Connect with us

News

പത്താം ക്ലാസ് കഴിഞ്ഞവർക്കായി ചന്ദ്രിക – ഡോപ ‘SCISAT’ സ്കോളർഷിപ്പ് പരീക്ഷ നാളെ

കേരളത്തിലെ വിവിധ ജില്ലകളിലായി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.

Published

on

കോഴിക്കോട്: പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ചന്ദ്രിക ദിനപത്രവും ഡോപ ഇൻ്റഗ്രേറ്റഡ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്കോളർഷിപ്പ് പരീക്ഷ ‘SCISAT’ (Science Scholastic Aptitude Test) നാളെ നടക്കും. സ്റ്റേറ്റ്, സി.ബി.എസ്.ഇ സിലബസുകളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.

ഉന്നത പഠനത്തിന് അർഹരായ മിടുക്കരായ വിദ്യാർത്ഥികൾക്ക് മികച്ച സ്കോളർഷിപ്പോടെ ഡോപയുടെ കീഴിലുള്ള ഇന്റഗ്രേറ്റഡ് സ്കൂളിൽ പ്രവേശനം നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ചന്ദ്രിക ദിനപത്രവുമായി കൈകോർത്ത് ശാസ്ത്ര വിഷയങ്ങളിൽ അഭിരുചിയുള്ള വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി മികച്ച പരിശീലനം നൽകാനുമാണ് ഡോപ ഇന്റഗ്രേറ്റഡ് സ്കൂളിന്റെ ലക്ഷ്യം വെക്കുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലായി പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴിയോ നേരിട്ടോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 81390 00219 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഹജ്ജ് തീർത്ഥാടനം: ആദ്യ ഇന്ത്യൻ സംഘം നാളെ മദീനയിലെത്തും

Published

on

മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാളെ സൗദിയിലെത്തും. മുംബൈയിൽ നിന്നുള്ള 400 തീർഥാടകർ അടങ്ങുന്ന ആദ്യ വിമാനം ഇന്ത്യൻ സമയം രാവിലെ പത്തരയോടെ മദീനയിലെത്തും. ഗുവാഹത്തി, കൊൽക്കത്ത, ശ്രീനഗർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നായി പത്ത് വിമാനങ്ങളാണ് ആദ്യദിനം എത്തുന്നത്. പ്രവാചക നഗരിയായ മദീനയിലെ എട്ടു ദിവസത്തെ സന്ദർശനത്തിനും പ്രാർഥനകൾക്കും ശേഷമായിരിക്കും ഇവർ മക്കയിലേക്ക് തിരിക്കുക. തീർത്ഥാടകരെ സ്വീകരിക്കാനായി സൗദി മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസി, കോൺസുലേറ്റ് പ്രതിനിധികളും വിമാനത്താവളത്തിലെത്തും.

സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്ന മലയാളി ഹാജിമാരും നാളെ ജിദ്ദ വഴി മക്കയിലെത്തും. എന്നാൽ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള തീർത്ഥാടകരുടെ യാത്ര ഏപ്രിൽ 30 മുതലാണ് ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും നാളെ മുതൽ പുണ്യഭൂമിയിലേക്ക് എത്തിത്തുടങ്ങുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ സജീവമായിക്കഴിഞ്ഞു.

Continue Reading

kerala

വാല്‍പ്പാറ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

Published

on

പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. ഒൻപത് മലയാളികളാണ് മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. പ്രധാന അധ്യാപിക ഉൾപ്പെടെ 12 അധ്യാപകരും ഒരു ഡ്രൈവറും ആണ് സംഘത്തിൽ ഉണ്ടായിരുന്നത്. ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇതിൽ രണ്ട് പേരെ കോയമ്പത്തൂർ ആശുപത്രിയിലേക്കും രണ്ട് പേരെ പൊള്ളാച്ചി ആശുപത്രിയിലേക്കും മാറ്റി.

മരിച്ചവർ

1. അജിത (54)- പ്രധാന അധ്യാപിക, 2. റംല (52) – അധ്യാപിക, 3. സുഹറ (43) – അധ്യാപിക, 4. ആശ (41) – അധ്യാപിക, 5. മജീദ് (43)- അധ്യാപികൻ, 6. സാജിത (45)- പാചക തൊഴിലാളി, 7. ഷക്കീല (37)- അധ്യാപിക, 8. റുഖിയ (39)- മജീദ് മാഷിൻ്റെ ഭാര്യ, 9. ഹിഷാം (12)- സുഹറ ടീച്ചറുടെ മകൻ. ഇതിൽ അജിത മലപ്പുറം പുലാമന്തോൾ സ്വദേശിനിയാണ്. ബാക്കിയുള്ളവ‍ർ പാങ്ങ് സ്വദേശികളാണ്.

വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്നു ടെമ്പോ ട്രാവലര്‍. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ച് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാൽപ്പാറയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. ഇന്ന് വൈകുന്നേരം വാൽപ്പാറ സന്ദർശനം കഴിഞ്ഞ് പൊള്ളാച്ചി വഴി കേരളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Continue Reading

Cricket

രഹാനെയും നരെയ്നും ‘പൂജ്യം’; പതറിയ കൊൽക്കത്തയെ അർധ സെഞ്ച്വറിയുമായി കാമറൂൺ ഗ്രീൻ കരകയറ്റി

Published

on

അഹമ്മദാബാദ്: കോടികള്‍ മുടക്കി കൊണ്ടു വന്ന കാമറൂണ്‍ ഗ്രീന്‍ ഒടുവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി തിളങ്ങി. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ പോരാട്ടത്തില്‍ കെകെആര്‍ 180നു പുറത്ത്. ടോസ് നേടി അവര്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ബാറ്റിങിനു ഇറങ്ങിയ കെകെആറിനു കാര്യങ്ങള്‍ അത്ര സുഖകരമായില്ല. നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. കാമറൂണ്‍ ഗ്രീന്‍ ആണ് ടോപ് സ്‌കോറര്‍. താരം അര്‍ധ സെഞ്ച്വറി നേടി ഇന്നിങ്‌സിന്റെ അവസാന പന്തില്‍ പുറത്തായി. ഓപ്പണിങ് സ്ഥാനത്തു മാറ്റം വരുത്തിയാണ് കൊല്‍ക്കത്ത തുടങ്ങിയത്. ഫിന്‍ അല്ലനെ മാറ്റി ന്യൂസിലന്‍ഡ് ടീമിലെ തന്നെ മറ്റൊരു ഓപ്പണര്‍ ടിം സെയ്ഫര്‍ടിനെ ഇറക്കിയാണ് കെകെആര്‍ പരീക്ഷണം നടത്തിയത്. അതുപക്ഷേ പൂര്‍ണമായി വിജയം കണ്ടില്ല. കാമറൂണ്‍ ഗ്രീന്‍ 55 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 79 റണ്‍സെടുത്തു. റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരാള്‍. താരം 20 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 27 റണ്‍സ് അടിച്ചെടുത്തു. സെയ്ഫര്‍ട് 2 ഫോറും ഒരു സിക്‌സും സഹിതം 14 പന്തില്‍ 19 റണ്‍സെടുത്തു. 8 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 17 റണ്‍സെടുത്ത രമണ്‍ദീപ് സിങാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്‌നും പൂജ്യത്തില്‍ മടങ്ങി. റിങ്കു സിങും വീണ്ടും പരാജയമായി. താരം 1 റണ്‍സ് മാത്രമാണ് എടുത്തത്. ഗുജറാത്ത് നിരയില്‍ കഗിസോ റബാഡ ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, അശോക് ശര്‍മ എന്നിവര്‍ 2 വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Continue Reading

Trending