂഡൽഹി: സുപ്രീംകോടതി വിധി മൂലം ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ള ആയിരക്കണക്കിന് ഇൻ-സർവീസ് അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് എം പി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭയിൽ ആവശ്യപ്പെട്ടു. അധ്യാപക യോഗ്യതാ പരീക്ഷ (TET) നിർബന്ധമാക്കിയുള്ള 2015-ലെ സുപ്രീംകോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് തടയാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്നോ അല്ലെങ്കിൽ കോടതിയിൽ ആവശ്യപ്പെടണമെന്നോ അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാജ്യസഭയിൽ നടന്ന ചോദ്യോത്തര വേളയിലാണ് ഹാരിസ് ബീരാൻ ഈ വിഷയം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലെ മൂന്നാം ഉപചോദ്യമായാണ് അദ്ദേഹം ഈ സുപ്രധാന വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. അധ്യാപകർ സ്കൂളുകളുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ഹാരിസ് ബീരാൻ തന്റെ ചോദ്യം ആരംഭിച്ചത്. സർവീസിലുള്ള അധ്യാപകർ, ആവശ്യമായ യോഗ്യതകളും പരിചയസമ്പത്തും ഉണ്ടായിട്ടും, TET പരീക്ഷ പാസാകണമെന്ന നിർബന്ധം മൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർവീസിലുള്ള അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സർക്കാർ എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. ഇതിനായി ആവശ്യമായ നിയമനിർമ്മാണം നടത്തുമോ അല്ലെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള റിവ്യൂ പെറ്റീഷനിൽ ഇടപെട്ട്, ടെറ്റ് നിർബന്ധമാക്കുന്ന വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് ആവശ്യപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാൽ, കേന്ദ്രമന്ത്രിയുടെ മറുപടി അധ്യാപകർക്ക് ആശ്വാസം നൽകുന്നതായിരുന്നില്ല. ‘ടെറ്റ് ‘ പരീക്ഷ പാസാകുന്നത് അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോടതി വിധി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുന്നത് മൂലം അധ്യാപകർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല. ഇത് വഴി സർക്കാർ അധ്യാപകരുടെ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് എന്ന് ഹാരിസ് ബീരാൻ ആരോപിച്ചു.

Continue Reading

india

പാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്‌സ് അക്കൗണ്ടിന് പൂട്ട്

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

Published

on

ലണ്ടന്‍: ദി ഹന്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ പാകിസ്താന്‍ സ്പിന്നര്‍ അബ്രാര്‍ അഹ്‌മദിനെ ടീമിലെടുത്തതിന് പിന്നാലെ സണ്‍റൈസേഴ്സ് ലീഡ്സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ രണ്ടര ലക്ഷം ഡോളറിനാണ് സണ്‍റൈസേഴ്സ് പാക് താരത്തെ സ്വന്തമാക്കിയത്.

ദി ഹന്‍ഡ്രഡ് ലീഗില്‍ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഒരു ടീം പാക് താരത്തെ വാങ്ങുന്നത് ആദ്യമായാണ്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരായ സണ്‍ ഗ്രൂപ്പാണ് ടീമിനെ നയിക്കുന്നത്.

അബ്രാറിനെ ടീമിലെടുത്തതിനു പിന്നാലെ സമൂഹ മാധ്യമത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അബ്രാര്‍ അഹ്‌മദ് മുന്‍പ് ഇന്ത്യ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് ടീമിനെതിരെ ആരാധകര്‍ വലിയ പ്രതിഷേധം പ്രകടിപ്പിച്ചത്.

BoycottSRH തുടങ്ങിയ ഹാഷ്ടാഗുകള്‍ എക്‌സില്‍ ട്രെന്‍ഡിംഗാവുകയും ആരാധകര്‍ കൂട്ടത്തോടെ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിനെത്തുടര്‍ന്നാണ് നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പാക് താരങ്ങളെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ടീമുകള്‍ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് കാവ്യ മാരന്റെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് അബ്രാറിനായി ലേലം വിളിച്ചത്.

Continue Reading

Trending